പ്രോവിഡന്റ് ഫണ്ട് ബാലൻസ് പരിശോധിക്കാൻ ചില വഴികൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ചെറുപ്പക്കാരായ അധ്വാനിക്കുന്ന ആളുകളിൽ ഭൂരിഭാഗവും ആളുകളിലും തങ്ങളുടെ ശമ്പളത്തിൽ നിന്നും കുറച്ചു തുക നാളത്തേക്ക് മാറ്റി വെക്കുന്ന ശീലം ഇല്ല..സമ്പത്തു കാലത്തു തൈ പത്തു വെച്ചാൽ ആപത്തു കാലത് കാ പത്തു തിന്നാം എന്നു നമ്മൾ പഠിച്ചിട്ടില്ലേ???

പ്രോവിഡന്റ് ഫണ്ട് ബാലൻസ് പരിശോധിക്കാൻ ചില  വഴികൾ

അതുകൊണ്ടു തന്നെ റിട്ടയര്മെന്റിനു ശേഷം ജീവിക്കാനുള്ള പണം മാറ്റി വെക്കുക എന്നത് നിർണായകമായ കാര്യമാണ്.പെൻഷൻ ഫണ്ടിന്റെ രൂപങ്ങളിലൊന്നായ പ്രൊവിഡന്റ് ഫണ്ട് വഴി സേവനങ്ങളിൽ നിന്നും വിരമിക്കുമ്പോൾ,ഒരു വലിയ തുക ജീവനക്കാരാണ് ലഭിക്കുന്നു. വിവിധ വഴികളിലൂടെ പ്രൊവിഡന്റ് ഫണ്ടിലെ ബാലൻസ് പരിശോധിക്കാൻ എങ്ങനെ സാധിക്കുമെന്ന് നമുക്ക് നോക്കാം.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) എന്താണ്?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) എന്താണ്?

ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയായ തൊഴിൽ സുരക്ഷാസംരക്ഷണ പെൻഷൻ പദ്ധതി( ഇ.പി.എഫ്) നടപ്പിലാക്കുന്ന സ്ഥാപനമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇ.പി.എഫ്.ഒ.). ഇ.പി.എഫ്.ഓർഗനൈസേഷന്റെ കീഴിൽ അഞ്ചുലക്ഷം വരിക്കാരാണുള്ളത്. തൊഴിൽ മന്ത്രി തലവനായ ഇ.പി.എഫ്.ഒ.യുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസാണ് ഇ.പി.എഫ്.(എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്) പലിശനിരക്ക് നിശ്ചയിക്കുന്നത്.

പെൻഷൻ പദ്ധതിയിൽ തൊഴിലാളികളുടെ വിഹിതമായി ഉടമകൾ അടക്കുന്ന ഒരു വിഹിതത്തിൽ നിന്നും 8.33 ശതമാനം സംഖ്യ നിക്ഷേപിക്കണം. അങ്ങനെ നിക്ഷേപിക്കുന്ന സംഖ്യയിൽനിന്നും പെൻഷനും അനുബന്ധ ആനുകൂല്യങ്ങളും നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഇതിന്റെ ഭരണ ചുമതല പൂർണ്ണമായും എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ടിന്റെ ട്രസ്റ്റീ ബോർഡിനാണ്. ബോർഡിന്റെ ചെയർമാൻ കേന്ദ്രതൊഴിൽ മന്ത്രിയും അംഗങ്ങൾ കേന്ദ്രതൊഴിലാളി സംഘടനാ നേതാക്കളുമാണ്. 1995 നവംബർ 16ന് പ്രഖ്യാപിച്ച പെൻഷൻ പദ്ധതിയനുസരിച്ച് 58 വയസ്സ് കഴിഞ്ഞു സർവ്വീസിൽനിന്നും പിരിയുന്ന തൊഴിലാളി 10 വർഷമെങ്കിലും പെൻഷൻ ഫണ്ടിൽ വിഹിതം അടച്ചവരാണെങ്കിൽ അവർക്ക് പ്രതിമാസ പെൻഷൻ നൽകുന്നതാണ്.

 

ഇ പി എഫ് പദ്ധതിക്ക് ജീവനക്കാരുടെ യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ഇ പി എഫ് പദ്ധതിക്ക് ജീവനക്കാരുടെ യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

പ്രതിമാസം 15,000 രൂപയിൽ താഴെയുള്ള അല്ലെങ്കിൽ 15,000 രൂപ വരുമാനമുള്ള ജീവനക്കാർക്ക് EPF സ്കീമിന് അർഹതയുണ്ട്. അസിസ്റ്റന്റ് പിഎഫ് കമ്മീഷണറുടെ അനുമതി ലഭിച്ചു കഴിഞ്ഞാൽ 15,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്കും അംഗമാകാം (തൊഴിൽ ദാതാവും തൊഴിലാളിയും അംഗീകരിക്കുന്നെങ്കിൽ).

തൊഴിലുടമയും തൊഴിലാളിയും ഇ പി എഫ് പദ്ധതിയിലേക്ക് എത്രയാണ് സംഭാവന ചെയ്യേണ്ടത്?

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്കീമിൻറെ അടിസ്ഥാന നിയമപ്രകാരം തൊഴിലുടമയും ജീവനക്കാരും അടിസ്ഥാന വേതനാഥിന്റെ 12% വരെ ഇ പി എഫ് പദ്ധതിയിലേക്ക് നൽക്കേണ്ടതാണ് . EPF സ്കീമിന് കൂടുതൽ സംഭാവന നൽകാൻ ജീവനക്കാർ ഉദ്ദേശിക്കുന്ന പക്ഷം, ഇപ്പോഴത്തെ നിരക്ക് 12% അടിസ്ഥാന ശമ്പളത്തേക്കാൾ കൂടുതലാക്കാവുന്നതാണ്. അതിന് ആദായനികുതി കണക്കാക്കുന്നതിലെ നികുതി ഇളവുകൾക്ക് ലഭിക്കുന്നതുമാണ് .വോളണ്ടറി പ്രോവിഡന്റ് ഫണ്ട് (VPF) എന്നാണ് അത് അറിയപ്പെടുന്നത്.

ഇപിഎഫ് അക്കൗണ്ടിന്റെ ബാലൻസ് പരിശോധിക്കുന്നതെങ്ങനെ?


സാങ്കേതികവിദ്യയുടെ വരവ് വ്യക്തിപരമായി ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ വ്യക്തികളെ സഹായിച്ചിട്ടുണ്ട്. താഴെ പറയുന്ന നാല് വഴികൾ ഉപയോഗിച്ച് ഇപിഎഫ് ബാലൻസ് പരിശോധിക്കാവുന്നതാണ് .
1 ഇ പി എഫ് ഒ പോർട്ടൽ
2. എസ്എംഎസ്
3 മിസ്ഡ് കോൾ
4. ഉമംഗ് ആപ്പ്

 

 എസ്.എം.എസ് വഴി

എസ്.എം.എസ് വഴി

ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ 10 ഭാഷകളിൽ എസ്. എം. എസ് സൗകര്യം ലഭ്യമാണ്. മറ്റ് ഭാഷകൾ തെലുങ്ക്, പഞ്ചാബി, ഗുജറാത്തി, മലയാളം, മറാത്തി, തമിഴ്, കന്നഡ, ബംഗാളി എന്നിവയാണ്.

പി.എഫ് നമ്പർ , പേര്, ജനന തീയതി, പി. എഫ് ബാലൻസ്, എന്നിവ പോലുള്ള എല്ലാ പ്രധാന വിവരങ്ങളും ഈ എസ്. എം. എസിൽ അടങ്ങിയിരിക്കുന്നു.

മിസ്ഡ് കോൾ വഴി

നിങ്ങളുടെ നിലവിലുള്ള പി എഫിന്റെ ബാലൻസ് അറിയാൻ നിങ്ങൾക്ക് 011 22 901 406 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകാം. ഇതിനു വേണ്ടി യു എ എൻ രജിസ്ട്രേഷൻ നിർബന്ധമാണ്.

EPFO മൊബൈല്‍ ആപ്പ് വഴി (EPFO app)

1. m-EPF ഡൗണ്‍ലോഡ് ചെയ്യുക.

2. ആപ്പ് തുറന്ന് 'MEMBER' ല്‍ ടാപ്പ് ചെയ്യുക.

3. 'BALANCE/PASSBOOK' തിരഞ്ഞെടുക്കുക.

4. UAN നമ്പരും പാസ്‌വേഡും എന്റര്‍ ചെയ്യുക.

5. വിശദാംശങ്ങള്‍ നല്‍കിയ ശേഷം അതേ പേജില്‍ ഉടന്‍ തന്നെ EPF അക്കൗണ്ട് ബാലന്‍സ് കാണാന്‍ സാധിക്കും.

 

 

Read more about: epfo savings
English summary

Four Ways To Check Provident Fund Balance

Four Ways To Check Provident Fund Balance
Story first published: Wednesday, February 27, 2019, 17:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X