തീവ്രവാദി ആക്രമണം, പാകിസ്താന് സൗഹൃദരാഷ്ട്രപദവി നഷ്ടപ്പെടുന്നു, അറിയേണ്ടതെല്ലാം..

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ 45 സൈനികർ വീരമൃത്യുവരിചത്തിന് പിന്നാലെ പാകിസ്താന് പാക്കിസ്ഥാനു നല്‍കിയ 'ഏറ്റവും പ്രിയങ്കര രാജ്യം' പദവി രാജ്യം നീക്കം ചെയ്തു.

 
തീവ്രവാദി ആക്രമണം, പാകിസ്താന് സൗഹൃദരാഷ്ട്രപദവി നഷ്ടപ്പെടുന്നു, അറിയേണ്ടതെല്ലാം..

എന്താണ് സൗഹൃദരാഷ്ട്രപദവി?

ലോക വ്യാപാര സംഘടനയിലെ (WTO ) എല്ലാ പങ്കാളികളും വിവേചനമില്ലാതെ വ്യാപാരം നടത്തുമെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യതലത്തില്‍ നൽകുന്ന പദവിയാണ് എം.എഫ്.എന്‍ ( മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍) . ഒരു രാജ്യം മറ്റൊരു രാജ്യത്തിന് എം.എഫ്.എൻ. പദവി നൽകിയിട്ടുണ്ടെങ്കിൽ വ്യാപാര കരാറുകളിൽ ഇളവുകൾ , അധികാരങ്ങൾ, പ്രതിരോധശേഷി എന്നിവ അവർക്കു നൽകേണ്ടതുണ്ട്. ഇത്തരത്തിൽ ഇളവുകൾ നൽകണം എന്നത് ടാരിഫ് ആൻഡ് ട്രേഡ് ജനറൽ അഗ്രിമെന്റ് (GATT) ന്റെ ആദ്യത്തെ ആദ്യത്തെ കരാറാണ്.
ലോക വ്യാപാര സംഘടന (WTO) നിയമപ്രകാരം വാണിജ്യ തലത്തിൽ പങ്കാളികൾ തമ്മിൽ വിവേചനം അനുവദിക്കുന്നില്ല.

ലോക വ്യാപാര സംഘടന

ലോക വ്യാപാര സംഘടന

ഒരു വ്യാപാര പങ്കാളിക്ക് അല്ലെങ്കിൽ ഒരു രാജ്യത്തിന് പ്രത്യേക പദവി , ലഭിക്കുകയാണെങ്കിൽ, ഇത് രാജ്യവ്യാപാര സംഘടനയിലെ എല്ലാ അംഗങ്ങൾക്കും നൽകേണ്ടതുണ്ട്. ചുരുക്കത്തിൽ, എംഎഫ്എൻ ഒരു വിവേചനരഹിതമായ വ്യാപാര നയമാണ്. ലോക വ്യാപാര സംഘടനയിലെ എല്ലാ രാജ്യങ്ങൾ തമ്മിലും വിവേചനമില്ലാതെ വ്യാപാരം നടത്തുന്നതിനാണിത്. ഇന്ത്യയും പാകിസ്താനും ലോകവ്യാപാര സംഘടനയുടെ ഭാഗമായതിനാലും, പരസ്പരം മറ്റ് പങ്കാളി രാജ്യങ്ങൾക്ക് MFN പദവി നൽകാൻ ഇരുവരും നിർബന്ധിതരാണ്.

സൗഹൃദരാഷ്ട്രപദവി മുൻഗണനാ പരിഗണന നൽകുന്നുണ്ടോ?

സൗഹൃദരാഷ്ട്രപദവി മുൻഗണനാ പരിഗണന നൽകുന്നുണ്ടോ?

സൗഹൃദരാഷ്ട്ര പദവി മുൻഗണനാ പരിഗണന നൽകുന്നതായി തോന്നിയാലും , ഇത് വിവേചനരഹിതമായ വ്യാപാരത്തെ മാത്രം ഉറപ്പാക്കാനുള്ളതാണ് . മറ്റു വ്യാപാര പങ്കാളികൾ വഴി ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ എംഎഫ്എൻ പദവി ഏതൊരു രാജ്യത്തിന്റെയും എംഎഫ്എൻ ന് പദവി സഹായിക്കും . ഒരു എംഎഫ്എൻ സ്റ്റാറ്റസ് വ്യാപാരത്തിലുണ്ടാകുന്ന തടസങ്ങൾ കുറയ്ക്കാനും , താരിഫ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. രണ്ടോ അതിലധികമോ രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ എംഎഫ്എൻ വലിയ പങ്കു വഹിക്കുന്നുണ്ട്.

എപ്പോഴാണ് ഇന്ത്യ പാക്കിസ്ഥാന് എം.എഫ്.എൻ പദവി നൽകിയത്?

എപ്പോഴാണ് ഇന്ത്യ പാക്കിസ്ഥാന് എം.എഫ്.എൻ പദവി നൽകിയത്?

1996 ൽ , ഡബ്ല്യുടിഒ രൂപീകരിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യ
പാക്കിസ്ഥാനു എം.എഫ്.എൻ പദവി നൽകിയിരുന്നു. മറുവശത്ത്, ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ എം.എഫ്.എൻ പദവി ഇതുവരെ നൽകിയിട്ടുമില്ല. 2014 ജൂലൈ 17 ലെ വിദേശകാര്യ മന്ത്രാലയം പുറപ്പടിവിച്ച ഒരു പ്രസ്താവന പറയുന്നത് ഡബ്ല്യുടിഒയുടെ നിയമപ്രകാരം, ലോകവ്യാപാര സംഘടനയുടെ ഭാഗാമായ രാജ്യങ്ങൾ സംഘടനയിലെ മറ്റു രാജ്യങ്ങൾക്കു എം.എഫ്.എൻ പദവി സംഘനയുടെ ഭാഗമാകുമ്പോൾ തന്നെ നൽകേണ്ടതാണ് . അതുകൊണ്ടു തന്നെ പാകിസ്താൻ ഉൾപ്പെടെ എല്ലാ സാർക്ക് രാജ്യങ്ങൾക്കും ഇന്ത്യ എം. എഫ്. എൻ പദവി നൽകിയിരുന്നു . എന്നാൽ പാകിസ്ഥാൻ ഒഴികെയുള്ള സാർക് രാജ്യങ്ങളായ , ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവരാണ് ഇന്ത്യയ്ക്ക് എം. എഫ്. എൻ പദവി നൽകിയിരുന്നത്.

GATT ലെ 21 (b) (iii) പ്രകാരം 'സുരക്ഷ ഒഴിവാക്കൽ' വകുപ്പ് പ്രകാരം, പാകിസ്ഥാന്റെ MFN സ്റ്റാറ്റസ് നിഷേധിക്കാനോ അല്ലെങ്കിൽ അതിൽ വ്യാപാര നിയന്ത്രണം ഏർപ്പെടുത്താനോ ഇന്ത്യക്ക് സാധ്യമാണ്.

സുഗന്ധദ്രവ്യങ്ങൾ, പഴങ്ങൾ, രാസവസ്തുക്കൾ, സിമന്റ്, തുകൽ തുടങ്ങിയവ പാക്കിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുമ്പോൾ ഇന്ത്യ പച്ചക്കറികൾ, പരുത്തി, ചായങ്ങൾ, ഇരുമ്പ്, രാസവസ്തുക്കൾ, ഉരുക്ക് തുടങ്ങിയവയെ കയറ്റുമതി ചെയ്യുന്നു.

 

 

Read more about: pakistan india ഇന്ത്യ
English summary

What Is The 'Most Favored Nation' Clause In International Trade?

What Is The 'Most Favored Nation' Clause In International Trade?,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X