ഓണ്‍ലൈന്‍ ഇടപാടില്‍ പണം പോവുമെന്ന പേടി വേണ്ട; 5 രക്ഷാ കവചങ്ങളുമായി ആര്‍ബിഐ

സ്മാര്‍ട്ട് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ തുടങ്ങിയ പ്രീപ്പെയ്ഡ് പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) വഴിയുള്ള പണമിടപാടുകളില്‍ ഏറ്റവും വലിയ പേടി പണം നഷ്ടമായാല്‍ ആരാണ് ഉത്തരവാദി എന്നതാണ്. എന്നാല്‍ ഈ പേടി ഇനി വേണ്ട. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഉത്തരവാദി ഉപഭോക്താക്കളായിരിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു.

അഞ്ച് നിര്‍ദ്ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട പിപിഐ സേവന ദാതാക്കള്‍ക്ക് ആര്‍ബിഐ നല്‍കിയിരിക്കുന്നത്.


1. തട്ടിപ്പ് നടന്നാല്‍ ഉത്തരവാദി ഉപഭോക്താവല്ല

1. തട്ടിപ്പ് നടന്നാല്‍ ഉത്തരവാദി ഉപഭോക്താവല്ല

കമ്പനിയുടെ അശ്രദ്ധ കൊണ്ടോ, സംവിധാനത്തിലെ വീഴ്ച കൊണ്ടോ, ബോധപൂര്‍വമോ നിയമവിരുദ്ധമായ ട്രാന്‍സാക്ഷന്‍ നടന്നാല്‍ അതിനുത്തരവാദി ഉപഭോക്താവായിരിക്കില്ല എന്നതാണ് ആര്‍ബിഐയുടെ പ്രധാന മാര്‍ഗനിര്‍ദേശങ്ങളിലൊന്ന്. ഉപഭോക്താവോ കമ്പനിയോ അറിയാതെ മൂന്നാമതൊരു കക്ഷിയാണ് തട്ടിപ്പ് നടത്തിയതെങ്കിലും ഇതുതന്നെ സ്ഥിതി. സംഭവമുണ്ടായി മൂന്നു ദിവസത്തിനകം കമ്പനിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നു മാത്രം. ഏഴ് ദിവസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ മുഴുവന്‍ തുകയും നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ല. തന്റെ പക്കല്‍ നിന്നു സംഭവിച്ച അബദ്ധം ഉപഭോക്താവ് ഉടനടി റിപ്പോര്‍ട്ട് ചെയതാലും കസ്റ്റമര്‍ രക്ഷപ്പെടും. അതേസമയം, തെറ്റായ ഇടപാട് നടന്നത് കമ്പനിയെ അറിയിക്കുന്നത് പണം നഷ്ടമായ ശേഷമാണെങ്കില്‍ കാര്യമില്ല. എന്നാല്‍ കമ്പനിയെ അറിയിച്ച ശേഷമാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉദാഹരണമായി അക്കൗണ്ട് മാറി പണം നിക്ഷേപിച്ച കാര്യം ബാങ്കിനെ അറിയിച്ചതിന് ശേഷമാണ് പണം പിന്‍വലിക്കപ്പെടുന്നതെങ്കില്‍ അവരാവും ഉത്തരവാദി.

2. തെളിവ് നല്‍കേണ്ടത് കമ്പനി

2. തെളിവ് നല്‍കേണ്ടത് കമ്പനി

ഇ വാലറ്റ് ഉള്‍പ്പെടെയുള്ളവ വഴിയുള്ള പണമിടപാടുകളില്‍ തട്ടിപ്പുനടന്നാല്‍ നഷ്ടപരിഹാരത്തിന് അവസരമില്ല എന്നതായിരുന്നു നിലവിലെ അവസ്ഥ. എന്നാല്‍ ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തോടെ ഇത് മാറി. ഇനി മുതല്‍ തട്ടിപ്പുകള്‍ നടന്നാല്‍ ഉപഭോക്താവാണ് ഉത്തരവാദി എന്ന് തെളിയിക്കാനുള്ള ബാധ്യത സേവന ദാതാക്കള്‍ക്കായിരിക്കും. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണിത്.

3. പണം സമയബന്ധിതമായി തിരികെ നല്‍കണം

3. പണം സമയബന്ധിതമായി തിരികെ നല്‍കണം

ഇത്തരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടമായ പണം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ തിരികെ നല്‍കണമെന്നും ആര്‍ബിഐ വ്യവസ്ഥ ചെയ്യുന്നു. 10 ദിവസമാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷണം ആവശ്യമായി വരികയാണെങ്കില്‍ പരാതി നല്‍കി 90 ദിവസത്തിനുള്ളില്‍ തീരുമാനത്തിലെത്തണം. അല്ലാത്ത പക്ഷം, തെറ്റ് ഉപഭോക്താവിന്റേതാണെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ സേവനദാതാക്കള്‍ ബാധ്യസ്ഥരാണ്.

4. ട്രാന്‍സാക്ഷന്‍ അലേര്‍ട്ടുകള്‍ നിര്‍ബന്ധം

4. ട്രാന്‍സാക്ഷന്‍ അലേര്‍ട്ടുകള്‍ നിര്‍ബന്ധം

പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച ഉപഭോക്താക്കളെ എസ്എംഎസ് അലേര്‍ട്ടുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യിക്കാനുള്ള ബാധ്യതയും സേവനദാതാക്കള്‍ക്കാണ്. ഇടപാട് നടന്നാലുടന്‍ അലേര്‍ട്ട് സന്ദേശം മൊബൈലിലോ ഇ മെയിലിലോ നല്‍കണം. തെറ്റായ ഇടപാടാണെങ്കില്‍ അക്കാര്യം തിരികെ അറിയിക്കാനുള്ള സൗകര്യവും അലേര്‍ട്ടുകളില്‍ വേണം. ഇവിടെ നല്‍കുന്ന മൊബൈലും ഇമെയിലും കൃത്യമാണെന്ന് ഉറപ്പുവരുത്താന്‍ ഉപഭോക്താക്കള്‍ക്ക് ബാധ്യതയുണ്ട്.

5. തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ എളുപ്പമാക്കണം

5. തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ എളുപ്പമാക്കണം

തട്ടിപ്പുകള്‍ നടന്നാല്‍ അക്കാര്യം ഉടന്‍ തന്നെ സേവനദാതാക്കളെ അറിയിക്കാനുള്ള ലളിതമായ മാര്‍ഗം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ. ഇക്കാര്യത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുകയും വേണം. കാരണം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്തോറം നഷ്ടം സംഭവിക്കാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാവണം അലേര്‍ട്ട് സിസ്റ്റമെന്നും ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്നു. പരാതി ലഭിച്ചുവെന്നതിന് ഓട്ടോ ആക്‌നോളജ്‌മെന്റ് സംവിധാനവും ഏര്‍പ്പെടുത്തണം.

അതേസമയം, നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അലേര്‍ട്ടുകള്‍ പരിശോധിക്കാനും അബദ്ധങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത ഉപയോക്താവിനുണ്ടെന്ന കാര്യം വിസ്മരിക്കരുത്.

 


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X