ചിലരോട് എന്തെങ്കിലും കാര്യത്തിന് അല്പം സമയം ചോദിച്ചാല്‍ ഓഫീസിലെപ്പോഴും തിരക്കാണ്, ഇറങ്ങാന്‍ വളരെ വൈകും, ഒന്നിനും സമയമില്ല തുടങ്ങിയ സ്ഥിരം മറുപടിയായിരിക്കും ലഭിക്കുക. ശിരായണ് രാവിലെ മുതല്‍ രാത്രി വൈകിയും ഓഫീസില്‍ പണിയാണ്. വീട്ടില്‍ എത്തുമ്പോഴേക്കും കുട്ടികളെല്ലാം ഉറങ്ങിക്കാണും. വര്‍ഷങ്ങളായി ഇത് തുടരുന്നവരാണ് പലരും.
കുടുംബത്തിനൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ചെലവഴിക്കാന്‍ അവര്‍ക്ക് സമയം ഉണ്ടാവാറില്ല. ജോലിത്തിരക്ക് കാരണം വ്യായാമമോ സമയത്തുള്ള ഭക്ഷണമോ ഇല്ലാത്തതു കാരണം അസുഖങ്ങളായിരിക്കും ഇവരുടെ കൂട്ടുകാര്‍. ഇത്തരക്കാരെ കുറിച്ച് നിങ്ങള്‍ എന്താണ് കരുതുന്നത്? ഇവര്‍ ചെയ്യുന്നതാണോ ശരി?
സമയത്തിന് ഓഫീസില്‍ നിന്നിറങ്ങൂ
മാനേജ്മെന്റ് വിദഗ്ധര്‍ പറയുന്നത് ഓഫീസില്‍ നിന്ന് സമയത്തിന് ഇറങ്ങണമെന്നാണ്. അപ്പോഴേക്കും ചെയ്യാനുള്ള ജോലികളെല്ലാം തീര്‍ത്തിരിക്കണം. അനിവാര്യമായ ഘട്ടങ്ങളില്‍ വല്ലപ്പോഴും ഓഫീസില്‍ അല്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെ കുറിച്ചല്ല ഇപ്പറയുന്നത്. മറിച്ച് പതിവായി ഓഫീസ് സമയം കഴിഞ്ഞ് മൂന്നും നാലും മണിക്കൂര്‍ അവിടെ തന്നെയിരുന്ന് ജോലി ചെയ്യുന്നതിനെ കുറിച്ചാണ്.
വൈകി ഓഫീസിലിരിക്കുന്നത് കഴിവുകേട്
കൂടുതല്‍ സമയം ഓഫീസില്‍ ചെലവഴിക്കുന്നത് നല്ല കാര്യമായല്ല മാനേജ്മെന്റ് വിദഗ്ധര്‍ കാണുന്നത്. ഇയാള്‍ക്ക് എന്തൊരു ആത്മാര്‍ഥതയാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരിക്കും. എന്നാല്‍ കാര്യങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്തുന്നവര്‍ അങ്ങനെയല്ല ചിന്തിക്കുക. മറിച്ച് ഓഫീസ് സമയത്ത് ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ള കഴിവ് ഇയാള്‍ക്കില്ലെന്നാണ്. ടൈം മാനേജ്മെന്റില്‍ ഇയാള്‍ വന്‍ പരാജയമാണെന്ന് ബുദ്ധിയുള്ളവര്‍ വിലയിരുത്തും.
ജോലി ഒരിക്കലും തീരില്ല
ഇത്തരക്കാര്‍ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ജോലിയെല്ലാം തീര്‍ന്ന ശേഷം വിശ്രമിക്കാമെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാമെന്നും കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി. കാരണം ജോലി ഒരിക്കലും തീരുന്നില്ല. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന രീതിയില്‍ അതിങ്ങനെ വന്നുകൊണ്ടേയിരിക്കും. ഉത്തരവാദിത്തങ്ങള്‍ കൂടുന്നതിനനുസരിച്ച് ജോലി ഭാരവും കൂടും. അതിനാല്‍ തിരയടങ്ങി കപ്പലിറക്കാന്‍ കാത്തുനില്ക്കുന്നതില് അര്‍ഥമില്ല.
ജോലി പോലെ കുടുംബവും പ്രധാനം
ഇത്തരക്കാര്‍ ആദ്യം മനസ്സിലാക്കേണ്ടത് ജോലി പോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ പ്രധാനമാണ് കുടുംബം എന്ന യാഥാര്‍ഥ്യമാണ്. നമുക്ക് പ്രതിസന്ധികളുണ്ടാവുമ്പോള്‍ നമ്മുടെ സഹായത്തിനെത്തുന്നത് ഓഫീസായിരിക്കില്ല; മറിച്ച് കുടുംബവും സുഹൃത്തുക്കളുമായിരിക്കും. അതിനേക്കാള്‍ ജോലിയെക്കാള്‍ കൂടുതല്‍ പ്രാധാന്യം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നല്കാന് ശ്രദ്ധിക്കണം.
ഓരോന്നിനും അതിന്റേതായ സമയമുണ്ട്
മക്കളോടുമൊത്ത് ചലവഴിക്കേണ്ട സമയം വളരെ പ്രധാനമാണ്. ഉദാഹരണമായി വളര്‍ന്നുവരുന്ന പ്രായത്തില്‍ മാതാപിതാക്കളോടൊത്ത് സമയം ചെലവഴിക്കുകയെന്നത് മക്കളുടെ ആരോഗ്യകരമായ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലും വളരെ പ്രധാനമാണ്. അച്ചനമ്മമാരോട് സ്നേഹവും അറ്റാച്ച്മെന്റും ഇല്ലാത്തവരായി വളരാന്‍ ജോലിയോടുള്ള അമിത പ്രതിബദ്ധത കാരണമാവാനിടയുണ്ട്. ഓരോ സമയത്തും മക്കള്‍ക്ക് ലഭിക്കേണ്ട സ്നേഹവും പരിഗണനയും ആ സമയം കഴിഞ്ഞ് നല്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവില്ല.
ജിവിതമെന്നാല് ജോലി മാത്രമല്ല
ജോലിക്കും ഓഫീസിനുമപ്പുറം നാടുമായും സമൂഹവുമായുമുള്ള ബന്ധം ഒരാളുടെ വളര്‍ച്ചയില്‍ സുപ്രധാന ഘടകങ്ങളാണ്. സമൂഹ ജീവിയെന്ന നിലയില്‍ സമൂഹത്തോട് ബാധ്യതയുള്ളവരാണ് ഓരോരുത്തരും. മുഴുസമയം ഓഫീസിലും ജോലി സ്ഥലത്തും ചെലവഴിക്കുന്നവര്‍ക്ക് ജീവിതത്തിലെ സുപ്രധാനമായ ഈ മേഖലയാണ് നഷ്ടമാവുന്നത്. അതേപോലെ ആഘോഷങ്ങള്‍, വിനോദങ്ങള്‍ തുടങ്ങിയവ കൂടി ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ മാത്രമാണ് അത് സന്തോഷകരമായി മാറുക.
ബോസ് നിങ്ങളെ നിര്‍ബന്ധിക്കുന്നുണ്ടോ?
ഓഫീസില്‍ വളരെ വൈകിയും ജോലിയില്‍ മുഴുകുകയും മറ്റുള്ളവരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നവരാണോ നിങ്ങളുടെ ബോസ്? എങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ചത് മോശം ബോസിനെയാണെന്ന് പറയേണ്ടിവരും. കാരണം ജീവിതത്തില്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്തൊക്കെ ജോലിത്തിരക്കുണ്ടെന്നും അത് നിശ്ചിത സമയത്തിനകത്ത് തീര്‍ക്കാനുള്ള സംവിധാനമൊരുക്കേണ്ടത് നല്ല ബോസിന്റെ ഉത്തരവാദിത്തമാണ്. പകരം നിങ്ങളുടെ കൂടുതല്‍ സമയം അദ്ദേഹം അവശ്യപ്പെടുന്നുണ്ടെങ്കില് ശരിയായ തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. നല്ല രീതിയില്‍ നടന്നുപോവുന്ന ഓഫീസുകള്‍ ചുറ്റുപാടും ധാരാളമുണ്ടെന്ന് ഓര്മ വേണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications