തത്കാൽ ടിക്കറ്റ് കാൻസൽ ചെയ്താൽ പണം തിരിച്ചു ലഭിക്കുമോ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആണ് ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിങ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് .മുൻകൂട്ടി തയ്യാറെടുത്ത യാത്രകൾ അല്ലാതെ ചിലപ്പോൾ പെട്ടന്ന് തന്നെ  യാത്രകൾ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ട്രെയിൻ പുറപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കുന്ന സംവിധാനമാണ് തത്കാൽ ടിക്കറ്റ് ബുക്കിംഗ് .

 
തത്കാൽ ടിക്കറ്റ് കാൻസൽ ചെയ്താൽ പണം തിരിച്ചു ലഭിക്കുമോ?

ഐ.ആർ.സി.ടി.സി. നിയമ പ്രകാരം, എസി ക്ലാസുകളിലെ തത്കാൽ ബുക്കിങ് രാവിലെ 10 മണിക്കും എസി എസി ക്ലാസിൽ അല്ലാതെ യാത്ര ചെയ്യേണ്ടവർക്കു ,പതിനൊന്നു മണിക്കും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. തത്കാൽ ടിക്കറ്റുകൾ ആദ്യം ബുക്ക് ചെയ്യുന്നവർ ആരൊക്കെ എന്ന അടിസ്ഥാനത്തിലാണ് ലഭിക്കുക. തത്കാൽ ടിക്കറ്റുകൾക്ക് റെയിൽവേ അധിക തുക ഈടാക്കുന്നതാണ്.കൺഫേം ആയ തത്കാൽ ടിക്കറ്റ് കാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കുകയില്ലെന്നു റയിൽവേ പറയുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ നിങ്ങൾക്കു റീഫണ്ടിനായി ആവശ്യപ്പെടാവുന്നതാണ്.

 

തത്കാൽ ടിക്കറ്റ് കാൻസൽ ചെയ്താൽ പൂർണ്ണമായി റീഫണ്ട് ലഭിക്കാൻ കഴിയുന്ന അഞ്ച് സാഹചര്യങ്ങൾ :

  • എന്തെങ്കിലും കാരണവശാൽ ട്രെയിൻ മറ്റൊരു റൂട്ട് വഴിയാണ് പോകുന്നതെങ്കിൽ ആ വഴിയിൽ യാത്രക്കാരന്റ്‌ കയറേണ്ട സ്റ്റേഷനോ ഇറങ്ങേണ്ട സ്റ്റേഷനോ ഇല്ലെങ്കിൽ യാത്രക്കാരനു മുഴുവൻ പണവും തിരിച്ചു കിട്ടുന്നതാണ്.
  • യാത്രക്കാരന്റെ ബോർഡിംഗ് പോയിന്റിൽ എത്തുവാൻ ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകിയാൽ റീഫണ്ട് ലഭിക്കുന്നതാണ്, എന്നാൽ ട്രെയിൻ യാത്രക്കിടയിൽ വൈകിയാൽ റീഫണ്ട് ലഭിക്കുന്നതല്ല.
  • ട്രെയിൻ മറ്റൊരു വഴിയിലേക്ക് വഴിതിരിച്ചുവിടുകയും പുതിയ യാത്രാമാർഗ്ഗം ആയതു കൊണ്ട് യാത്രക്കാർ അതെ ട്രെയിനിൽ യാത്ര ചെയ്യാൻ സന്നദ്ധമാകുന്നില്ലെങ്കിൽ റീഫണ്ട് ലഭിക്കുന്നതാണ് .
  • എന്തെങ്കിലും കാരണവശാൽ തത്കാൽ കോച്ച് ട്രെയിനിൽ ഇല്ലെങ്കിൽ , നിങ്ങൾക്കു റീഫണ്ട് ലഭിക്കുന്നതാണ് .
  • തത്കാൽ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും മറ്റേതെങ്കിലും താഴ്ന്ന ക്ലാസ്സുകളിൽ യാത്ര ചെയ്യേണ്ടി വന്നാൽ നിങ്ങൾക്കു റീഫണ്ട് ആവശ്യപ്പെടാവുന്നതാണ്.

English summary

IRCTC Tatkal tickets full refund rules you need to know

passengers can claim a full refund in cancelled tatkal tickets in some cases,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X