ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജിനു ഐ.ആര്‍.ഡി.എ ഐ യുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

ഒരു ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കുക എന്നത്, സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ്. നിങ്ങൾ ഭാവി ആവശ്യങ്ങൾക്കായി പണം സേവ് ചെയ്തു തുടങ്ങുന്നതിനു മുൻപ് തന്നെ ഒരു ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം . ഘടനയും സവിശേഷതകളും അൽപ്പം നിലവാരമുള്ളവയെങ്കിലും മറ്റു പോളിസികളുമായി താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, വ്യത്യസ്ത ആഡ്-ഓൺ സവിശേഷതകളുള്ള പോളിസികളിൽ നിന്നും മികച്ചത് തിരഞ്ഞെടുക്കുക എന്നതും ബുദ്ധിമുട്ടാണ്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജിനു  ഐ.ആര്‍.ഡി.എ ഐ യുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

മാർഗനിർദ്ദേശങ്ങൾ അന്തിമരൂപത്തിൽ പൂർത്തീകരിക്കപ്പെടുകയും പുതിയ നിയമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തുകഴിഞ്ഞാൽ ഈ ബുദ്ധിമുട്ടുണ്ടാവുകയില്ല. അങ്ങനെ ആകുമ്പോൾ ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് എളുപ്പവുമായിരിക്കും. ഇൻഡസ്ട്രിയിൽ സ്റ്റാൻഡേർഡ് ഹെൽത്ത് പ്രൊഡക്ട് ലഭ്യമാകാനായി, ഐആർഡിഐഐ കരട് മാർഗനിർദേശങ്ങൾ അവതരിപ്പിച്ചു.

സ്റ്റാൻഡേർഡ് ഹെൽത്ത് പ്രൊഡക്ട്

സ്റ്റാൻഡേർഡ് ഹെൽത്ത് പ്രൊഡക്ട്

ജനറൽ ആൻഡ് ഹെൽത്ത് ഇൻഷുറൻസ് ബിസിനസ്സ് ചെയ്യുന്ന എല്ലാ ഇൻഷുറൻസ് കമ്പനികളും ഇത് പിൻതുടരുന്നതായിരിക്കും. എല്ലാ ഇൻഷുറൻസ് കമ്പനികളും അത് പാലിക്കണം എന്നത് നിർബന്ധമാണ് . ഇൻഷുറൻസ് വിപണിയിലെ സ്റ്റാൻഡേർഡ് ഹെൽത്ത് പ്രൊഡക്ട് യൂണിഫോം ആയിരിക്കും. കൂടുതൽ ആഡ്-ഓണുകൾ അല്ലെങ്കിൽ ഓപ്ഷണൽ കവറുകൾ സ്റ്റാൻഡേർഡ് പ്രൊഡക്റ്റിനൊപ്പം ഇൻഷുറൻസ് കമ്പനിക്ക് വാഗ്ദാനം ചെയ്യാൻ അനുവദിക്കുന്നതാണ്.

ഇൻഷുറൻസ് കമ്പനികൾ

ഇൻഷുറൻസ് കമ്പനികൾ

നിർദ്ദിഷ്ട സ്റ്റാൻഡേർഡ് പ്രൊഡക്ട് നഷ്ടപരിഹാര അടിസ്ഥാനത്തിൽ മാത്രം നൽകണം, അതായത് ഇൻഷുർ ചെയ്ത തിരിച്ചടവ് മാത്രം . അടിസ്ഥാന പരിരക്ഷയ്ക്ക് കീഴിൽ ഇളവുകൾ ഒന്നും അനുവദനീയമല്ല. എന്നാൽ ഒരു സ്റ്റാൻഡേർഡ് കോ-പേയ്‌മെന്റ് മെക്കാനിസം അനുവദിക്കുന്നതാണ്. സ്റ്റാൻഡേർഡ് ഹെൽത്ത് പ്രൊഡക്റ്റിൽ പ്ലാനിന്റെ വകഭേദങ്ങൾ അനുവദിക്കില്ല. നിലവിൽ , ഇൻഷുറൻസ് കമ്പനികൾ ആഡ്-ഓണുകളുള്ള നിരവധി വാഗ്‌ബേദങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അതിനാലാണ് പ്രീമിയം വ്യത്യസ്തമാകുന്നത് . അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് ആവശ്യമുള്ള ഉപപോക്താവിന്‌ ഇങ്ങനെ വരുമ്പോൾ ചോയ്സുകൾ കുറയുന്നു . സ്റ്റാൻഡേർഡ് ഹെൽത്ത് പ്രൊഡക്റ്റിനായി IRDAI യുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കു, ആഡ് ഓൺ അല്ലെങ്കിൽ ഓപ്ഷണൽ കവറുകൾക്ക് അനുവദനീയമല്ല.

നിർബന്ധിത കവറേജുകൾ

നിർബന്ധിത കവറേജുകൾ

സ്റ്റാൻഡേർഡ് ഹെൽത്ത് പ്രൊഡക്റ്റിന്റെ കീഴിൽ മിനിമം അടിസ്ഥാന ഇൻഷുറൻസ് തുക 50,000 രൂപയും പരമാവധി 10 ലക്ഷം രൂപയുമായിരിക്കും. കുടുംബത്തിന്റെ ഫ്ലോട്ടർ അടിസ്ഥാനത്തിൽ സ്റ്റാൻഡേർഡ് പ്രൊഡക്ട് വാഗ്ദാനം ചെയ്യും. കൂടാതെ ആശ്രിതരായ കുട്ടികൾ 0 വയസ്സ് മുതൽ 25 വയസ്സ് വരെ പരിരക്ഷിക്കപ്പെടുന്നതാണ്. ഇത് ക്രിട്ടിക്കൽ ഇൽനെസ് കവറുകൾ അല്ലെങ്കിൽ ബെനിഫിറ്റ് ബേസ്ഡ് കവറുകളിൽ ഉൾപെടുത്താനാകില്ല. പ്രിൻസിപൽ ഇൻഷുർ ചെയ്യാനായി കുറഞ്ഞ പ്രവേശന പ്രായം 18 വയസ്സും പ്രവേശന സമയത്ത് പരമാവധി പ്രായം 65 ഉം, ആയിരിക്കും .പോളിസി എപ്പോൾ വേണമെങ്കിലും പുതുക്കാവുന്നതുമാണ്. പരമാവധി എക്സിറ്റ് പ്രായം ഉണ്ടായിരിക്കില്ല. സ്റ്റാൻഡേർഡ് ഉത്പന്നത്തിനായി എല്ലാ മോഡുകളും (Yly, Hly, Qly, Mly) അനുവദിക്കപ്പെടും.സ്റ്റാൻഡേർഡ് ഹെൽത്ത് പ്രൊഡക്ടിലെ ചില നിർബന്ധിത കവറേജുകൾ ആശുപത്രി ചെലവുകൾ, ആയുഷ് ചികിത്സ, പ്രീ ആൻഡ് പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ, ഹെൽത്ത് ചെക്ക്-അപ്പുകൾ, ഔട്ട്പേഷ്യൻറ് കൺസൾട്ടേഷനുകൾ അല്ലെങ്കിൽ ചികിത്സകൾ, തുടങ്ങിയവയാണ് .

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X