ലൈഫ് ഇൻഷുറൻസും , ആരോഗ്യ ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവിയിൽ ഉണ്ടേയാക്കാവുന്ന ഒരു നഷ്ടത്തിനു സാമ്പത്തികപരിഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂറായി പണം ഒരു സ്രോതസ്സിൽ ശേഖരിക്കുന്ന രീതിയെ ഇൻഷുറൻസ് എന്നു പറയുന്നു. മുടക്കുപണം അവശ്യം തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയല്ല ഇൻഷ്വറൻസ്‌. അതേസമയം ഇൻഷ്വറൻസ്‌, നിലവിലുള്ള നഷ്ടസാധ്യതകൾക്കെതിരെ ഒരുവനു സംരക്ഷണം പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിക്ക് നേരിട്ടേക്കാവുന്ന നഷ്ടം മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരു മാർഗ്ഗമാണ്‌ അത്‌.

ലൈഫ് ഇൻഷുറൻസും , ആരോഗ്യ ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസം

മനുഷ്യരുടേയോ ജന്തുക്കളുടേയോ ജീവൻ, ആരോഗ്യം കൂടാതെ വൈദ്യുതോപകരണങ്ങൾ, ഭവനം, വാഹനങ്ങൾ, കാർഷിക വിളകൾ തുടങ്ങിയ മേഖലകളിൽ ഇൻഷുറൻസ് നടപ്പാക്കിവരുന്നു. ഏതെങ്കിലും ഒരു ഇൻഷുറൻസ് സ്ഥാപനം ആയിരിക്കും ഇൻഷുറൻസ് നൽകുന്നത്. ഇൻഷുറസ് നേടുന്ന ആളിനെ പോളിസിയുടമ എന്നാണ് അറിയപ്പെടുന്നത്. അതിലേയ്ക്കായി പ്രസ്തുത സ്ഥാപനത്തിലേയ്ക്ക് നിശ്ചിത തുക അടയ്ക്കുന്നു. ഇതിനെ ഇൻഷുറൻസ് പ്രീമിയം എന്നു പറയുന്നു. പോളിസികളിൽ മാസം തോറുമോ വർഷം തോറുമോ പ്രിമീയം അടയ്ക്കാവുന്നതാണ്. ഓരോ പോളിസിയിലും ഒരു നിശ്ചിത കാലയളവിലേയ്ക്കാണ് പ്രിമീയം അടയ്ക്കുന്നത്. കാലാവധിക്കുശേഷം ഒരു നിശ്ചിത തുക കഴിച്ച് ബാക്കി തുക ലഭിക്കുന്ന പോളിസിയാണ് ജീവനുമായി ബന്ധപ്പെട്ട പോളിസികൾ. പക്ഷേ വാഹന ഇൻഷുറൻസിൽ തുകയൊന്നും തിരികെ ലഭിക്കുന്നില്ല. പോളിസിയുടെ കാലാവധിക്കുള്ളിൽ അപകടം, വേറെ ഏതെങ്കിലും രീതിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്ക് പോളിസി ഉടമയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു.

കരാറിന്റെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന രേഖയെ ഇൻഷ്വറൻസ് പോളിസി എന്നു വിളിക്കുന്നു. ലൈഫ് റിസ്കിൽ നിന്ന് സംരക്ഷിക്കുന്ന ഒരു കരാറാണ് ലൈഫ് ഇൻഷ്വറൻസ്. ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും തമ്മിൽ മാറി പോകുന്നതിൽ അത്ഭുതമില്ല. എന്നാൽ ആരോഗ്യ ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ആരോഗ്യ ഇൻഷുറൻസ് എന്നത് അസുഖത്തിനോ അപകടത്തിനോ ഉള്ള മെഡിക്കൽ ബില്ലുകളുടെ ചെലവ് വഹിക്കുന്നതിനാണ് .

ലൈഫ് ഇൻഷുറൻസ് Vs ഹെൽത്ത് ഇൻഷുറൻസ്

അർത്ഥം

ലൈഫ് ഇൻഷുറൻസ് എന്നത് ലൈഫ് റിസ്കിനെ കവർ ചെയ്യുന്നു, എന്തെങ്കിലും കാരണവശാൽ മരണം സംഭവിച്ചാൽ, അല്ലെങ്കിൽ ജീവന് റിസ്ക് നേരിടേണ്ടി വന്നാൽ പോളിസിയിൽ പറഞ്ഞിരിക്കുന്ന നിശ്ചിത തുക ലഭിക്കുന്നതാണ്.

ഹെൽത്ത് ഇൻഷുറൻസ് എന്നത് ഒരു ജനറൽ ഇൻഷുറൻസ് ആണ്. പരിരക്ഷിക്കപ്പെട്ട തുക അനുസരിച്ചു , ഇൻഷുർ ചെയ്തയാളിന്റെ മെഡിക്കൽ ചെലവുകൾ ഈ ഇൻഷുറൻസ് വഹിക്കുന്നതാണ് .

ആനുകൂല്യം

ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്

ചികിത്സയും മെഡിക്കൽ ആനുകൂല്യങ്ങളും.

പ്രീമിയം

മൊത്തം തുക അല്ലെങ്കിൽ ഇൻസ്റ്റാൾമെന്റ്

മൊത്തം തുക

പണം വീണ്ടെടുക്കൽ

പോളിസിയുടെ കാലാവധി ആയാൽ പണം തിരികെ ലഭിക്കും

കാലാവധി അവസാനിച്ചാലും പണം ലഭിക്കുകയില്ല. അപകടത്തിനോ രോഗത്തിനോ വേണ്ടി മാത്രമേ തുക ചിലവാക്കാൻ കഴിയുകയുള്ളൂ

കാലാവധി

ദീർഘ കാലം

ഹ്രസ്വ കാലം

English summary

Difference Between Life Insurance and Health Insurance,

Difference Between Life Insurance and Health Insuranc
Story first published: Monday, February 25, 2019, 17:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X