2019ല്‍ നിങ്ങള്‍ക്കായിതാ റിസ്‌ക കുറഞ്ഞ ചില നിക്ഷേപ പദ്ധതികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം 2019 ആശങ്കാജനകമായ വര്‍ഷമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാരണം വരുന്ന 6 മാസം ഓഹരി വിപണി അസ്ഥിരമായിരിക്കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാല്‍ മാത്രമേ ഓഹരി വിപണികള്‍ക്ക് കൃത്യമായ ദിശയുണ്ടാകൂ. നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ വിപണിയില്‍ ഒരു മുന്നേറ്റത്തിന് സാധ്യതയുണ്ട്. പക്ഷേ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ ആണ് വരുന്നതെങ്കില്‍ വിപണിയില്‍ വന്‍തോതില്‍ ഒരു വിറ്റഴിക്കല്‍ സംഭവിച്ചേക്കും. ഈയൊരു സാഹചര്യത്തില്‍ പ്രത്യേകിച്ച്, വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഓഹരി വിപണി വിട്ടു പിടിക്കുന്നത് ബുദ്ധിപരമായ നീക്കമായിരിക്കും.

 

തെരഞ്ഞെടുപ്പിനു മുമ്പ് മോദി സര്‍ക്കാരിന് 28000 കോടിയുടെ റിസര്‍വ് ബാങ്കിന്റെ സഹായം

ഇതിന് ബദലായി ഉയര്‍ന്ന റേറ്റുള്ള കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ബാങ്ക് ഡെപ്പോസിറ്റുകള്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ വിപണി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ വലിയ റിസ്‌കില്ലാതെ ലാഭമുണ്ടാക്കാം.

ഓഹരി

ഓഹരി

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരാളുടെ സമ്പത്ത് വര്‍ധിപ്പിക്കാനുള്ള ശേഷിക്കൊപ്പം ഉയര്‍ന്ന റിസ്‌കും ഓഹരി വിപണിയ്ക്കുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 14 ശതമാനം വാര്‍ഷിക റിട്ടേര്‍ണാണ് സെന്‍സക്‌സില്‍ ഉണ്ടായത്. 2019 ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വം നിലനിന്നേക്കാം. എന്നിരുന്നാലും നിങ്ങള്‍ക്ക് റിസ്‌ക് ഏറ്റെടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ഒരു നിശ്ചിത തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കാം. 2019 ല്‍, മികച്ച നിലവാരം പുലര്‍ത്തുന്ന സ്റ്റോക്കുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കുന്നതാണ് ഗുണകരം. ഒരാള്‍ക്ക് നേരിട്ടോ മ്യൂച്വല്‍ ഫണ്ട് വഴിയോ വിപണിയില്‍ നിക്ഷേപം നടത്താം.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്)

ബഹുഭൂരിപക്ഷം സാധാരണക്കാരും ഏറ്റവും താത്പര്യത്തോടെ കാണുന്ന നിക്ഷേപ സാധ്യതയാണ് പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്. ആദായ നികുതി ചട്ടത്തിലെ സെക്ഷന്‍ 80 സി പ്രകാരം മികച്ച ആനുകൂല്യങ്ങള്‍ പ്രൊവിഡന്റ് ഫണ്ടിനുണ്ട്. ആദായ നികുതി നിയമപ്രകാരം നികുതി ഇതരവിഭാഗത്തിലാണ് പിപിഎഫ് വരുന്നത്. അതായത് നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവും പലിശയും നികുതി രഹിതമാണ്. കഴിഞ്ഞ 15 വര്‍ഷമായി പിപിഎഫ് കൃത്യമായ ഒരു വരുമാന മാര്‍ഗമായും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമ്പാദ്യമായും കണക്കാക്കുന്നു. കൂടാതെ, പിപിഎഫ് അക്കൗണ്ട് കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും അടുത്ത 5 വര്‍ഷത്തേക്ക് നീട്ടാന്‍ കഴിയും. ഇന്ത്യയിലെ മറ്റ് നിക്ഷേപ ഓപ്ഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും സുരക്ഷിതവും ദീര്‍ഘകാല നിക്ഷേപവുമായ ഉല്‍പ്പന്നമായി ഇത് കണക്കാക്കപ്പെടുന്നു. പിപിഎഫുകളുടെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം പ്രതിമാസം 500 രൂപയും ഒരു ധനകാര്യ വര്‍ഷത്തില്‍ പരമാവധി 1,50,000 രൂപയും ആണ്. ഒരു പിപിഎഫ് അക്കൗണ്ട് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ഉപയോഗിച്ച് തുറക്കാന്‍ കഴിയും. ഇപ്പോള്‍ (2019 ജനുവരി- മാര്‍ച്ച് 30) പിപിഎഫ് അക്കൗണ്ടില്‍ പലിശനിരക്ക് 8 ശതമാനമാണ്.

ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ (എഫ്ഡി), ആവര്‍ത്തന നിക്ഷേപങ്ങള്‍ (ആര്‍.ഡി.കള്‍)

ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ (എഫ്ഡി), ആവര്‍ത്തന നിക്ഷേപങ്ങള്‍ (ആര്‍.ഡി.കള്‍)

വളരെ കുറഞ്ഞ അപകടസാധ്യതയുള്ള മാര്‍ഗമാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ (എഫ് ഡി ഡി) നിക്ഷേപം നടത്തുന്നത്, ഇത് സേവിംഗ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന സുരക്ഷിത നിക്ഷേപ ഉപാധിയാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ FD കളില്‍ നിന്നും പ്രതിഫലം ലഭിക്കുന്നു. വാണിജ്യ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ (എന്‍ ബി എഫ് സി), പോസ്റ്റ് ഓഫീസ് എന്നിവയില്‍ എഫ്ഡി അക്കൗണ്ട് തുടങ്ങാം. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലയളവില്‍ എഫ് ഡി നിക്ഷേപം നടത്താം. നിക്ഷേപവും ബാങ്കുകളുടെ തരവും അനുസരിച്ച് പലിശ നിരക്ക് 3.5 ശതമാനം മുതല്‍ 8 ശതമാനം വരെ ലഭിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂട്ടുപലിശ പലിശ വരെ നിക്ഷേപകര്‍ക്ക് നേടാം.

FDs ല്‍ ഒരു തുക നിക്ഷേപിക്കുന്നതിന് പകരമായി ഒരു കൃത്യമായ ഇടവേളകളില്‍ നിക്ഷേപം നടത്തുന്നതാണ് ആവര്‍ത്തന നിക്ഷേപം (RD). അതില്‍ നിശ്ചിത ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കേണ്ടതുണ്ട്. നിക്ഷേപകര്‍ക്ക് ഓരോ മാസവും തുക നിക്ഷേപിക്കുകയും അതേ പലിശയില്‍ വരുമാനം നേടാനും കഴിയും. ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു.

ഗോള്‍ഡ് & റിയല്‍ എസ്റ്റേറ്റ്

ഗോള്‍ഡ് & റിയല്‍ എസ്റ്റേറ്റ്

വിപണിയിലെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും ഏറ്റവും സുരക്ഷിതമായ നിക്ഷേപ ആസ്തികളില്‍ ഒന്നാണ് സ്വര്‍ണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വര്‍ണത്തിന്മേലുള്ള നിക്ഷേപത്തിന് കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നതെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും. ആഭരണങ്ങള്‍ വഴിയോ, സ്വര്‍ണ നിക്ഷേപ പദ്ധതികളിലൂടെയോ സ്വര്‍ണ ഇ.റ്റി.എഫുകളിലൂടെയോ നിക്ഷേപം നടത്താം.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് ചെലവേറിയതും സംരക്ഷിക്കാന്‍ റിസ്‌ക്കുമുണ്ടെന്നതിനാല്‍ ഡിമാറ്റ് രൂപത്തില്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതാണ് നല്ലത്.

സ്വര്‍ണവും റിയല്‍എസ്റ്റേറ്റ് മേഖലയും എല്ലായ്‌പ്പോഴും പണം സമ്പാദിക്കാന്‍ സുരക്ഷിതമായ മാര്‍ഗമാണ്. നിങ്ങള്‍ സ്വന്തമായി ഒരു വീടു വാങ്ങാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ 2019 ഒരു മികച്ച വര്‍ഷമാണ്. ഒരു നിക്ഷേപ സാധ്യതയായി വസ്തു വാങ്ങാനാണ് പദ്ധതിയെങ്കില്‍ കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ വില്‍ക്കാവുന്ന സ്ഥലം വാങ്ങുന്നതാണ് നല്ലത്.

English summary

In 2019 we have some low-cost investment scheme

In 2019 we have some low-cost investment scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X