ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍. തിരഞ്ഞെടുപ്പ് വര്‍ഷം സാധാരണ ബജറ്റിനു പകരം ഇടക്കാല ബജറ്റോ വോട്ട് ഓണ്‍ അക്കൗണ്ടോ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ് പതിവ്. എന്താണ് ഇടക്കാല ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും തമ്മിലുള്ള വ്യത്യാസമെന്ന് നമുക്ക് പരിശോധിക്കാം.
തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാരുകളാണ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാറ്. തെരഞ്ഞെടുപ്പ് വര്‍ഷമാവട്ടെ, പൂര്‍ണ ബജറ്റിനു പകരമായി, ഇടക്കാല ബജറ്റോ വോട്ട് ഓണ്‍ അക്കൗണ്ടോ അവതരിപ്പിക്കും.

ഇവ രണ്ടും ഒന്നാണെന്ന ധാരണയാണ് പൊതുവെയുള്ളത്. എന്നാല്‍ തമ്മില്‍ പ്രകടമായ അന്തരമുണ്ട്. രണ്ട് മാസത്തെ സര്‍ക്കാരിന്റെ അടിയന്തര ചെലവുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കുന്ന പരിപാടിയാണ് വോട്ട് ഓണ്‍ അക്കൗണ്ട്. അതായത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആവശ്യമായ ചെലവുകള്‍ക്ക് പാര്‍ലമെന്റിന്റെ അനുവാദം വാങ്ങാനുള്ള വഴി. രണ്ടു മാസത്തേക്കാണ് വോട്ട് ഓണ്‍ അക്കൗണ്ടിന്റെ കാലാവധിയെങ്കിലും ആറു മാസം വരെ ഇത് നീട്ടിയെടുക്കാം. അതില്‍ കൂടുതല്‍ പറ്റില്ല. കാരണം രണ്ട് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്കിടയിലെ ഏറ്റവും കൂടിയ കാലയളവാണ് ആറ് മാസം.
പൂര്‍ണ-താല്‍ക്കാലിക ബജറ്റുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ട് ഓണ്‍ അക്കൗണ്ട് ചെലവുകള്‍ മാത്രമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാരിന്റെ വരവുകളെ കുറിച്ച് ഒന്നും പറയുകയില്ല. മാത്രമല്ല, പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുകയോ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുകയോ ഇല്ല.
കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിക്കാനിരിക്കുന്നതാവട്ടെ, ഇടക്കാല ബജറ്റാണ്. അതായത് സര്‍ക്കാരിന്റെ വരവുകളും ചെലവുകളും കൈകാര്യം ചെയ്യുന്ന ബജറ്റ്. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഇടക്കാല ബജറ്റ് എന്നു പറയുന്നുവെന്ന് മാത്രം. എന്നാല്‍ ഇടക്കാല ബജറ്റില്‍ പുതിയ നികുതികളോ പദ്ധതികളോ പ്രഖ്യാപിക്കുന്ന പതിവില്ല. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സര്‍ക്കാരിന് ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ മാറ്റാന്‍ സ്വാതന്ത്ര്യമുണ്ട്. പൂര്‍ണ ബജറ്റ് അവതരണത്തിലാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരിക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
