ഒരു വ്യക്തി മരിക്കുമ്പോൾ, ആസ്തികളും ബാധ്യതകളും ഏറ്റെടുക്കുന്നതല്ലാതെ അല്ലാത്ത മറ്റു പല കാര്യങ്ങളും , നിയമപരമായ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

മരണപ്പെട്ടയാളുടെ പേരിലുള്ള അവസാന ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്തിനായി സ്ഥിരം അക്കൌണ്ട് നമ്പർ (പാൻ), ആധാർ കാർഡ് തുടങ്ങിയ വ്യക്തിയുടെ രേഖകൾ സമർപ്പിക്കണം എന്നത് അക്കൂട്ടത്തിലെ ഒരു കാര്യമാണ് .
ടാക്സ് റിട്ടേൺസ്
ആദായ നികുതി ചട്ടം 1961 ലെ 159 പ്രകാരം ഒരു വ്യക്തി മരണപ്പെടുകയാണെങ്കിൽ,അവന്റെ / അവളുടെ നിയമപ്രകാരമുള്ള പ്രതിനിധി നികുതി അടയ്‌ക്കേണ്ടതാണ് . മരണപ്പെട്ട വ്യക്തി ജീവിച്ചിരുന്നെങ്കിൽ ചെയ്യുന്നത് പോലെ തന്നെ ,അത് ചെയ്യേണ്ടതാണെന്നു ക്ലിയർ ടാക്സ് "സി.ഇ.ഒ. യും സ്ഥാപകനായ അർച്ചിത് ഗുപ്ത അഭിപ്രായപ്പെട്ടു .
നിയമപരമായ അവകാശ വാദം
നിങ്ങൾ നിയമപരമായി മരണപ്പെട്ട ആളുടെ അവകാശി ആണെങ്കിൽ,മരിച്ച വ്യക്തിയുടെ പ്രതിനിധി എന്ന നിലയിൽ നികുതി വകുപ്പുമായി സ്വയം രജിസ്റ്റർ ചെയ്യേണ്ടതാണ്.ഇ-ഫയലിംഗ് അഡ്മിനിസ്ട്രേറ്ററിലേക്ക് ഈ അഭ്യർത്ഥന എത്തുന്നതാണ്.നിയമപരമായ അവകാശ വാദം അംഗീകരിക്കുന്നതിനുള്ള അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, മരണപ്പെട്ടയാളുടെ പേരിൽ അവകാശിക്ക് റിട്ടേൺ ടാക്സ് ഫയൽ ചെയ്യാം.റിട്ടേണുകൾ സമർപ്പിക്കുക എന്നത് നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയില്ല.കുടിശിക നൽകാത്ത പക്ഷം ആദായനികുതി നിയമത്തിന്റെ കീഴിലുള്ള നിയമപരമായ നടപടികൾ അവകാശി നേരിടേണ്ടതാണ്.
സമർപ്പിക്കേണ്ട രേഖകൾ
മരണപ്പെട്ട വ്യക്തിയുടെ പാൻ കാർഡ് സമർപ്പിക്കുന്നതിനായി പാൻ രജിസ്റ്റർ ചെയ്തിരിക്കുന്ന അസിസ്റ്റന്റ് ഓഫീസർക്ക് (AO) ഒരു അപേക്ഷ എഴുതേണ്ടതുണ്ട്.അപേക്ഷയിൽ ജനനത്തീയതി, മരണ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് (മരണപ്പെട്ടയാളുടെ മരണം), പേര്, പാൻ, എന്നിവ ഉണ്ടായിരിക്കണം.മരണശേഷം,രേഖകൾ സമർപ്പിക്കുന്നതിനായി യു.ഐ.ഡി.എ.ഐ ഒരു പ്രത്യേക നടപടി ക്രമീകരിച്ചിട്ടില്ല. എന്നാൽ ഒരു സുരക്ഷാ മാർഗ്ഗം എന്നോണം , നിങ്ങൾ ബയോമെട്രിക്സ് ലോക്ക് ചെയ്യേണ്ടതാണ്.ലോക്ക് ചെയ്തുകഴിഞ്ഞാൽ,ആധികാരികത ഇല്ലാതെ ആർക്കും അൺലോക്ക് ചെയ്യാൻ സാധ്യമല്ല. എന്നിരുന്നാലും, ഈ സൌകര്യം ഓൺലൈനിൽ മാത്രമേ ആക്സസ് ചെയ്യാനാകൂ, മരണപ്പെട്ടയാളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി നിങ്ങൾ ഒരു സുരക്ഷാ കോഡ് ജനറേറ്റ് ചെയ്യേണ്ടതുണ്ട്.ഇത് ചെയ്യുന്നതിന്, നിങ്ങൾ UIDAI യുടെ ഹോംപേജിലെ ആധാർ സേവനങ്ങൾ ടാബിൽ പോകേണ്ടതുണ്ട്,ശേഷം "ലോക്ക് / അൺലോക്ക് ബയോമെട്രിക്സ്" ലിങ്ക് ക്ലിക്ക് ചെയ്യുക.ഇത് നിങ്ങളെ resident.uidai.gov.in/biometric-lock. എന്ന പേജിലേക്ക് കൊണ്ടുപോകും തുടർന്ന് അവിടെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക
ബയോമെട്രിക്സ് ലോക്ക്
റിട്ടേൺ സമർപ്പിക്കുക, ബാങ്ക് അക്കൌണ്ടുകൾ അടയ്ക്കുക, ധനപരമായ ആസ്തികളുടെ പിൻവാങ്ങൽ അല്ലെങ്കിൽ പിൻവലിക്കൽ തുടങ്ങിയ മറ്റ് ടാസ്ക്കുകൾ പൂർത്തീകരിച്ച ശേഷം നിങ്ങൾ പാൻ കാർഡും ആധാർ കാർഡും
ബയോമെട്രിക്സ് ലോക്ക് ചെയ്യണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.കാരണം ആ രേഖകളെല്ലാം തന്നെ മരണപ്പെട്ട ആളുടെ മറ്റു കാര്യങ്ങൾക്കായി ഇനിയും ആവശ്യം വന്നേക്കാം.അത് കൊണ്ട് തന്നെ എല്ലാ രേഖകളുടെയും പകർപ്പ് നിങ്ങളുടെ കൈ വശം ഉണ്ടെന്നു ഉറപ്പു വരുത്തുക
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications