ഇന്ത്യൻ രൂപയുടെ ചിഹ്നത്തെക്കുറിച്ച് ചില വസ്തുതകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ രൂപയ്ക്ക് ഒരു പ്രത്യേക ചിഹ്നം നിലവിൽ വന്നിട്ട് പത്തു വർഷങ്ങൾ പോലുമായിട്ടില്ല. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (ഏകദേശം ബിസി ആറാം നൂറ്റാണ്ടിൽ).'റുപ്പീ' എന്ന വാക്കിന്റെ ഉൽഭവം ഹിന്ദി പോലുള്ള ഇന്തോ-ആര്യൻ ഭാഷകളിലെ'വെള്ളി'എന്നർത്ഥം 'റൂപ്'അഥവാ 'റൂപ'എന്ന വാക്കിൽ നിന്നാണ്.

ഇന്ത്യൻ  രൂപയുടെ ചിഹ്നത്തെക്കുറിച്ച് ചില വസ്തുതകൾ

സംസ്കൃതത്തിൽ 'രൂപ്യകം' എന്നാൽ വെള്ളി നാണയം എന്നാണ് അർത്ഥം. അതേ സമയം ആസാം, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ രൂപ ഔദ്യോഗികമായി അറിയപ്പെടുന്നത് "പണം" എന്നർത്ഥമുള്ള ടങ്ക എന്ന വാക്കിന്റെ രൂപഭേദങ്ങളായിട്ടാണ്.മലയാളത്തിൽ ചിലപ്പോഴൊക്കെ ഉറുപ്പിക എന്നും പ്രയോഗിക്കാറുണ്ട്.

മത്സരത്തിലൂടെയാണ് ഈ ചിഹ്നത്തെ തിരഞ്ഞെടുത്തത്

മത്സരത്തിലൂടെയാണ് ഈ ചിഹ്നത്തെ തിരഞ്ഞെടുത്തത്

ചരിത്രപരമായി രൂപ വെള്ളിയെ അടിസ്ഥാനമാക്കിയുള്ള പണമായിരുന്നു. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഇത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കി.ഇന്ത്യ രൂപ ചിഹ്നം (₹) ഭാരതത്തിന്റെ ഔദ്യോഗിക നാണയമായ ഇന്ത്യൻ രൂപയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ്. ഒരു മത്സരത്തിലൂടെയാണ് ഈ ചിഹ്നത്തെ തിരഞ്ഞെടുത്തത്. 2010 ജൂലൈ 15-നാണ് സർക്കാർ ഈ ചിഹ്നം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്. തമിഴ്നാട്ടുകാരനായ ഡി. ഉദയകുമാറാണ് രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്.

2009 മാർച്ച് 5-ന് ഭാരത സർക്കാർ ഇന്ത്യൻ രൂപ ചിഹ്നം രൂപകൽപന ചെയ്യുന്നതിനായി ഒരു മത്സരം പ്രഖ്യാപിച്ചു. നന്ദിത കൊറിയ-മെഹ്റോത്ര, ഹിതേഷ് പത്മശാലി, ഷിബിൻ കെ.കെ., ഷാരൂഖ് ജെ. ഇറാനി, ഡി. ഉദയ കുമാർ എന്നവർ തയ്യാറാക്കിയ അഞ്ച് ചിഹ്നങ്ങൾ 3331 അപേക്ഷകളിൽ നിന്ന് അവസാന റൗണ്ടിലെത്തി. 2010 ജൂലൈ 15 - ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ ഡി. ഉദയ കുമാർ രൂപകൽപന ചെയ്ത ചിഹ്നം തിരഞ്ഞെടുക്കപ്പെട്ടു.

 

ഇന്ത്യൻ നാണയത്തിന് ഒരു ഐഡന്റിറ്റി

ഇന്ത്യൻ നാണയത്തിന് ഒരു ഐഡന്റിറ്റി

ഇന്ത്യൻ രൂപയുടെ ചിഹ്നം ഇന്ത്യൻ രൂപയ്ക്ക് ഒരു വിഷ്വൽ ഡിസൈൻ മാത്രമല്ല, അന്തർദേശീയമായി വ്യത്യസ്ത പ്രതീകവും നൽകി.ഈ ചിഹ്നം ഇന്ത്യൻ നാണയത്തിന് ഒരു ഐഡന്റിറ്റി നല്കുകയും പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സമാനമായ കറൻസികളിൽ നിന്ന് തിരിച്ചറിയാനും സഹായിക്കുന്നു.


ദേവനാഗിരി അക്ഷരമായ "र" - യുടെയും ലാറ്റിൻ അക്ഷരമായ "R" - ന്റെയും മിശ്രിത രൂപം

ദേവനാഗിരി അക്ഷരമായ "र" - യുടെയും ലാറ്റിൻ അക്ഷരമായ "R" - ന്റെയും മിശ്രിതമാണ് ഇന്ത്യൻ രൂപ ചിഹ്നം. രണ്ട് സമാന്തര വരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു.

ചിഹ്നത്തിന്റെ മുകളിലെ വര

ഹിന്ദി എഴുതുമ്പോൾ അക്ഷരങ്ങളുടെ മുകളിൽ ശിരോ രേഖ വരയ്ക്കാറുണ്ട്,ദേവനാഗിരി ലിപിയിലും അത് അങ്ങനെയാണ് . ഇന്ത്യൻ ലിപിയുടെ ഈ സവിശേഷത രൂപയുടെ ചിഹ്നത്തിലും കാണാം.

 

ത്രിവർണം

ത്രിവർണം

ഈ ചിഹ്നത്തിൽ രണ്ട് വരികളുണ്ട്, അവയ്ക്ക് ഇടയിലുള്ള വൈറ്റ് സ്പേസും കൂടി ചേരുമ്പോൾ ഇന്ത്യൻ ദേശീയ പതാക ഉപരിതലത്തിൽ പറക്കുന്നതിനെ അത് സൂചിപ്പിക്കുന്നു .

സമത്വ ചിഹ്നം

ചിഹ്നത്തിലെ രണ്ടു വരകൾ സമത്വത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.

രൂപകൽപനയിലെ ചേര്‍ച്ച

നിലവിലുള്ള മറ്റ് കറൻസികളുടെ ചിഹ്നം മനസ്സിൽ സൂക്ഷിച്ചാണ് ഉദയ കുമാർ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തത് . ഒരേ സമയം വ്യത്യസ്തത പുലർത്തുകയും എന്നാൽ നാണയത്തിന്റെ ചിഹ്നങ്ങളുടെ കൂട്ടത്തിൽ അവയിലൊന്നായി തോന്നുകയും ചെയ്യുന്നു .

 

Read more about: rupee രൂപ
English summary

Facts About The Indian rupee Symbol ₹

Facts About The Indian rupee Symbol, Here are some interesting facts about the symbol that will tell you how much thought went into designing it.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X