A Oneindia Venture

അക്കൗണ്ട് നമ്പർ പോലും അറിയാതെ പണമിടപാട് നടത്താൻ സഹായിക്കുന്ന യുപിഐ എന്താണ്?

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്നു തയ്യാറാക്കിയ പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷനാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് അഥവാ യു.പി.ഐ. ഇ-വാലറ്റ് പോലെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താനുള്ള പുതിയമാർഗമാണിത്. ഏത്‌ രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിലും പണം കൈമാറാം. ഓൺലൈനായോ ഓഫ്‌ലൈനായോ ഉപയോഗിക്കാം. വികേന്ദ്രീകൃത ശൃംഖലാസംവിധാനമാണ് ഇതിനുപയോഗിക്കുന്നത്. പണം നൽകേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലും അറിയണമെന്നില്ല. നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ഇ- വാലറ്റ് എന്നിവ ആവശ്യമില്ല. ബാങ്ക് അക്കൗണ്ടുമായി മാത്രമാണ് ബന്ധിപ്പിക്കാനാകുക.

അക്കൗണ്ട് നമ്പർ പോലും  അറിയാതെ പണമിടപാട് നടത്താൻ സഹായിക്കുന്ന യുപിഐ എന്താണ്?

സ്മാര്‍ട്ട് ഫോണിലൂടെ ധനവിനിമയം സാധ്യമാകുന്ന ഒരു ബാങ്കിംഗ് ഇന്റര്‍ഫേസാണ് യുപിഐ. പേഴ്സണ്‍ ടു പേഴ്സണ്‍ പേയ്മെന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് സ്വന്തം അക്കൗണ്ടില്‍ നിന്നും ഇഷ്ടമുള്ള വ്യക്തികള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുവാനും അവരില്‍ നിന്നും പണം സ്വീകരിക്കുവാനും സാധിക്കും. ബാങ്ക് അക്കൗണ്ടിൽ ലിങ്ക് ചെയ്ത ഫോൺ നമ്പറിലാണ് ഈ സേവന ഉപയോഗിക്കാൻ കഴിയുന്നത്. ആധാർ നമ്പറുമായും ലിങ്ക് ചെയ്തിരിക്കണം. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത കഴിയുമ്പോൾ ഐഡി യും പാസ്സ്‌വേർഡും ലഭിക്കും. ഇതു മാത്രം മതി പണമിടപാട് നടത്താൻ. ഇ-മെയിൽ ഐഡി ക്രീയറ്റു ചെയുന്നത് പോലെ സിംപിളാണ് ഇതിൽ ഐഡി ക്രീയറ്റു ചെയ്യുന്നതും. യൂണിക്‌ ഐഡി എന്നാണ് ഇതിനു പറയുന്നത്. 

ആവശ്യമായവ

ആവശ്യമായവ

1.എതെങ്കിലും ബാങ്കിൽ അക്കൗണ്ട്
2.ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ
3.ബാങ്കിൽ രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ

സുരക്ഷ

സുരക്ഷ

മൊബൈൽ പിൻനമ്പർ ഉപയോഗിച്ചാണ് ഇടപാടുകൾ. (ഈ നമ്പർ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്) മൊബൈൽ നഷ്ടപ്പെട്ടാലും പിൻനമ്പർ ലഭിക്കാതെ ഇടപാടുകൾ നടത്താനാവില്ല. മൊബൈൽ നഷ്ടപ്പെട്ടാൽ ഫോൺനമ്പർ ബ്ലോക്ക് ചെയ്ത് മുൻകരുതലെടുക്കാം. പുതിയ മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് വീണ്ടും മൊബൈൽനമ്പർ രജിസ്റ്റർചെയ്ത് ഉപയോഗിക്കാം.

എത്ര തുകവരെ കൈമാറാം

എത്ര ചെറിയതുകയും കൈമാറാം. പരമാവധി ഒരു ലക്ഷം രൂപ.

 

പ്രത്യേകതകൾ

പ്രത്യേകതകൾ

പണം നൽകേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലും അറിയണമെന്നില്ല.
നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ഇ- വാലറ്റ് എന്നിവ ആവശ്യമില്ല.
ബാങ്ക് അക്കൗണ്ടുമായി മാത്രമാണ് ബന്ധിപ്പിക്കാനാകുക.


യുപിഐയുടെ ഉപയോഗങ്ങള്‍ എന്തൊക്കെ?

ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കാം, വ്യാപാര സ്ഥാപനങ്ങളിലെ പേയ്മെന്റ് നടത്താം, ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന സാധനങ്ങളുടെ പേയ്മെന്റ് നടത്താം, മൊബൈല്‍ വാലറ്റ് ചാര്‍ജ് ചെയ്യാം. ഇതുകൂടാതെ കിട്ടാനുള്ള പേയ്മെന്റിന്റെ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാനും യുപിഐയിലൂടെ സാധിക്കും.

 

എങ്ങനെ യുപിഐ ഉപയോഗിക്കാം?

എങ്ങനെ യുപിഐ ഉപയോഗിക്കാം?

21 ബാങ്കുകള്‍ക്കാണ് നാഷ്ണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ അനുമതി നല്‍കിയിരിക്കുന്നത്. ആ ബാങ്കുകളില്‍ ഒന്നിന്റെ യു.പി.ഐ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. അത് ഉപഭോക്താവിന്റെ ബാങ്കിന്റെ ആപ്പ് ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നിലവില്‍ യു.പി.ഐയുടെ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ മാത്രമേയുള്ളു. iOS, വിന്‍ഡോസ്, ബ്ലാക്ക്ബേറി പ്ലാറ്റ്ഫോമുകളില്‍ യു.പി.ഐ ആപ്പ് ലഭ്യമല്ല. മൊബൈല്‍ നമ്പര്‍ ഓതന്റിക്കേഷന്‍ ആണ് രണ്ടാമത്തെ ഘട്ടം. ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒരു എസ്.എം.എസിലൂടെ ഇത് സാധ്യമാകും. ഇതോടെ ഈ ആപ്പ് മൊബൈലിന്റെ ഭാഗമാകും. മറ്റു ആപ്ലിക്കേഷനുകള്‍ പോലെ യു.പി.ഐ ആപ്പും പാസ്വേഡ് ലോക്ക് ചെയ്യാം. ഒരു ജി-മെയ്ല്‍ എക്കൗണ്ട് പോലുള്ള വിര്‍ച്വല്‍ ഹാന്‍ഡിള്‍ ക്രിയേറ്റ് ചെയ്യുകയാണ് അടുത്ത ഘട്ടം. അത്ര തന്നെ ലളിതവുമാണ് ഈ ഘട്ടം. ഉപഭോക്താവിന്റെ പേരോ മൊബൈല്‍ നമ്പറോ ഓര്‍ത്തിരിക്കാന്‍ ഇഷ്ടമുള്ള മറ്റെന്തിലും വാക്കോ അക്കൗണ്ട് നെയിം ആയി ഉപയോഗിക്കാം. ഡൊമൈന്‍ ഡൗണ്‍ലോഡ് ചെയ്ത ബാങ്കിന്റെ പേരാകും.

 

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X