ഓഹരി കമ്പോളം പ്രക്ഷുബ്ധം; നിക്ഷേപിക്കാന്‍ നല്ലത് എസ്‌ഐപികളോ എഫ്ഡികളോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുവെ കൃത്യമായ ഇടവേളകളില്‍ നടത്തുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെ (എസ്‌ഐപി) യാണ് നിക്ഷേപകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് റിസ്‌ക് എടുക്കാന്‍ വലിയ താല്‍പര്യമില്ലാത്ത നിക്ഷേപകര്‍. എന്നാല്‍ അടുത്തകാലത്തായി എസ്‌ഐപികളിലുള്ള നിക്ഷേപകരുടെ വലിയ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുവെന്നു വേണം പറയാന്‍. കാരണം 137 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ 78 എണ്ണവും നഷ്ടത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഇവയുടെ ശരാശരി നഷ്ടം 1.5 ശതമാനമാണ്.

 

യു.പി.ഐ ഇടപാടുകളുടെ മൂല്യം 672.75 ദശലക്ഷത്തിലെത്തി യു.പി.ഐ ഇടപാടുകളുടെ മൂല്യം 672.75 ദശലക്ഷത്തിലെത്തി

വിപണിയിലെ ചാഞ്ചാട്ടം

വിപണിയിലെ ചാഞ്ചാട്ടം

എസ്‌ഐപിയായാലും വലിയ തുക ഒന്നിച്ചുള്ള നിക്ഷേപമായാലും നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഫണ്ടിന്റെ സ്വഭാവമനുസരിച്ച് ഓഹരി കമ്പോളത്തിലാണ് നിക്ഷേപിക്കപ്പെടുന്നത്. ഓഹരി വിപണിയില്‍ നിന്ന് പരമാവധി നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കിത്തരാനായിരിക്കും മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളുടെ ശ്രമം. കമ്പോളത്തില്‍ തകര്‍ച്ചയുണ്ടാവുന്ന സമയത്ത് നിങ്ങളുടെ നിക്ഷേപം ഉപയോഗിച്ച് കൂടുതല്‍ യൂനിറ്റുള്‍ വാങ്ങാനും അവര്‍ ശ്രമിക്കും. പക്ഷെ, കമ്പോളത്തിലെ വലിയ ചാഞ്ചാട്ടങ്ങള്‍ കാരണം എസ്‌ഐപി നിക്ഷേപകര്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ അടുത്തിടെയായി സാധിച്ചിട്ടില്ല. പ്രത്യേകിച്ച് സ്‌മോള്‍ കാപ്, മിഡ് കാപ്പ് ഫണ്ടുകളിലെ എസ്‌ഐപി നിക്ഷേപങ്ങള്‍. ഇവയുടെ നഷ്ടം ആറ് ശതമാനമായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ലാര്‍ജ് കാപ് ഫണ്ടുകളില്‍ 1.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

നിക്ഷേപകരെ ഇത് എങ്ങനെ ബാധിക്കും?

നിക്ഷേപകരെ ഇത് എങ്ങനെ ബാധിക്കും?

തങ്ങളുടെ നിക്ഷേപങ്ങളില്‍ നല്ല ആദായം ലഭിക്കാന്‍ ദീര്‍ഘനാള്‍ കാത്തിരിക്കാന്‍ തയ്യാറല്ല മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ അധികവും. മിക്കവാറും ആളുകള്‍ നല്ല അവസരം നോക്കെ എത്രയും വേഗം നിക്ഷേപം പണമാക്കി മാറ്റാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നല്‍കുന്ന പാഠം ഇത്തരം ഹ്രസ്വകാല നിക്ഷേപങ്ങള്‍ കൊണ്ട് വലിയ കാര്യമില്ല എന്നതാണ്. എസ്‌ഐപി വളര്‍ച്ചയുടെ സിഎജിആര്‍ ശതമാനം നോക്കിയാല്‍ ഇത് വ്യക്തമാവും. 2019 ജനുവരി 31ലെ കണക്കു പ്രകാരം അഞ്ചു വര്‍ഷത്തേക്കുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ വര്‍ഷം 10.28 ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ചെറിയ തുക കൊണ്ട് ആരംഭിക്കാവുന്നതാണ് എസ്‌ഐപികളെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത്‌കൊണ്ട് വലിയ ഗുണമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പക്ഷം. അല്ലെങ്കില്‍ ദീര്‍ഘകാല നിക്ഷേപമായിരിക്കണം.

സ്ഥിര നിക്ഷേപങ്ങള്‍ കൂടുതല്‍ സുരക്ഷിതം

സ്ഥിര നിക്ഷേപങ്ങള്‍ കൂടുതല്‍ സുരക്ഷിതം

ഓഹരി കമ്പോളത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫിക്‌സഡ് ഡിപ്പോസിറ്റുകളിലേക്ക് നിക്ഷേപം മാറ്റുന്നതായിരിക്കും അഭികാമ്യം. ഇവയില്‍ അപകടം കുറവാണെന്നു മാത്രമല്ല, നിലവിലെ ഐഎസ്‌ഐപി നിരക്കിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച എഫ്ഡികള്‍ക്കാണ് എന്നതാണ് സത്യം. ഓഹരി വിപണിയിലെ താഴ്ചകള്‍ അവയെ ബാധിക്കില്ലെന്നതു തന്നെ കാരണം. മാത്രമല്ല, നിശ്ചിത വരുമാനം ഉണ്ടാക്കാനാവുമെന്ന ഉറച്ച ബോധ്യം ഇത്തരം നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്കുണ്ടാവും. വിവിധ കാലയളവിനനുസരിച്ച് വ്യത്യസ്ത റിട്ടേണ്‍ നിരക്കാണ് എഫ്ഡി സ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഉദാഹരണമായി ബജാജ് ഫിനാന്‍സ് എഫ്ഡിയെടുത്താല്‍ 9.10 ശതമാനമാണ് സ്ഥാപനം ഉറപ്പുതരുന്ന പലിശ. 15 കൊല്ലത്തേക്കാണ് നിക്ഷേപമെങ്കില്‍ .25 ശതമാനം അധിക പലിശയും ലഭിക്കും.

 

English summary

or most investors, SIPs have been at the forefront of their investment portfolio. Investors who are averse to risk, and looking to accrue high returns depend on SIPs and their power of compounding the rupee

or most investors, SIPs have been at the forefront of their investment portfolio. Investors who are averse to risk, and looking to accrue high returns depend on SIPs and their power of compounding the rupee
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X