പണം പിൻവലിക്കുകയും , അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുകയും പണം ലഭിക്കാതെ വരികയും ചെയ്തിട്ടുണ്ടോ? നിങ്ങൾ എ.ടി.എം ഇടപാടുകൾ നടത്താൻ പോയപ്പോൾ എപ്പോഴെങ്കിലും ഇത് സംഭവിച്ചിട്ടുമുണ്ടാകും , ഇല്ലെങ്കിൽ ഇനി എ.ടി. എം മെഷിൻ ഇതുപോലുള്ള പണി തന്നാൽ നിങ്ങൾ എന്ത് ചെയ്യും . ഇത്തരത്തിൽ ഉള്ള എ.ടി.എം മെഷിൻ പ്രശ്നങ്ങൾ ഇടയ്ക്കു മാത്രമേ സംഭവിക്കുമെങ്കിലും, സംഭവിച്ചാൽ, നിങ്ങൾ നടപടികൾ ഉടൻ തന്നെ പിന്തുടരേണ്ടതുണ്ട് (ഇവ RBI മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ്.
ആദ്യം തന്നെ കാർഡ് ഹോൾഡർ ബാങ്കിൽ പരാതി നൽകണം പണം ലഭിക്കാതെ വന്നത് മറ്റൊരു ബാങ്കിന്റെ എ.ടി.എം മെഷിനിൽ നിന്നാണെങ്കിലും നിങ്ങളുടെ അക്കൗണ്ട് ഏതു ബാങ്കിലാണോ ആ ബാങ്കിലാണ് പരാതി നൽകേണ്ടത് . പരാതി നല്കാൻ നേരിട്ട് ബാങ്ക് സന്ദർശിക്കുകയോ , കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കുകയോ ആണ് ചെയ്യേണ്ടത് .

ആർബിഐ നിർദ്ദേശപ്രകാരം, കസ്റ്റമർ പരാതി നൽകി കഴിഞ്ഞു ഏഴു പ്രവൃത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ പരാതി പരിഹരിക്കേണ്ടതാണ് .
2011 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന നിയമ പ്രകാരം , പരാജയപ്പെട്ട എടിഎം ഇടപാടുകളുടെ പരാതി ലഭിച്ച തീയതി മുതൽ 7 പ്രവൃത്തി ദിവസങ്ങൾക്കകം ബാങ്കുകൾ പരാതി പരിഹരിച്ചില്ലെങ്കിൽ പണം തിരിച്ചു ഉപപോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതു വരെ പ്രതിദിനം 100 രൂപ നഷ്ടപരിഹാരം ബാങ്ക് നൽക്കേണ്ടതാണ്.
ഉപപോക്താവ് ക്ലെയിം ചെയ്യാതെ തന്നെ നഷ്ടപരിഹാരം അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ് . പരാതിക്കാരൻ അവന്റെ / അവളുടെ കാർഡ് ഇഷ്യു ബാങ്കിൽ നിന്നും പരിഹാരമുണ്ടാകുന്നില്ലെങ്കിൽ ബാങ്കിങ്ങ് ഓംബുഡ്സ്മാനെ ഉപഭോക്താവിന് ആശ്രയിക്കാവുന്നതാണ്.
എല്ലാ ബാങ്ക് എ.ടി.എമ്മുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിരിക്കുന്നു എന്നത് കൊണ്ട് ഫൂട്ടേജ് ശേഖരിച്ചാൽ പണം ഉപപോക്താവിന് ലഭിച്ചോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ് .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications