പി.എഫ് പിന്‍വലിക്കാന്‍ ഒരു ഓണ്‍ലൈന്‍ ക്ലെയിം എങ്ങനെ ഫയല്‍ ചെയ്യാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തൊഴിലുടമകളുടെ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്) സഹായിക്കുന്നു. ഇരുപതിലധികം തൊഴിലാളികളുള്ള എല്ലാ കമ്പനികളും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഇപിഎഫ് വിഹിതം ഈടാക്കണം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പലിശ നിരക്ക് 8.65 ശതമാനമായി ഇപിഎഫ്ഒ കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചു. ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ അടുത്ത മാര്‍ച്ച് 31ന് ഇ.പി.എഫ്.ഒ സംഭാവനകളില്‍ നിന്നും കൂടുതല്‍ തുക തൊഴിലാളികള്‍ക്ക് തിരികെ ലഭിക്കും.

പി.എഫ് പിന്‍വലിക്കാന്‍ ഒരു ഓണ്‍ലൈന്‍ ക്ലെയിം എങ്ങനെ ഫയല്‍ ചെയ്യാം?

ഇ.പി.എഫ്.ഒയുടെ ഓണ്‍ലൈന്‍ സംവിധാനം വഴി വരിക്കാര്‍ക്ക് ഇ.പി.എഫ് കോര്‍പ്പസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അപേക്ഷിക്കാം. ഇപിഎഫ് അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ വഴി പിന്‍വലിക്കാന്‍ അപേക്ഷകര്‍ക്ക് ഒരു സജീവ യു.എ.എന്‍ (യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) ഉണ്ടായിരിക്കണം. യു.എ.എന്‍ നമ്പര്‍ ആക്ടിവ് ചെയ്യാനുപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ എപ്പോഴും ആക്ടീവായിരിക്കണം. കൂടാതെ ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ്, ബാങ്ക് വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ള കെവൈസി വിവരങ്ങള്‍ പിഎഫ് അക്കൗണ്ടുമായി അപ്‌ഡേറ്റ് ചെയ്യണം.


ഇ.പി.എഫ് പിന്‍വലിക്കല്‍

ഇ.പി.എഫ് പിന്‍വലിക്കല്‍ ഫോം പൂരിപ്പിക്കുകയും ഓണ്‍ലൈനായി ഒരു ക്ലെയിം ആരംഭിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ ഇവയാണ്:

സ്റ്റെപ് 1: നിങ്ങളുടെ യു.എ.എന്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ഇ.പി.എഫ്.ഒ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.

 

ഘട്ടം 2

ഘട്ടം 2: Manage ടാബില്‍ ക്ലിക്ക് ചെയ്ത് K Y C തെരഞ്ഞെടുക്കുക.

സ്റ്റെപ് 3: നിങ്ങളുടെ കെ.വൈ.സി വിശദാംശങ്ങള്‍ അതായത് ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക.

 

ഘട്ടം 4

ഘട്ടം 4: ഇപ്പോള്‍ 'സേവനങ്ങള്‍' എന്ന ടാബില്‍ ക്ലിക്കു ചെയ്യുക. ലിസ്റ്റില്‍ നിന്ന് 'ക്ലെയിം' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഘട്ടം 5: തുടര്‍ന്ന് ക്ലെയിം സ്‌ക്രീനില്‍ അംഗങ്ങളുടെ വിശദാംശങ്ങള്‍ കാണിക്കുന്നു. 'വെരിഫൈ' എന്നതില്‍ ക്ലിക്കുചെയ്യുക

 

ഘട്ടം 6

ഘട്ടം 6: ഇപ്പോള്‍, ക്ലെയിം ഫോമില്‍ ബാങ്ക് അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങള്‍ നല്‍കുക. തുടര്‍ന്ന് 'പ്രൊസീഡ് ഫോര്‍ ഓണ്‍ലൈന്‍ ക്ലെയിം' എന്ന ടാബില്‍ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 7: EPF ക്ലെയിം വിശദാംശങ്ങള്‍ പൂരിപ്പിക്കാന്‍ വരിക്കാര്‍ക്ക് ഒരു പുതിയ ടാബ് തുറക്കുന്നു. 'ഐ വാണ്ട് ടു അപ്ലൈ ഫോര്‍' എന്ന തലക്കെട്ടോട് കൂടി കാണുന്ന അപേക്ഷ ഫോമില്‍ നിന്നും പൂര്‍ണ്ണമായി പിന്‍വലിക്കല്‍, ഭാഗിക പിന്‍വലിക്കല്‍ അല്ലെങ്കില്‍ പെന്‍ഷന്‍ പിന്‍വലിക്കാന്‍ എന്നിവയില്‍ നിന്നും ആവശ്യമുള്ള വിഭാഗം തെരഞ്ഞെടുക്കണം. കൂടാതെ മറ്റു വിശദാംശങ്ങളായ ആവശ്യമായ തുക, പണം പിന്‍വലിക്കാനുള്ള കാരണം തുടങ്ങിയവയും പൂരിപ്പിക്കേണ്ടതാണ്.

 

സ്റ്റെപ്പ് 8

സ്റ്റെപ്പ് 8: വിശദാംശങ്ങള്‍ പൂരിപ്പിച്ച് കഴിഞ്ഞാല്‍ 'ഗെറ്റ് യുവര്‍ ആധാര്‍ ഒ.ടി.പി' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് OTP അയയ്ക്കും.

തൊഴിലാളിയുടെ അവകാശവാദം പിന്നീട് തൊഴിലുടമയുടെ അംഗീകാരത്തിനായി കൈമാറുന്നു. തൊഴിലുടമ അംഗീകരിച്ച പിഎഫ് തുക 10 ദിവസത്തിനുള്ളില്‍ വരിക്കാരന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

 

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവർക്കു നിരാമയ ഹെൽത്ത് ഇൻഷുറൻസ് സ്കീംബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവർക്കു നിരാമയ ഹെൽത്ത് ഇൻഷുറൻസ് സ്കീം

English summary

How to file an online claim to withdraw the PF

How to file an online claim to withdraw the PF
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X