അറുപതു തുടങ്ങിയാൽ വീട്ടിൽ തന്നെ വിശ്രമിക്കുകയും ചെറിയ യാത്രകൾ നടത്താൻ തീരുമാനിക്കുകയും ചെയ്താൽ , സാമ്പത്തിക കാര്യങ്ങളും ചിലവുകളും എങ്ങനെ നടന്നു പോകും എന്നതിനെ കുറിച്ച് നിങ്ങൾക്കു ആശങ്കകൾ ഉണ്ടായേക്കാം . നികുതി അടയ്ക്കുക കൂടെ വേണമെങ്കിൽ കയ്യിൽ കിട്ടുന്ന വരുമാനം ഒന്നിനും തികയുകയുമില്ല. രാജ്യത്തിൻറെ ധനകാര്യ മന്ത്രി അത് മനസിലാക്കുകയും ഈ കഴിഞ്ഞ ബജറ്റിൽ രാജ്യത്തിൻറെ മുതിർന്ന പൗരന്മാരെ പരിഗണിച്ച് കൊണ്ട്, മുതിർന്ന പൌരന്മാർക്കായി മികച്ച നികുതി ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചത്. ആനുകൂല്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കൂ .

ആദ്യം തന്നെ ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആരൊക്കെയാണ് യോഗ്യർ എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടതാണ് .
ഇൻകം ടാക്സ് ആക്ട്, 1961 (ആക്ട്) പ്രകാരം മുതിർന്ന പൗരന്മാരുടെ രണ്ട് വിഭാഗങ്ങൾ ഉണ്ട്:
1. മുതിർന്ന പൗരൻ - അതായത് 60 വയസ്സിൽ കൂടുതലോ 80 വയസ്സിന് താഴെയുള്ളതോ ആയ വ്യക്തി, ഒരു സാമ്പത്തിക വർഷത്തിലെ ഏതു മാസത്തിലും ആകാം ഈ പ്രായം .
2. ളരെ മുതിർന്ന പൗരൻ : 80 വയസ്സ് കഴിഞ്ഞ വ്യക്തി.
നിക്ഷേപങ്ങളിൽ നിന്നു ലഭിക്കുന്ന പലിശ
ആരോഗ്യ, വിദ്യാഭ്യാസ സെസ്സ് (4%). ബാധകമാണ്.
50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള വരുമാനം - 10%. നികുതി അടയ്‌ക്കേണ്ടതാണ്.
ആകെ വരുമാനം ഒരു കോടിയിൽ കൂടുതലാണെങ്കിൽ - 15%. നികുതി അടയ്‌ക്കേണ്ടതാണ് .
നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ഇളവ്
സ്ഥിര നിക്ഷേപങ്ങളിൽ നിന്നും, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ നിന്നു ലഭിക്കുന്ന പലിശ വരുമാനം വിരമിച്ച പൗരന്മാരുടെ വരുമാനത്തിൻറെ പ്രധാന ഉറവിടമാണ്. , സാധാരണയായി ഈ വരുമാനത്തിന് നികുതി ബാധകമാണ്. എന്നാൽ കഴിഞ്ഞ ബജറ്റിൽ, മുതിർന്ന പൌരന്മാർക്ക് ലഭിക്കുന്ന അത്തരം പലിശ വരുമാനത്തിൽ നിന്ന് 50,000 രൂപ വരെ കുറച്ചു. ഇത് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പലിശയ്ക്ക് ലഭ്യമായ 10,000 രൂപ കൂടാതെയാണ് ഈ ഇളവ്. കൂടാതെ, ഇപ്പോൾ പലിശ നിരക്ക് ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപ കവിഞ്ഞാൽ മാത്രമാണ് ബാങ്കുകൾ ടിഡിഎസ് കുറയ്ക്കേണ്ടതു. നിങ്ങളുടെ മൊത്തം വരുമാനം ടാക്സ് ത്രെഷോൾഡ് താഴെയാണെങ്കിൽ നിങ്ങൾക്കു ഈ തുകയ്ക്ക് ടിഡിഎസ് നോൺ-ഡിഡക്ഷൻ ലഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബാങ്കിൽ ഫോം 15H സമർപ്പിക്കാൻ കഴിയും .
വൈദ്യസംബന്ധമായ മറ്റ് ചെലവുകൾക്കായി നീട്ടിവെച്ചിരിക്കുന്ന തുക
പ്രായം കഴിയും തോറും ആരോഗ്യ നില കഷ്ടത്തിലേക്കു പോയേക്കൾ . അത് പോലെ തന്നെയാണ് ആശുപത്രി ചിലവുകളും . ദിവസം കഴിയുംതോറും എല്ലാത്തിനും ചെലവ് കൂടുകയാണ് .ആരോഗ്യ ചെലവുകൾക്കും / അല്ലെങ്കിൽ ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിനും 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ മുതിർന്ന പൗരന്മാർക്ക് അവകാശമുണ്ട്. ചില ഗുരുതരമായ രോഗങ്ങളുടെ കാര്യത്തിൽ ഒരു വ്യക്തിക്ക് തങ്ങളുടെ ആശ്രിതരായ സീനിയർമാർക്കു വേണ്ടിയുള്ള മെഡിക്കൽ ചെലവിനായി ഒരു ലക്ഷം രൂപ വരെ ക്ലെയിൻ ചെയ്യാവുന്നതാണ് .
പെൻഷന്റെ നികുതിവരുമാനം
ആന്വിറ്റി പെയ്‌മെന്റ് രൂപത്തിൽ ലഭിക്കുന്ന പെൻഷൻ ശമ്പള വരുമാനമായി കണക്കാക്കി നികുതി ചുമത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം സ്റ്റാൻഡേർഡ് ഡീബക്സേഷൻ പുതുക്കിയതിനു ശേഷം, പെൻഷൻ വരുമാനത്തിൽ 40,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ലഭ്യമാകുമെന്ന് വ്യക്തമാക്കിയിരുന്നു .
നികുതി അനുസരിച്ചുള്ള കുറഞ്ഞ ഭാരം
മുതിർന്ന പൗരൻമാരുടെമേൽ ഭാരത്തെ ലഘൂകരിക്കുന്നതിന് നിരവധി നികുതി വ്യവസ്ഥകൾ നടപ്പിലാക്കിയെങ്കിൽ പോലും ചില വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് മുൻകൂർ നികുതി അടയ്ക്കാൻ കഴിയില്ല. ഒരു സാമ്പത്തിക വർഷത്തിൽ ഉണ്ടായേക്കാനാവുന്ന ഏകദേശ നികുതി നാലു തവണ ഗഡുക്കളായി നികുതി ബാധ്യത അടയ്ക്കുന്നതിനെയാണ് 'അഡ്വാൻസ് ടാക്സ്' സൂചിപ്പിക്കുന്നു. പതിവായി നിർദിഷ്ട തീയതികളിൽ മുൻകൂർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ നികുതിദായകർ ശിക്ഷാവിധിക്ക് വിധേയരായിരിക്കും. മുതിർന്ന പൌരന്മാരിൽ ബിസിനസ്സ് വരുമാനമില്ലാത്തവർ മുൻകൂർ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
