നോട്ടു നിരോധനം , ഇന്ത്യയുടെ കറൻസികളുടെ മേൽ വലിയ മാറ്റമാണ് സൃഷ്ടിച്ചത് എല്ലാ നാണയങ്ങളുടെയും പുതിയ കറൻസി നോട്ടുകൽ രാജ്യം ഇറക്കിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ നോട്ടുകൾക്കു പഴയതിൽ നിന്നും തികച്ചും വ്യത്യസ്തമായ രൂപമാണ് നൽകിയിട്ടുള്ളത് . പുതിയ നോട്ടുകൾ ഇറങ്ങിയതിനു ശേഷം നിരവധി കേസുകളാണ് വ്യാജ നോട്ടുകളെ സംബന്ധിച്ച് രജിസ്റ്റർ ചെയ്യപെടുന്നത്.

അത്തരം കേസുകളിലോ പ്രശ്നങ്ങളിലോ പെടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി . നമ്മുടെ രാജ്യത്തു നിലവിൽ 10 രൂപ, 50 രൂപ, 100 രൂപ, 500 രൂപ എന്നീ കറൻസികളാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത് . കൂടാതെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ രാജ്യം പുതിയ 200 രൂപയും 2000 രൂപയും കണ്ടു. തങ്ങളുടെ കയ്യിലുള്ളത് വ്യാജ നോട്ടാണോ എന്ന ആശങ്ക എല്ലാ പൗരന്മാരുടെ ഇടയിലും നിലനിൽക്കുന്നുണ്ട്.
ആർ.ബി.ഐ.യുടെ മാർഗ്ഗനിർദ്ദേശങ്ങൾ
കയ്യിലുള്ളത് വ്യാജമാണെന്നു മനസ്സിലായാൽ രണ്ടു തരത്തിലാണ് ആളുകൾ പെരുമാറാറുള്ളത് ഒന്നെങ്കിൽ ആർ.ബി.ഐ.യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു വ്യാജ നാണയത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നു. അല്ലെങ്കിൽ അത് സ്വന്തം കയ്യിൽ നിന്നും പെട്ടന്ന് തന്നെ ഒഴിവാകുന്നു സംഗതി കുറച്ചു കൂടി ഗൗരവമായി എടുത്താൽ കള്ളാ നോട്ടുകൾ വലിയ തോതിൽ പിടിക്കപ്പെടുന്നത് പലപ്പോഴും മയക്കു മരുന്ന് ഇടപാടുകൾക്ക് വേണ്ടിയും മറ്റു കള്ള കടത്തുകൾ നടത്തുന്നതിന് ഇടയിലുമാണ് .
അതുകൊണ്ട് നിങ്ങളുടെ കയ്യിൽ എത്തിച്ചേരുന്ന നോട്ടുകള വ്യാജമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില വഴികളാണിവിടെ പറയുന്നത് .
നോട്ടിന്‍റെ ഇടത് വശത്ത് ഏഴ് തടിച്ച വരകൾ.
മഹാത്മാഗാന്ധിയുടെ ചിത്രത്തിലെ കണ്ണടയ്ക്കുള്ളിൽ ആർബിഐ എന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നു. ഭൂതക്കണ്ണാടി ഉപയോഗിച്ച് നോക്കിയാൽ ഇത് വ്യക്തമായി കാണാം.
നോട്ടിന് നടുവിലായി പച്ചനിറത്തിലുള്ള തടിച്ച സെക്യൂരിറ്റി ത്രെഡ്. ഇതിൽ ഭാരത്(ഹിന്ദിയിൽ), ആർബിഐ, 2000 എന്ന് മുദ്രണം. നോട്ട് ചരിക്കുന്നതിന് അനുസരിച്ച് ഈ വരയുടെ നിറം മാറുന്നു.
ഗവര്‍ണറുടെ ഒപ്പും ഉപവാക്യവും
വലത് വശത്ത് അശോകസ്തംഭത്തിന് മുകളിൽ ചെറിയ ദീർഘചതുരത്തിൽ 2000 രൂപയെന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നു.
ഇത് തടവി നോക്കിയാൽ അറിയാം.
നോട്ടിന്‍റെ ഇടത് വശത്ത് താഴെയുള്ള സുതാര്യമായ സ്ഥലം വെളിച്ചത്തിന് എതിരായി പിടിച്ചാൽ 2000 എന്ന് എഴുതിയിരിക്കുന്നത് കാണാം.
ഇടത് വശത്ത് അതാര്യമായ ദീർഘചതുരം 45 ഡിഗ്രിയിൽ നോക്കിയാൽ 2000 എന്ന് കാണാം.
വലത് വശത്ത് ഗാന്ധിയുടെ ചിത്രത്തിന്‍റെ വാട്ടർമാർക്കും 2000 എന്നതിന്‍റെ വാട്ടർമാർക്കും.
നോട്ടിന്‍റെ വലത് വശത്ത് താഴെ സീരീസ് നമ്പർ പ്രിന്‍റ് ചെയ്തിരിക്കുന്ന് ചെറിയ ഫോണ്ട് വലിപ്പത്തിൽ നിന്ന് വലുതിലേക്ക്
ചെറിയ അക്ഷരത്തിലെഴുതിയ ആര്‍ ബി ഐ, 2,000 എന്നിവ കാണാന്‍ കഴിയും
ആര്‍ ബി ഐ ഗവര്‍ണറുടെ ഒപ്പും ഉപവാക്യവും വലത് വശത്തായി കാണാം
ഗാന്ധിജിയുടെ ഫോട്ടോയില്‍ വാട്ടര്‍ മാര്‍ക് രേഖപ്പെടുത്തിയിട്ടുണ്ട്
ചിഹ്നവും മുദ്രാവാക്യവും
നോട്ട് പ്രിന്റ് ചെയ്ത വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വച്ഛ് ഭാരതിന്റെ ചിഹ്നവും മുദ്രാവാക്യവും രേഖപ്പെടുത്തിയത് കാണാം
നടുവിലായുള്ള ഭാഷാ പട്ടിക രേഖപ്പെടുത്തിയത് കാണാം
മംഗള്‍യാന്റെ അലങ്കാരണം കാണാം
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications