ഡെബിറ്റ് കാര്‍ഡ് എന്നത് നിങ്ങളുടെ ബാങ്ക് എക്കൗണ്ടിലേക്ക് കടക്കാനുള്ള വാതിലാണ്. തട്ടിപ്പുക്കാര്‍ ഡെബിറ്റ് കാര്‍ഡ് ഹാക്ക് ചെയ്യാന്‍ കൂടുതലായി ശ്രമിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. കാര്‍ഡിലുള്ള മാഗ്നറ്റിക് സ്ട്രിപ്പിലൂടെ ലഭിക്കുന്ന വിവരങ്ങളും നിങ്ങളും പിന് നമ്പറും കിട്ടിയാല്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ നിങ്ങളുടെ എക്കൗണ്ടില്‍ നിന്നും പണം തട്ടാന്‍ കഴിയുമെന്നതായിരുന്നു പഴയ കഥ.
സ്കിമ്മേഴ്സ് എന്നറിയപ്പെടുന്ന ഉപകരണങ്ങളിലൂടെയാണ് മാഗ്നറ്റിക് ഡാറ്റ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നത്. നമ്മുടെ കാര്‍ഡ് മറ്റു പലര്‍ക്കും സൈ്വപ്പ് ചെയ്യാനായി കൈമാറുമ്പോഴാണ് ഇത്തരത്തിലുള്ള അടിച്ചു മാറ്റല്‍ നടക്കുന്നത്. ഉദാഹരണത്തിന് പെട്രോള്‍ പമ്പിലും റസ്റ്റോറന്റുകളിലും നമ്മള് പലപ്പോഴും കാര്‍ഡുകള്‍ കൈമാറാറുണ്ട്. ഇത്തരം സ്കിമ്മറുകള് ഘടിപ്പിച്ച പിഒഎസ് മെഷിനുകളിലൂടെ പിന്നും കൈക്കലാക്കാന്‍ ഇത്തരം വിരുതന്മാര് ശ്രമിക്കും. ഇത്രയും സംഗതികള്‍ കിട്ടിയാല്‍ നിങ്ങളുടെ കാര്‍ഡിന്റെ ഡ്യൂപ്ലിക്കറ്റ് ഉണ്ടാക്കാന്‍ എളുപ്പമാണ്.
എടിഎം മെഷിനില്‍ സ്കിമ്മര്‍ ഘടിപ്പിക്കുന്നതും പതിവായിരുന്നു. ഒരു ക്യാമറയുടെ സഹായത്തോടെ നിങ്ങളുടെ പാസ് വേര്‍ഡും അവര്‍ സ്വന്തമാക്കും. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ഫലപ്രദമായ ഇടപെടലോടെ ഈ തട്ടിപ്പ് തടയാന്‍ സാധിച്ചുവെന്ന് പറയാം. ബാങ്കുകളെല്ലാം പഴയ മാഗ്നറ്റിക് കാര്‍ഡുകള്‍ക്ക് പകരം ചിപ്പ് ബേസ്ഡ് കാര്‍ഡുകള്‍ നല്‍കുന്നത് ഈ നീക്കത്തിന്റെ ഭാഗമായാണ്. 2019 ജനുവരി ഒന്നിനു ശേഷം ചിപ്പും പിന്നും വെരിഫൈ ചെയ്താല്‍ മാത്രമേ ട്രാന്സാക്ഷന് പൂര്‍ത്തിയാകൂ. ചിപ്പ് ക്ലോണ്‍ ചെയ്തെടുക്കുക അത്ര എളുപ്പമല്ലാത്തതിനാല്‍ തന്നെ ഈ രീതിയിലുള്ള തട്ടിപ്പുകള്‍ വളരെയധികം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തട്ടിപ്പുകാര്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി ഇപ്പോഴും രംഗത്തുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ബൊണാന്‍സാ സ്ക്രീം
വന്‍ സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങളുടെ കാര്‍ഡ് സൈ്വപ് ചെയ്ത് ഒരു രൂപ ട്രാന്‍സ്ഫര്‍ ചെയ്യണം എന്നു മാത്രം പറഞ്ഞു കൊണ്ട് ചിലര്‍ നിങ്ങളെ സമീപിച്ചേക്കാം. ഒരു പക്ഷേ, ഒരു രൂപയ്ക്ക് 500 രൂപയുടെ ഐസ്ക്രീം വരെ സമ്മാനമായി ഓഫറുണ്ടാകും. തീര്‍ച്ചയായും നിങ്ങള്‍ക്ക് കൂപ്പണ്‍ ലഭിക്കും, സമ്മാനമായി എന്താണോ പറഞ്ഞത് അതും. പക്ഷേ, ദിവസങ്ങള്‍ക്ക് ശേഷം തട്ടിപ്പുകാര്‍ നിങ്ങളുടെ എക്കൗണ്ടില്‍ നിന്നു പണമെടുത്തു തുടങ്ങും.
ഫോണ്‍കോളുകളും എസ്എംഎസും ഇമെയിലും
ഫോണുകളിലൂടെ നിങ്ങളെ വിളിച്ച് ആരെങ്കിലും ബാങ്ക് സംബന്ധമായ വിവരങ്ങള്‍ ചോദിച്ചാല്‍ കൊടുക്കരുത്. പ്രത്യേകിച്ച് പാസ് വേര്‍ഡ്, പിന് തുടങ്ങിയവ. ചിലപ്പോള്‍ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് എക്കൗണ്ട് വരെ ക്ലോസായി പോകുമെന്ന് അവ പറയും ഈ ട്രാപ്പില്‍ വീഴരുത്. ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമര്‍ കെയറില്‍ വിളിച്ച് കാര്യങ്ങള്‍ പറയുക. അവരോടും നിര്‍ണായകമായ വിവരങ്ങള്‍ വെളിപ്പെടുത്തരുത്.
ചെറിയ തുക പിടിയ്ക്കല്‍
നിങ്ങളുടെ എക്കൗണ്ടില്‍ ഡെബിറ്റായോ ക്രെഡിറ്റായോ ചെറിയ തുകയുടെ ട്രാന്സാക്ഷന് കണ്ടാല്‍ ശ്രദ്ധിക്കണം. കാര്‍ഡ് വിവരങ്ങള്‍ സ്വന്തമാക്കിയ തട്ടിപ്പ് സംഘം ഇതു ശരിയാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ ട്രാന്സാക്ഷന് നടത്തുന്നത്. അറിയാത്ത ഇടപാടുകള്‍ കണ്ടാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

ഡാറ്റ സ്വന്തമാക്കല്‍
നിങ്ങളുടെ വിലയേറിയ വിവരങ്ങള്‍ അശ്രദ്ധമായി കളയാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ എക്കൗണ്ട് ഹാക്ക് ചെയ്യാന്‍ അവര്‍ ആദ്യം കൈക്കലാക്കുന്നതും ഇത്തരം വിവരങ്ങളാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് വന്ന ഒരു പാഴ്സല്‍, അതിലെ അഡ്രസ് വരുന്ന ഭാഗം നിങ്ങള്‍ അശ്രദ്ധമായി തള്ളിയാല്‍ അത് പിന്നീട് നിങ്ങള്‍ക്ക് വിനയാകും. ബാങ്ക് സ്റ്റേറ്റ്മെന്റുകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പേപ്പറുകളും കൃത്യമായി നശിപ്പിച്ചുവെന്ന് ഉറപ്പു വരുത്തണം.
കാര്‍ഡ് പെട്ടെന്ന് വര്‍ക്ക് ചെയ്യാതായാല്‍
നിങ്ങളുടെ പേരില്‍ ഡ്ളൂപ്ലിക്കറ്റ് കാര്‍ഡ് തട്ടിപ്പുകാര്‍ സ്വന്തമാക്കിയതിനാലാകാം ഇത്. ഇങ്ങനെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്കാക്കാന്‍ ശ്രമിക്കണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications