മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത് എങ്ങനെ? എപ്പോള്‍ ഏത് ഫണ്ടിലേക്ക് നിക്ഷേപിക്കാം എന്നിവ സ്ഥിരമായുള്ള ചോദ്യങ്ങളാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. തുടക്കക്കാര്‍ക്ക് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഒരു വഴികാട്ടിയാണ് ഇത്.
മ്യൂച്വല്‍ ഫണ്ട് യഥാര്‍ത്ഥത്തില്‍ എന്തു ചെയ്യുന്നു?
പൊതുജനങ്ങളില്‍ നിന്നും ചെറിയ നിക്ഷേപങ്ങള്‍ സമാഹരിച്ച് അവര്‍ക്കു വേണ്ടി പലതരത്തിലുള്ള ഓഹരികളില്‍ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തിലും,നിക്ഷേപ വ്യാപാരത്തിലും ഏര്‍പ്പെട്ടിരിയ്ക്കുന്ന ഇടനിലക്കാരെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നു വിളിയ്ക്കുന്നത്. ഉദാഹരണത്തിന് എസ്ബിഐ മ്യൂചല്‍ ഫണ്ട് തുടക്കത്തില്‍ ഒരു ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീം രൂപത്തിലായിരുന്നു. പിന്നടത് നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. മ്യൂച്വല്‍ ഫണ്ടില്‍ തുടക്കത്തില്‍ പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ മാര്‍ക്കറ്റില്‍ ആസ്തിമൂല്യം ഉയര്‍ന്ന് 11 രൂപയായാല്‍ നിക്ഷേപകന് 11 രൂപയ്ക്ക് മ്യൂച്വല്‍ ഫണ്ടില്‍ തിരികെ വില്‍ക്കാവുന്നതാണ്.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കാന്‍ എന്തൊക്കെ വേണം?
നിക്ഷേപം ആരംഭിക്കുന്നതിന്, നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് KYC വിവരങ്ങള്‍, അതായത് നിങ്ങളുടെ വിലാസത്തിന്റെ തെളിവ്, ഫോട്ടോഗ്രാഫുകള്‍, ജനനത്തീയതി വെളിവാക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ സമര്‍പ്പിക്കണം. ബ്രോക്കര്‍മാര്‍ വഴിയോ നേരിട്ടോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഇക്വിറ്റി മ്യൂച്ച്വല്‍ ഫണ്ടിലോ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടിലോ നിങ്ങള്‍ക്ക് താല്പര്യമനുസരിച്ച് നിക്ഷേപിക്കാം. ഓരോ തവണയും വിലാസം മാറ്റുന്ന സമയത്ത് നിങ്ങളുടെ കെവൈസി അപ്ഡേറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന മ്യൂച്ച്വല്‍ ഫണ്ടുകളുടെ തരം എന്താണ്?
നിങ്ങള്‍ ചെറുപ്പക്കാരനായ നിക്ഷേപകനാണെങ്കില്‍, നിങ്ങള്‍ക്കായി നിരവധി മ്യൂച്വല്‍ ഫണ്ട് സ്കീമുകളുണ്ട്. നിങ്ങളുടെ ഇപ്പോള്‍ കരിയര്‍ ആരംഭിച്ചിട്ടിട്ടേയുള്ളുവെങ്കില് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താം. കാരണം ഇവരുടെ പണത്തിന്റെ അധിക ഭാഗവും 80 ശതമാനവും ഷെയറുകളിലാണ്. ഒരു തരത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ അപകടകരമാണ്. കാരണം അവര്‍ ഉയര്‍ന്ന വരുമാനം കൊടുക്കുക മാത്രമല്ല, നിങ്ങള്‍ക്ക് പണവും നഷ്ടപ്പെടും. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മിക്ക ബാങ്ക് ഡെപ്പോസിറ്റുകളേക്കാളും ഉയര്‍ന്ന വരുമാനം അവര്‍ നല്‍കുന്നുണ്ട്. റിസ്ക് ഏറ്റെടുക്കാന്‍ താത്പര്യമുള്ള യുവ നിക്ഷേപകര്‍ക്ക് ഈ സ്കീമുകള്‍ ഉപകാരപ്പെടും.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്ന വിവിധ റിട്ടേണുകള്‍
നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്ന രണ്ട് തരത്തിലുള്ള റിട്ടേണുകള്‍ ഉണ്ട്. ഒന്ന് മൂലധനം, മറ്റൊന്ന് ഡിവിഡന്റ്. അതിനാല്‍, നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ഒന്നുകില്‍ ഡിവിഡന്റ് പ്ലാന്‍ അല്ലെങ്കില്‍ ഒരു വളര്‍ച്ച പ്ലാന്‍ തിരഞ്ഞെടുക്കണം. വളര്‍ച്ചാ പദ്ധതിയുടെ കീഴില്‍ ഡിവിഡന്റ് പോലെ പണം വിതരണം ചെയ്യപ്പെടില്ല, എന്നാല്‍ പണം കൂട്ടിച്ചേര്‍ത്ത് ഈ പദ്ധതി വളരും.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്തുന്നത് എങ്ങനെ?
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന തുടക്കക്കാര്‍ എങ്ങനെ നികുതി ഇളവ് നേടാമെന്നതിനെ കുറിച്ച് അറിയണം. നേരത്തെ സൂചിപ്പിച്ചത് പോലെ നിങ്ങള്‍ക്ക് ഒന്നുകില്‍ ഒരു ഡിവിഡന്റ് പ്ലാന്‍ അല്ലെങ്കില്‍ വളര്‍ച്ച പ്ലാന്‍ തിരഞ്ഞെടുക്കാം. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ പ്ലാനില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ലഭിക്കുന്ന ലാഭവിഹിതം നികുതി രഹിതമാണ്. വളര്‍ച്ചാ പ്ലാനിന്റെ കാര്യത്തില്‍ വില്‍ക്കുന്ന യൂണിറ്റിന്റെ ലാഭം മൂലധനത്തില്‍ ഉണ്ടാകും. അതിനാല്‍, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്റെ ഓപ്ഷന് പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്. ഒരു വര്‍ഷത്തിനു മുമ്പ് വില്ക്കുകയാണെങ്കില് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നികുതി ബാധ്യത ഇല്ല, പക്ഷേ നിങ്ങളുടെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു വര്‍ഷത്തേയ്ക്ക് വില്ക്കുകയാണെങ്കില് നിങ്ങള്‍ 15 ശതമാനം നികുതി അടയ്ക്കേണ്ടി വരും.
ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ടുകളുടെ ഒരു ലിസ്റ്റ്
ഇന്ത്യയിലുള്ള വിവിധ വന്‍ മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് തുടക്കക്കാര്‍ക്കായി പരിചയപ്പെടുത്താം. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ ഭൂരിഭാഗവും വിപണി വില ഉയരുന്ന അവസരത്തില്‍ നല്ല വരുമാനം നല്കുന്നു.
ഇന്ത്യയിലെ പ്രധാനപ്പെട്ട മ്യൂച്വല്‍ ഫണ്ടുകളാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, ബിര്‍ള സണ്‍ലൈഫ്, ക്വാണ്ടം മ്യൂച്വല്‍ ഫണ്ട്, ഡിഎസ്പി ബ്ലാക്ക് റോക്ക് മ്യൂച്വല്‍ ഫണ്ട്, ഫ്രാങ്ക്ലിന് ഇന്ത്യ തുടങ്ങിയവ.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications