കുട്ടികള്‍ക്കായി സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ പ്ലാന്‍ ഉണ്ടോ? ഇതാ മികച്ച 5 ബാങ്ക് അക്കൗണ്ടുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ആഗ്രഹിക്കും, ഇത് കുട്ടികളില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാക്കാനും പണം സ്വയം കൈകാര്യം ചെയ്യാനും ഭാവിയിലെക്ക് സമ്പാദിക്കാനും സാധിക്കുന്നു. കുട്ടികള്‍ക്കുള്ള സേവിംഗ്‌സ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന വിവിധ ബാങ്കുകളുണ്ട്. ഒരു പിഗ്ഗി ബാഗില്‍ പണം സൂക്ഷിക്കുന്നതിനേക്കാള്‍ എന്തു കൊണ്ടും നല്ലതാണ് ബാങ്കുകളില്‍ നിക്ഷേപിച്ച് പലിശ നേടുന്നത്.

 

കാരണം ഒരു നിശ്ചിത പരിധി കഴിയുമ്പോള്‍ ഈ തുക അവരുടെ ഭാവി ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായും ഉപയോഗിക്കാം. കുട്ടികള്‍ക്ക് സ്വന്തമായി സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങിയാല്‍ അവര്‍ക്ക് തങ്ങളുടെ പണം എങ്ങനെ വര്‍ധിക്കുന്നുവെന്ന് കണ്ടറിഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

നിങ്ങളുടെ കുട്ടികള്‍ക്കായി മികച്ച അക്കൗണ്ട് സ്‌കീമുകള്‍ നല്‍കുന്ന ചില ബാങ്കുകളെ കുറിച്ച് അറിയാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

കുട്ടികള്‍ക്കായി എസ്ബിഐ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത രണ്ട് സേവിംഗ്‌സ് അക്കൗണ്ടുകളാണ് പെഹലാകദം, പെഹലി ഉദാന്‍ എന്നിവ. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പെഹ്ലാകദം സേവിംഗ്‌സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. കുട്ടി പ്രൈമറി അക്കൗണ്ട് ഹോള്‍ഡറായും രക്ഷിതാവ് സെക്കണ്ടറി അക്കൗണ്ട് ഹോള്‍ഡറായുമുള്ള ഒരു ജോയിന്റ് അക്കൗണ്ടാണിത്. സാധാരണ സേവിംഗ്‌സ് അക്കൗണ്ട് പോലെ മിനിമം ബാലന്‍സ് മാനദണ്ഡങ്ങളില്ല.

15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കുള്ള അക്കൗണ്ടാണ് പെഹലി ഉദാന്‍ അക്കൗണ്ട്. പെഹലി കദം അക്കൗണ്ടില്‍ നിന്നും വ്യത്യസ്തമായി ഇതൊരു സിംഗിള്‍ ഓപ്പറേറ്റിംഗ് സേവിംഗ്‌സ് അക്കൗണ്ടാണ്. അതേസമയം പെഹലകദംത്തിനു സമാനമായി മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട ആവശ്യമില്ല. പെഹലി ഉദാന്‍ സേവിംഗ്‌സ് അക്കൗണ്ടിനുള്ള എല്ലാ സവിശേഷതകളും പെഹലിക്കദം സേവിംഗ്‌സ് അക്കൗണ്ടിനുണ്ട്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് കുട്ടികള്‍ക്കായി രണ്ട് അക്കൗണ്ടുകള്‍ നല്‍കുന്നു - യംഗ് സ്റ്റാര്‍സ് അക്കൗണ്ട്, യംഗ് സ്റ്റാര്‍സ് ആന്‍ഡ് സ്മാര്‍ട്ട് സ്റ്റാര്‍ അക്കൗണ്ട്. 18 വയസ്സിന് താഴെയുള്ള ഏത് കുട്ടിക്കും യംഗ് സ്റ്റാര്‍സ് അക്കൗണ്ട് തുറക്കാം. എന്നിരുന്നാലും മാതാപിതാക്കള്‍ക്ക് ഐസിഐസിഐ ബാങ്കില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് വേണം. ഇനി അക്കൗണ്ട് ഇല്ലെങ്കില്‍ രണ്ടു പേര്‍ക്കും അക്കൗണ്ട് ഒരുമിച്ച് തുറക്കാനുള്ള അവസരമുണ്ട്. 10 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് യംഗ് സ്റ്റാര്‍സ് & സ്മാര്‍ട്ട് സ്റ്റാര്‍ അക്കൗണ്ട് തുറക്കാം. കുട്ടികള്‍ക്ക് തന്നെ അവരുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാം. എന്നിരുന്നാലും, യംഗ് സ്റ്റാര്‍സ് സേവിംഗ്‌സ് അക്കൗണ്ടില്‍ മാസം 2,500 രൂപ മിനിമം ബാലന്‍സ് ആവശ്യമാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക്

18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്കില്‍ കിഡ്‌സ് അഡ്വാന്റേജ് അക്കൗണ്ട് തുറക്കാം. അതേസമയം മാതാപിതാക്കള്‍ക്കോ ഗാര്‍ഡിയനോ എച്ച്ഡിഎഫ്‌സി ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് വേണം. ഈ സേവിംഗ്‌സ് അക്കൗണ്ടില്‍ ഒരു വര്‍ഷ കാലയളവില്‍ 1000 രൂപ മിനിമം ബാലന്‍സ് വേണം. കുട്ടിയുടെ മാതാപിതാക്കള്‍ക്കോ രക്ഷകര്‍ത്താവിനോ മരണം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയുടെ സൗജന്യ വിദ്യാഭ്യാസ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. 7 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് എ.ടി.എം, അന്തര്‍ദ്ദേശീയ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കും. കുട്ടിയ്ക്ക് എടിഎമ്മില്‍ നിന്ന് 2,500 രൂപ വരെ പിന്‍വലിക്കാനും സാധിക്കും.

HSBC ബാങ്ക്

HSBC ബാങ്ക്

എച്ച്എസ്ബിസിയില്‍ പ്രീമിയര്‍ ജൂനിയര്‍ അക്കൗണ്ട് തുറക്കുന്നതിന് ആദ്യം നിങ്ങളൊരു എച്ച്എസ്ബിസി പ്രീമിയര്‍ കസ്റ്റമര്‍ ആയിരിക്കണം. ഒരു പ്രമുഖ ഉപഭോക്താവെന്ന നിലയില്‍, നിങ്ങള്‍ക്ക് ഒരു ജൂനിയര്‍ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം. നിങ്ങളുടെ കുട്ടിയ്ക്ക് 18 വയസ്സില്‍ താഴെയാണെങ്കില്‍ സപ്ലിമെന്ററി ക്രെഡിറ്റ് കാര്‍ഡും കുട്ടിക്ക് 16 വയസ്സ് കഴിഞ്ഞെങ്കില്‍ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡും ലഭിക്കും.

കൊട്ടക്ക് ബാങ്ക്

കൊട്ടക്ക് ബാങ്ക്

കൊട്ടക്ക് ബാങ്കിന്റെ ജൂനിയര്‍ ബാങ്ക് അക്കൗണ്ട് 10 വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപവും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളും (എസ്‌ഐപി) നല്‍കുന്നു. ഇത് കുട്ടിയുടെ സേവിംഗ്‌സില്‍ ദീര്‍ഘകാല ലാഭം കൊണ്ടുവരുന്നു. വര്‍ഷത്തില്‍ 6 ശതമാനം പലിശ കോട്ടക് ജൂനിയര്‍ ബാങ്ക് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. സിനിമാ ടിക്കറ്റുകള്‍, ബുക്ക് വൗച്ചേഴ്‌സ്, ഡിസ്‌കൗണ്ട് വൗച്ചറുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് ജൂനിയര്‍ ഐഡി കാര്‍ഡും ലഭിക്കും. രക്ഷിതാക്കളുടെ ആവശ്യപ്രകാരം മിനിമം 5000 രൂപ പിന്‍വലിക്കാനുള്ള ഡെബിറ്റ് കാര്‍ഡ് 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ലഭിക്കും.


English summary

top five bank account plan to savings account for kids

top five bank account plan to savings account for kids
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X