പെടിഎം , മൊബിക്വിക് തുടങ്ങിയ ജനപ്രിയ മൊബൈൽ വാലെറ്റുകൾ ഇപ്പോൾ അവരുടെ വാലറ്റുകൾ വഴി യാതൊരു ചാർജും കൂടാതെ മ്യൂച്ചാൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കാൻ ഉപപോക്താക്കൾക്കു അവസരം ഒരുക്കുന്നുണ്ട്. രജിസ്റ്റർ ചെയ്ത പെടിഎമ്മിന്റെ 300 ദശലക്ഷം ഉപപോക്താക്കളെയും , മൊബിക്വിക്കിന്റെ 107 ദശലക്ഷത്തോളം വരുന്ന രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളെയും കൊണ്ട് മ്യൂച്വൽ ഫണ്ടുകളിൽ ഉള്ള നിക്ഷേപങ്ങൾ വലിയ തോതിൽ വർധിക്കാനാണ് സാധ്യത.

പെടിഎം മ്യൂച്വല്‍ ഫണ്ട്
ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ നിലവില്‍ 20 മില്യണ്‍ നിക്ഷേപകരാണ് ഇന്ത്യയിലുള്ളത്. ഇത് 2023 ആകുമ്പോഴേക്കും 50 മില്യണായി ഉയരുമെന്നാണ് കണക്ക്. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യയിലെ പ്രമുഖ ഇ-വാലറ്റ് സംവിധാനമായ പേടിഎം പുതിയ മ്യൂച്വല്‍ ഫണ്ട് ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
എങ്ങനെ ഉപയോഗിക്കാം
സമ്പൂർണമായും ഡിജിറ്റലായ കെ.വൈ.സി നല്കിയാല് പേ.ടി എമ്മില്‍ നിന്നും മിനുറ്റ്കള്ക്കകം അപ്പ്രൂവല്‍ ചെയ്യപ്പെടും .
ആപ്പ് ഡൌണ്‍ലോഡ് ചെയ്ത ശേഷം ആവശ്യപ്പെടുന്ന അവശ്യവിവരങ്ങള്‍ നല്കി ലോഗിന്‍ ചെയ്യാം . ഇതിനായി പേ ടി എമ്മില്‍ ഉപയോഗിക്കുന്ന നമ്പർ അല്ലെങ്കില്‍ ലോഗിന്‍ ഐ ഡി ഉപയോഗിക്കാം .
അടുത്തതായി നിങ്ങളുടെ പാന്‍ നമ്പർ നല്‍കണം . കെ.വൈ.സി സ്റ്റാറ്റസ് ഇവിടെ പരിശോധിക്കാവുന്നതാണ് . തുടര്‍ന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കിയാല് നിങ്ങള്‍ നിക്ഷേപം തുടങ്ങാന്‍ തയ്യാറായി കഴിഞ്ഞു .
സ്മാര്‍ട്ട് ഫോണ്‍ വഴി
ഇനി നിങ്ങൾക്കു മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും . കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ വഴി നിങ്ങളുടെ പോര്‍ട്ട്ഫോളിയോകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം .
നിങ്ങളുടെ പേ ടി എം വഴിയുള്ള ആദ്യ നിക്ഷേപം നടത്താം , അതിനായി റേറ്റിംഗ് , ആശയങ്ങള്‍ , ഫണ്ട് മാനേജര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ് .
ബാങ്കിംഗ് പ്രവര്‍ത്തനം
ഇന്ത്യന്‍ ധനകാര്യ രംഗത്ത് പൊതുമേഖലാ ബാങ്കുകള്‍ക്കാണ് മേല്‍ക്കൈ. സ്വകാര്യ ബാങ്കുകളും ഇതില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഈ രംഗത്തേക്കാണ് പേടിഎമ്മിന്റെ വരവ് . ബാങ്കിംഗ് പ്രവര്‍ത്തനം വ്യാപിക്കുന്നതിനായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 160 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ പദ്ധതി എന്ന് പേ.ടി.എം സ്ഥാപനം വിജയ്ശേഖര്‍ ശര്‍മ വ്യക്തമാക്കിയിരുന്നു.
തുടക്കത്തില്‍ 25 മ്യൂച്ചൽ ഫണ്ട് ഹൗസുകളില്‍ നിന്നുള്ള എല്ലാ സ്കീമുകളും - പദ്ധതികളുമാണ് അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ മറ്റ് ഫണ്ട് ഹൗസുകളെയും ഉള്‍പ്പെടുത്തുമെന്ന് പേടിഎം മണിയിലെ മുഴുവന്‍ സമയ ഡയറക്ടര്‍ പ്രവീണ്‍ ജാദവ് വ്യക്തമാക്കി
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications