ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമാക്കി മാറ്റാൻ; സ്റ്റാര്‍ട്ടപ്പ് ഇന്ത്യ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യാ പദ്ധതി. രാജ്യത്തൊട്ടാകെയുള്ള യുവ സംരംഭകര്‍ക്കും ഇന്ത്യക്കും മാനവസമൂഹത്തിനും വേണ്ടി എന്തെങ്കിലും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള ശക്തിയും പ്രചോദനവും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ' നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്.

 
ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമാക്കി മാറ്റാൻ;  സ്റ്റാര്‍ട്ടപ്പ് ഇന്ത്യ

എല്ലാ കേന്ദ്ര സര്‍വകലാശാലകളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹകരിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമാക്കി മാറ്റുക എന്നതായിരിക്കും പദ്ധതിയുടെ ലക്ഷ്യം. ഐടി മേഖലയ്ക്ക് പുറമെ സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയുന്ന സംരംഭങ്ങളും പദ്ധതിയുടെ ഭാഗമാകും.

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍

വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പുതിയ വ്യവസായ, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്ന പദ്ധതിയാണിത്. പുതിയ വ്യവസായ സംരംഭങ്ങളെ(സ്റ്റാര്‍ട്ടപ്പ്) മൂന്നു വര്‍ഷത്തേക്ക് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മൂന്നു വര്‍ഷത്തേക്ക് അവിടങ്ങളില്‍ ഒരു തരത്തിലുള്ള പരിശോധനകളും ഉണ്ടാവില്ല. ആനുവല്‍ ഇന്‍കുബേറ്റര്‍ ഗ്രാന്റ് ചലഞ്ച് വഴി ഇന്ത്യയില്‍ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ഇന്‍കുബേറ്ററുകള്‍ സൃഷ്ടിക്കാനും ഉദ്ദേശമുണ്ട്. ലോകോത്തര നിലവാരത്തില്‍ എത്താന്‍ സാദിക്കുന്ന 10 ഇന്‍കുബേറ്ററുകളെ ഇന്ത്യാ ഗവണ്‍മെന്റ് തിരഞ്ഞെടുക്കും. ഈ ഇന്‍കുബേറ്ററുകള്‍ക്ക് അവരുടെ സേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള ചെലവിലേക്ക് 10 കോടി രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കും.

അടല്‍ ഇന്നൊവേഷന്‍ മിഷന്‍(എ.ഐ.എം)- പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍

1.ഓരോ വിഭാഗങ്ങള്‍ക്കും ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കുക.

2. 3ഡി പ്രിന്റോടുകൂടിയ 500 ലാബുകള്‍ സര്‍വ്വകലാശാലകളില്‍ സ്ഥാപിക്കുക.

4. കഴിവുള്ള സംരംഭകര്‍ക്ക് പ്രീ ഇന്‍കുബേഷന്‍ ട്രയിനിങ്ങ്.

5. നിലവിലുള്ള ഇന്‍കുബേഷന്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.

6. പെട്ടന്ന് വളര്‍ച്ച കൈവരിക്കു സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ നിക്ഷേപം നല്‍കുക.

7. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുതിനുള്ള വഴികള്‍

8. നൂതന ആശയ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക.(സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എിവക്ക് 3 വീതം) 3 എണ്ണം ദേശീയ തലത്തില്‍.

9. ബോധവത്കരണത്തിനും സംസ്ഥാനതലത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുതിനുമായി സ്റ്റേറ്റ് ഇവേഷന്‍ കൗസിലുകള്‍ക്ക് പിന്തുണ നല്‍കുക.

10. ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ പരിഹാരം കാണാനായി ഗ്രാന്റ് ഇാെവേഷന്‍ അവാര്‍ഡുകല്‍ സ്ഥാപിക്കുക.

 

സവിശേഷതകള്‍

സവിശേഷതകള്‍

സ്റ്റാര്‍ട്ട്അപ് സംരംഭകര്‍ ലാഭത്തിന് മൂന്നു വര്‍ഷത്തേക്ക് ആദായ നികുതി നല്‍കേണ്ടതില്ല.

പേറ്റന്‍റ് ഫീസില്‍ 80 ശതമാനം ഇളവു നല്‍കും

ഫാസ്റ്റ്ട്രാക് വ്യവസ്ഥയില്‍ കാലതാമസമില്ലാതെ പേറ്റന്‍റും ലഭ്യമാക്കും

പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചുവെന്ന് സംരംഭകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും. മൂന്നു വര്‍ഷത്തേക്ക് പരിശോധനകളുണ്ടാവില്ല.

സ്റ്റാര്‍ട്ട്അപ്പുകളില്‍ പണം നിക്ഷേപിക്കുന്നതിന് നികുതി വ്യവസ്ഥകള്‍ ഉദാരീകരിക്കും

ഗുണകരമല്ലെന്നു മനസിലാക്കി അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 90 ദിവസംകൊണ്ട് സൗകര്യമൊരുക്കാന്‍ നിയമം കൊണ്ടുവരും

വായ്പ നല്‍കുന്നതിനായി 10,000 കോടി

മുന്‍പരിചയമില്ലാത്തവര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്ന അവസ്ഥക്ക് മാറ്റംവരുത്തും

 

ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍

ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍

5 ലക്ഷം സ്‌കൂളുകളില്‍ നിന്ന് 10 ലക്ഷം പുതിയ ആശയങ്ങളാണ് ലക്ഷ്യമിടുന്നത്. ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ പുതിയ ആശയങ്ങളുടേയും സംരംഭങ്ങളുടേയും ചിന്ത വളര്‍ത്തിയെടുക്കൻ ഇത് സഹായകമാകും. 10 ലക്ഷം നൂതന പരീക്ഷണ ആശയങ്ങളില്‍ ഒരു ലക്ഷത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. 10000 എണ്ണത്തിന് സഹായം നല്‍കും. അവയില്‍ ഏറ്റവും മികച്ച 100 എണ്ണം എല്ലാ വര്‍ഷവും രാഷ്ടപതി ഭവനില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. ദേശീയതലത്തില്‍ മത്സരം, 20 വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ അവാര്‍ഡ് എന്നിവ ഏര്‍പ്പെടുത്തും. ഐ ഐടികളില്‍ ഉന്നത നിലവാരത്തിലുള്ള ഗവേഷണത്തിന് 250 കോടിരൂപ പ്രത്യാകം നല്‍കും. ചെന്നൈ ഐ ഐ ടിയിലെ ഗവേഷണ പാര്‍ക്കിന്റെ മാതൃകയില്‍ ഗ്വാളിയോര്‍, ഹൈദരാബാദ്, കാപൂര്‍, ഖരക്പൂര്‍, ഗാന്ധിനഗര്‍, ഡല്‍ഹി എന്നീ ഐ ഐ ടികളിലും ബെഗളൂരുവിലെ ഐ.ഐ.ടിയിലും ഗവേഷണ പാര്‍ക്ക് സ്ഥാപിക്കും.31 ഇന്നൊവേഷന്‍ സെന്ററുകള്‍, 13 സ്റ്റാര്‍ട്ട് അപ്പ് സെന്ററുകള്‍, 18 ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍ എിവ സ്ഥാപിക്കും. ഐ.ഐ.ടി മദ്രാസിലെ റിസര്‍ച്ച് പാര്‍ക്കിന് സമാനമായ പുതിയ 7 റിസര്‍ച്ച് പാര്‍ക്കുകള്‍ ആരംഭിക്കും. ഇതില്‍ ആറെണ്ണം ഐ.ഐ.ടിയിലും ഒന്ന് ഐ.ഐ.എസ് സിയിലുമാണ്. പ്രാരംഭ ഘട്ടത്തില്‍ 100 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്. കമ്പനികളുടെ അടിസ്ഥാന സൗകര്യ വിസനത്തിന് ഈ പാര്‍ക്കുകള്‍ സഹായിക്കും.

നിലവില്‍ പ്രവര്‍ത്തനക്ഷമമായ സ്ഥാപനങ്ങളില്‍ ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 40 ശതമാനം ഫണ്ട് (പമാവധി 10 കോടി രൂപ) അനുവദിക്കും. സംസ്ഥാന സര്‍ക്കാരും 40 ശതമാനം ഫണ്ട് നല്‍കും. പിന്നെയുള്ള 20 ശതമാനം സ്വകാര്യ മേഖലയില്‍ നിന്ന് ലഭിക്കും

 

 

Read more about: india start up ഇന്ത്യ
English summary

What is start-up India 2016?

Start-up India campaign is an action plan initiated to help start-ups with most of their requirements to boost entrepreneurship and encourage start-up venture,
Story first published: Saturday, February 16, 2019, 12:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X