പോസ്റ്റല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് നിരവധി ബാങ്കിംഗ്, പണമടയ്ക്കല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ പോസ്റ്റ് ഓഫര്‍ ചെയ്യുന്ന ഒന്‍പത് സേവിംഗ് സ്കീമുകളില്‍ സാധാരണ സേവിംഗ്സ് അക്കൗണ്ട് വാര്‍ഷിക പലിശ 4 ശതമാനം നല്‍കുന്നതായി ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.
നിക്ഷേപത്തിന് ലഭിക്കുന്ന പലിശ പ്രതിവര്‍ഷം 10,000 രൂപ വരെ നികുതി രഹിതമാണ്. കൂടാതെ ഒരു പോസ്റ്റ് ഓഫീസില്‍ ഒരു സേവിംഗ്സ് അക്കൗണ്ട് മാത്രമേ തുറക്കാവൂ. എന്നിരുന്നാലും, ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് അക്കൗണ്ട് മാറ്റാവുന്നതാണ്. ഇന്ത്യ പോസ്റ്റിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകള്‍ ഉണ്ട്.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിനെ കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ:
1. പണം ഉപയോഗിച്ച് മാത്രമേ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാനാകൂ. അക്കൗണ്ട് തുറക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 20 രൂപയാണ്.
2. 500 രൂപയുടെ അക്കൗണ്ട് തുറക്കുകയാണെങ്കില്‍ ചെക്ക് സൗകര്യം ലഭ്യമാണ്. ഇതിനായി 500 രൂപ മിനിമം ബാലന്‍സ് സ്ഥിരമായി സൂക്ഷിക്കണം.
3. ചെക്ക് സൗകര്യമില്ലാതെ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് 50 രൂപയാണ്.
4. ഒരു പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് പ്രായപൂര്‍ത്തിയാകാത്തവരുടെ പേരില്‍ തുറക്കാവുന്നതാണ്. അതായത് 10 വയസ്സിനു താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് സ്വന്തം പേരിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കണം.
5. ഇന്ത്യ പോസ്റ്റ് പ്രകാരം ഒരു സമ്പാദ്യ പദ്ധതി രണ്ടോ മൂന്നോ മുതിര്‍ന്നവര്‍ക്കൊപ്പം സംയുക്തമായി ആരംഭിക്കാവുന്നതാണ്.

6. അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ ചുരുങ്ങിയത് മൂന്ന് സാമ്പത്തിക വര്‍ഷമെങ്കിലും ഇടപാടുകള്‍ നടത്തണം.
7. ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഒരു സംയുക്ത അക്കൗണ്ടായും, തിരിച്ചും മാറ്റാവുന്നതാണ്.
8. സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോഴും ശേഷവും നോമിനേഷന് സംവിധാനം രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാണ്.
9. നിക്ഷേപവും പിന്‍വലിക്കലും ബാങ്കിംഗ് സേവനത്തിലുള്ളതു പോലെ ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തിലൂടെ നടത്താവുന്നതാണ്.
10. ഇന്ത്യ പോസ്റ്റ് പ്രകാരം എ.ടി.എം സൗകര്യവും ലഭ്യമാണ്. പോസ്റ്റ് ഓഫീസ് എടിഎം കാര്‍ഡുകളുടെ വിവിധ ചാര്‍ജുകള്‍ ഇന്ത്യാ പോസ്റ്റ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്:

എടിഎം വഴി ദിവസേന പണം പിന്‍വലിക്കാനുള്ള പരിധി 25,000 രൂപയാണ്.
ഒരു ദിവസം 5 തവണ വരെ പോസ്റ്റ് ഓഫീസ് എടിഎം വഴി സൗജന്യമായി പണം പിന്‍വലിക്കാം.
മെട്രോ നഗരങ്ങളില്‍ മറ്റു ബാങ്കുകളുടെ എടിഎം കൗണ്ടര്‍ വഴി ഒരു മാസം 3 തവണയും മറ്റു നഗരങ്ങളില്‍ മാസം 5 തവണയും സൗജന്യമായി പണം പിന്‍വലിക്കാം.
മറ്റു ബാങ്കുകളുടെ എടിഎം കൗണ്ടറുകളില്‍ അനുവദനീയമായ പരിധിക്ക് ശേഷം ഓരോ ഇടപാടിനും 20 രൂപയും ജിഎസ്ടിയും ഈടാക്കും.
സ്ഥിര നിക്ഷേപ പദ്ധതികളും മുതിര്‍ന്ന പൗരന്മാര്ക്കുള്ള സമ്പാദ്യ പദ്ധതികളും പോസ്റ്റ് ഓഫീസില്‍ ലഭ്യമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications