ഒരു വീടിന് ഒന്നോ അതിലധികമോ ഉടമസ്ഥരുണ്ടായേക്കാം.ജോയിന്റ് ടെനൻസി എന്നാൽ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിക്കു രണ്ടോ അതിലധികമോ ആളുകൾക്ക് തുല്യാവകാശവും ഉത്തരവാദിത്തവും ഉള്ള നിയമ വ്യവസ്ഥയാണ്.സഹ ഉടമകൾക്കു പരസ്പരബന്ധമുണ്ടായിരിക്കണം എന്നത് നിർബന്ധമല്ല.

റിയൽ എസ്റ്റേറ്റുമായി ബന്ധപെട്ടതാണ് ഈ ആശയം സ്ഥിരമായി കേൾക്കാറുള്ളതെങ്കിലും, സാധാരണ രീതിയിലുള്ള ഒരു വീടിന്റെ ഉടമസ്ഥതയിലും ഇത് ബാധകമാണ്. ഇത് ബിസിനസ്സിൽ നിന്നും ബ്രോക്കറേജ് അക്കൗണ്ട് വരെയുള്ള ശ്രേണിയെ ആശ്രയിച്ചിരിക്കും.
ജോയിന്റ് ടെനൻസി സാധാരണ ടെനൻസിയുമായി എങ്ങനെയാണു വ്യത്യസ്തമാകുന്നത് ?
ജോയിന്റ് ടെനൻസി അല്ലെങ്കിൽ സംയുക്ത ഉടമസ്ഥത പൂർണ്ണമായി മനസ്സിലാക്കാൻ,സാധാരണ ഉടമസ്ഥതയുമായി താരതമ്യം ചെയ്യാം.ജോയിന്റ് ടെനൻസി പ്രകാരം, പ്രോപ്പർട്ടിയുടെ ഉടമസ്ഥർക്ക് വസ്തുവിന്റെ മേൽ തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ ഉടമസ്ഥത ഉടമസ്ഥന്റെ നിലനിൽപ്പ് അടിസ്ഥാനമാക്കിയുള്ളതാണ്.ജോയിന്റ് റെസിഡൻഷ്യൽ ഉടമസ്ഥരിൽ ഒരാൾ മരണപ്പെട്ടാൽ,അവന്റെ/അവളുടെ പങ്ക് രണ്ടാമത്തെ ഉടമസ്ഥന് കൈമാറ്റപെടുന്നതാണ്.
വീടിന്റെ ഉടമസ്ഥാവകാശം
ഉദാഹരണത്തിന്, ഉദാഹരണത്തിന്,അവിവാഹിതരായ ദമ്പതികൾ ജോയിന്റ് ടെനൻസി പ്രകാരം ഒരു വീട് വാങ്ങിക്കുകയും അവരിലൊരാൾ മരണപെടുകയും ചെയ്താൽ, സ്വാഭാവികമായും വീടിന്റെ ഉടമസ്ഥാവകാശം ജീവിച്ചിരിക്കുന്ന ആളുടേതു മാത്രമാകും.എന്നാൽ വീടിന്റെ ഉടമസ്ഥാവകാശം സാധരണ ടെനൻസി പ്രകാരം ആണെങ്കിൽ ആസ്തി വാങ്ങിയ അവരുടെ നിക്ഷേപത്തിന്റെ അനുപാതം അനുസരിച്ചു ഭാഗങ്ങളായി വിതരണം ചെയ്യും.
നിയമപരമായ അവകാശി
സാധരണ ടെനൻസി പ്രകാരം രജിസ്റ്റർ ചെയ്ത ഒരു വസ്തുവിന്റെ ഉടമസ്ഥൻ മരണപ്പെടുകയാണെങ്കിൽ,വസ്തുവിന്റെ ഉടമസ്ഥാവകാശം അവന്റെ/അവളുടെ നിയമപരമായ അവകാശിക്കാണ് കൈമാറ്റപെടുക.അത് മരണപ്പെട്ട ആളുടെ ഇഷ്ടപ്രകാരം ആരുമാകാം.
എപ്പോഴാണ് ജോയിന്റ് ടെനൻസി തിരഞ്ഞെടുക്കേണ്ടത് ?
ഒരേ സ്വത്തുവകകളിൽ താല്പര്യമുള്ള ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അനുയോജ്യമായതാണ് സാധാരണ ടെനൻസിയാണ്,എന്നാൽ ദമ്പതികൾക്ക് അനുയോജ്യമായ ഉടമസ്ഥാവകാശം ജോയിന്റ് ടെനൻസി/സംയുക്ത ഉടമാവസ്ഥവകാശമാണ്.ജോയിന്റ് ടെനൻസിയിലാണ് നിങ്ങളുടെ പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തതെങ്കിൽ, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ എളുപ്പത്തിൽ സാധിക്കുന്നു.പുതിയ ഉടമയ്ക്ക് ആവശ്യമെങ്കിൽ ഉടൻ സ്വത്ത് കൈവശപ്പെടുത്താം.മറ്റു നിയമാനുമതികളുടെ ആവശ്യമില്ല.
തുല്യ ഉത്തരവാദിത്തം
ജോയിന്റ് ടെനൻസി എന്നത് തുല്യ ഉത്തരവാദിത്തം കൂടിയാണ്.ഉദാഹരണത്തിന്,ഉടമസ്ഥരിൽ ഒരാൾ പ്രോപ്പർട്ടിയുടെ മേൽ ഒരു വായ്പ്പ എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടയ്‌ക്കേണ്ടത് രണ്ടു പേരുടെയും ഉത്തരവാദിത്തമാണ്. ജോയിന്റ് ടെൻസൻസിയുടെ ദോഷ വശം,എന്തെന്നാൽ ഉടമസ്ഥരിൽ ഒരാൾ മരണപ്പെട്ടാൽ ആസ്തി എങ്ങനെ കൈകാര്യം ചെയ്യണം എന്നത് മറ്റേ അവകാശി ഒറ്റയ്‌ക്കു തീരുമാനിക്കും എന്നതാണ്.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?



Click it and Unblock the Notifications