രാജ്യത്തെ കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഇടക്കാല ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന. മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയത്തിന് കാരണം കര്‍ഷക രോഷമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കൂടാതെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ആയിരക്കണക്കിന് കര്‍ഷകരാണ് മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ചില്‍ അണിനിരന്നത്.
ഇതൊക്കെയാണ് ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. പദ്ധതി പ്രകാരം ഒരു കോടിയിലേറെ കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായി 2,000 രൂപ വീതം നല്‍കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1.01 കോടി കര്‍ഷരുടെ അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിച്ചതായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി അറിയിച്ചു.

പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി സ്കീമിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ ഇവയാണ്
1. 2019-2020 കാലയളവിലേക്കുള്ള ഇടക്കാല ബജറ്റിലാണ് പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (PM-KISAN) പ്രഖ്യാപിച്ചത്. പക്ഷേ 2018 ഡിസംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 12 കോടി കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം പ്രയോജനം ലഭിക്കും.
2. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിവര്‍ഷം ആറായിരം രൂപ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചേരും.
3. 2,000 രൂപ വീതം മൂന്നു ഗഡുക്കളായി തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും.
4. കേന്ദ്ര-സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള PM-KISAN പദ്ധതിക്കായുള്ള വാര്‍ഷിക ചെലവ് Rs. 75,000 കോടി രൂപയാണെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രാലയം അറിയിച്ചു.
5. സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളിലുള്ള നിലവിലുള്ള ഭൂമി കൈവശാവകാശം അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരിച്ചറിയുന്നത്. 2019 ഫെബ്രുവരി ഒന്നിന് മുന്‍പായി ഭൂമി രേഖകളില്‍ പേരുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
