യു ട്യൂബ് വഴി സാധാരണക്കാർ പണം സാമ്പാതിക്കുന്നതു നിങ്ങളെ ആകർഷിക്കുന്നുണ്ടാകും .യു ട്യൂബ് വഴി പണമുണ്ടാക്കുന്നത് എങ്ങനെയെന്ന് നിങ്ങളെ അറിയാൻ സഹായിക്കുന്ന ലളിതമായ മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ഗൂഗിളിനും ഫേസ്ബുക്കിനും ശേഷം ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മൂന്നാമത്തെ സൈറ്റ് എന്ന സ്ഥാനം യു ട്യൂബിനാണ്. ഓരോ മിനിറ്റിലും 500 മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോ യു ട്യൂബിൽ അപ്ലോഡ് ചെയ്യപ്പെടുന്നു.

ഇന്ന് വിനോദവും ആകർഷകവുമായ വീഡിയോകൾ സൃഷ്ടിച്ച് കൂടുതൽ പണമുണ്ടാക്കാൻ ഏറ്റവും ശക്തമായ പ്ലാറ്റ്ഫോമുകളിൽ ഒന്ന് യു ട്യൂബ് തന്നെയാണ്
നിങ്ങളുടേതായ യു ട്യൂബ് ചാനൽ സൃഷ്ടിക്കുക
യു ട്യൂബ് ചാനൽ ഉണ്ടാക്കുക എന്നത് യു ട്യൂബ് ചാനൽ വഴി പണം സമ്പാദിക്കുക എങ്ങനെയെന്ന് അറിയാനുള്ള ആദ്യപടിയാണ്.
നിങ്ങളുടെ ജി മെയിൽ അക്കൌണ്ടിലേക്ക് പ്രവേശിക്കുക, നിങ്ങൾക്ക് ജി മെയിൽ അക്കൗണ്ട് വഴി , യൂട്യൂബ് .കോം - ലേക്ക് വരിക
യൂട്യൂബ് ലോഗോയുടെ ഇടതു വശത്ത് മാത്രം ഉള്ള ഡ്രോപ്പ്-ഡൗൺ മെനുവിൽ ക്ലിക്കുചെയ്യുക
ആ മെനുവിൽ നിന്ന് എന്റെ ചാനലുകൾ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
നിങ്ങളുടെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ പേര് സജ്ജമാക്കുക എന്ന ഓപ്ഷനുള്ള മറ്റൊരു മെനു അപ്പോൾ കാണാം
അടുത്തതായി , നിങ്ങളുടെ ചാനൽ സൃഷ്ടിക്കാൻ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കൊടുക്കണം
ചാനലിന്റെ പേര്, കാറ്റഗറി, കവര്‍ ചിത്രം, തംബ്‌നെയില്‍
ആയിരക്കണക്കിന് ആളുകൾ അവിടെ ഉണ്ട്, യൂട്യൂബ് വീഡിയോകൾ വഴി ലോകത്ത് അവരരുടെ ഹോബികൾ അല്ലെങ്കിൽ പാഷൻ പങ്കിടുന്നു. ലോകവുമായി പങ്കുവെക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു താല്പര്യമോ കഴിവ് നിങ്ങൾക്ക് ഉണ്ടോ?
ചാനലിന്റെ പേര്, കാറ്റഗറി, കവര്‍ ചിത്രം, തംബ്‌നെയില്‍ എന്നിവ മുന്‍പേ തയ്യാറാക്കിയിരിക്കണം.പ്രൊഫഷണല്‍ മികവിനായി നല്ല സബ്-ടൈറ്റില്‍സ്, വോയിസ്-ഓവര്‍ എന്നിവ നല്‍കാം.
തുടക്കക്കാര്‍ക്ക് സ്മാര്‍ട്‌ഫോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ എളുപ്പം. കൂടതല്‍ മുന്നോട്ടുപോകുന്തോറും ഒരു എസ് എല്‍ ആര്‍ അല്ലെങ്കില്‍ ഡി എസ് എല്‍ ആര്‍ കാമറ അത്യാവശ്യമായിവരും.
കോളര്‍ മൈക്ക്, ഫാന്റം പവര്‍ സപ്ലൈ, സൗണ്ട് കാര്‍ഡ്, മെമ്മറി കാര്‍ഡ് , അഡാപ്റ്റര്‍, കമ്പ്യൂട്ടര്‍, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയര്‍ എന്നിവയും അവ ഉപയോഗിക്കുന്നതിലുള്ള പരിജ്ഞാനവും ഒരു യൂട്യൂബര്‍ക്ക് ആരുടേയും സഹായമില്ലാതെ സ്വതന്ത്രമായി വര്‍ക്ക് ചെയ്യാന്‍ ഉപകരിക്കും.
ഇനി, ഇതിനെല്ലാം ശേഷം, നിങ്ങളുടെ ചാനല്‍ 4000 വാച്ച് അവേഴ്‌സ് (ഒരു ചാനല്‍ യൂട്യൂബ് ഉപയോക്താക്കള്‍ കണ്ട സമയം) കടന്നോ എന്ന് നോക്കണം. 12 മാസത്തിനുള്ളില്‍ 1000 സബ്‌സ്‌ക്രൈബേര്‍സും 4000 വാച്ച് അവേഴ്‌സും കടന്നാല്‍ യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യണം. അതിന് ശേഷം, നിങ്ങളുടെ യൂട്യൂബ് ചാനല്‍ ഗൂഗിള്‍ ആഡ് സെന്‍സ് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.
ചാനല്‍ സന്ദര്‍ശകര്‍
എന്നാല്‍ അപ്പോള്‍ത്തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം വന്നു നിറയണം എന്നില്ല. ചാനല്‍ സന്ദര്‍ശകര്‍ നിങ്ങളുടെ വിഡിയോയില്‍ വരുന്ന പരസ്യങ്ങളോട് പ്രതികരിക്കുന്നതിനനുസരിച്ചാണ് ഗൂഗിള്‍ ആഡ് പേയ്‌മെന്റ് കണക്കാക്കുന്നത്.
കോസ്റ്റ് പെര്‍ ഇമ്പ്രെഷന്‍' എന്ന മെട്രിക് ഉപയോഗിച്ചാണ് യുട്യൂബ് വിവിധ ചാനലുകള്‍ക്കുള്ള പേയ്മെന്റ് നിശ്ചയിക്കുക.
ഓരോ തവണയും നമ്മുടെ ചാനലില്‍ പരസ്യങ്ങള്‍ പ്ലേ ചെയ്യുമ്പോള്‍ നമ്മുടെ ആഡ്‌സെന്‍സ് അക്കൗണ്ടില്‍ ഓരോ നിശ്ചിത പോയിന്റ് കൂട്ടിച്ചേര്‍ക്കപ്പെടും. ഓരോ 1000 വ്യൂസിനും നമുക്ക് ലഭിക്കുന്ന തുക കൂടിക്കൊണ്ടിരിക്കും.
ശരാശരി ‘കോസ്റ്റ് പെര്‍ ഇമ്പ്രെഷന്‍' അഥവാ സിപിഐ രണ്ട് ഡോളര്‍ ആണ്. വീഡിയോ ക്വാളിറ്റി, ജനപ്രിയത എന്നീ പല മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇത് പത്തു ഡോളര്‍ വരെയാകാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications