അഞ്ച് മിനുട്ട് മതി; വരുമാന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി അപേക്ഷിക്കാം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദ്യാഭ്യാസം, ജോലി, ബാങ്ക് ലോണ്‍, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ അപേക്ഷകള്‍ നല്‍കാന്‍ ആവശ്യമായി വരുന്ന രേഖകളില്‍ പ്രധാനമാണ് വരുമാന സര്‍ട്ടിഫിക്കറ്റ്. ഇതു ലഭിക്കാന്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി മടുത്തവരായിരിക്കും നമ്മില്‍ പലരും. എന്നാല്‍ വീട്ടിലെ കംപ്യൂട്ടറോ കൈയിലെ മൊബൈലോ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഓണ്‍ലൈനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് അറിയുന്നവര്‍ നമ്മില്‍ എത്രപേരുണ്ട്?

 

കേന്ദ്രത്തിന് ആശ്വാസം; ജനുവരിയില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

കേരള സര്‍ക്കാരിന്റെ ഇ ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായാണ് വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.


ഇ-ഡിസ്ട്രിക്റ്റ് വെബ്‌സൈറ്റ്

ഇ-ഡിസ്ട്രിക്റ്റ് വെബ്‌സൈറ്റ്

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഓഫീസുകളില്‍ നിന്നുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, സേവനങ്ങള്‍ എന്നിവ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ ആദ്യമായി വേണ്ടത് https://edistrict.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്യുകയെന്നതാണ്. ഇതുവഴി ലഭിക്കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. ഇംഗ്ലീഷിലും മലയാളത്തിലും അപേക്ഷിക്കാം വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. ഒരു രജിസ്റ്റേഡ് യൂസര്‍ക്ക് തനിക്കു പുറമെ, കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഓരോരുത്തരുടെയും പ്രൊഫൈല്‍ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷമാണ് ഇത് ചെയ്യേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ആകെ വേണ്ടത് അഞ്ചു മിനുട്ട്

ആകെ വേണ്ടത് അഞ്ചു മിനുട്ട്

ഇ ഡിസ്ട്രിക്ട് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കൂടുതല്‍ സമയമൊന്നും ആവശ്യമില്ല. അപേക്ഷന്റെയും കുടുംബത്തിന്റെയും വരുമാനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ കൈയിലുണ്ടെങ്കില്‍ വെറും അഞ്ച് മിനുട്ട് കൊണ്ട് അപേക്ഷ അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാം.

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് കയറിയ ശേഷം ഇടതുവശത്തു കാണുന്ന മെനുവില്‍ നിന്ന് അപ്ലൈ ഫോര്‍ എ സര്‍ട്ടിഫിക്കറ്റ് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ പൂരിപ്പിക്കേണ്ട പേജിലേക്ക് പ്രവേശിക്കാം. ആദ്യ കോളത്തില്‍ അപേക്ഷകന്റെ രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കണം. അപേക്ഷകന്റെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ കിട്ടുന്ന നമ്പറാണിത്. അതിനു ശേഷം ഏത് സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെന്നും എന്താണ് ആവശ്യമെന്നും സെലക്ട് ചെയ്യണം. സംസ്ഥാനത്തിനകത്തെ ആവശ്യം, സംസ്ഥാനത്തിന് പുറത്തെ ആവശ്യം എന്നീ രണ്ട് വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നാണ് തെരഞ്ഞെടുക്കേണ്ടത്.

വരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍

വരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍

അപേക്ഷകനെ കുറിച്ച് നേരത്തേ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയിട്ടുള്ള വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുന്നതോടെ സ്‌ക്രീനില്‍ തെളിയും. പിന്നീട് കുടുംബാംഗങ്ങളുടെ വരുമാനത്തെ കുറിച്ചുള്ള വിവരങ്ങളാണ് നല്‍കേണ്ടത്. കുടുംബാംഗത്തിന് അപേക്ഷകനുമായുള്ള ബന്ധം, പേര്, ഭൂമി, ബിസിനസ്, തൊഴില്‍, വിദേശത്തുള്ളവര്‍, വാടക എന്നീ ഇനങ്ങളിലുള്ള വരുമാനമാണ് ബന്ധപ്പെട്ട കള്ളികളില്‍ ചേര്‍ക്കേണ്ടത്. ഓരോ വ്യക്തിയുടെയും ആകെ വരുമാനം കൂട്ടിക്കിട്ടുന്ന തുക ഗ്രാന്റ് ടോട്ടല്‍ എന്ന കള്ളിയില്‍ ചേര്‍ക്കണം.

സ്വത്ത്-വരുമാന വിവരങ്ങള്‍

സ്വത്ത്-വരുമാന വിവരങ്ങള്‍

കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങളാണ് പിന്നീട് ചേര്‍ക്കേണ്ടത്. സ്വത്ത് സ്ഥിതി ചെയ്യുന്ന ജില്ല, താലൂക്ക്, വില്ലേജ്, പഴയ സര്‍വേ/സബ് ഡിവിഷന്‍ നമ്പര്‍, റീസര്‍വേ ബ്ലോക്ക്, റീസര്‍വേ സബ്ഡിവിഷന്‍, തണ്ടപ്പേര് നമ്പര്‍, ഭൂമിയുടെ തരം, വിസ്തീര്‍ണം, കമ്പോള വില തുടങ്ങിയ വിവരങ്ങളാണ് ഇവിടെ ചേര്‍ക്കേണ്ടത്. ശേഷം അപേക്ഷകന്റെ പേരും സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള ബന്ധുവുമായുള്ള ബന്ധവും രേഖപ്പെടുത്തി, പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് കാണിക്കുന്ന എഗ്രീ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി വരും. ഒടിപി നമ്പര്‍ നല്‍കി സബ്മിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുന്നതോടെ അപേക്ഷ സമര്‍പ്പിക്കപ്പെടും.

അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍

അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍

അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ്, നികുതി ശീട്ട്, ബിസിനസ്- പ്രഫഷനല്‍ ക്ലാസ് ജീവനക്കാരാണെങ്കില്‍ അവസാന മൂന്നുവര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍, മാതാപിതാക്കളുടെ വരുമാനം, ഭൂസ്വത്ത് എന്നിവയെ കുറിച്ചുള്ള സത്യവാങ്മൂലം എന്നിവ ഓണ്‍ലൈനായി അറ്റാച്ച് ചെയ്യണം. ഇതിനു ശേഷം 15 രൂപ ഏതെങ്കിലും ഓണ്‍ലൈന്‍ പെയ്‌മെന്റ് സിസ്റ്റം വഴി നല്‍കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും.

English summary

Step by step method of applying online for the income certificate

Step by step method of applying online for the income certificate
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X