ദില്ലി: ഇന്ന് ക്രെഡിറ്റ് കാര്‍ഡാണ് ഫാഷന്‍. ആവശ്യക്കാര്‍ കൂടിവരുന്നതിനനുസരിച്ച് ധനകാര്യസ്ഥാപനങ്ങള്‍ ഇത് കൂടുതല്‍ ആളുകളിലെത്തിക്കാനുള്ള പുതിയ പരീക്ഷണങ്ങളിലാണ്. ഇതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം കാര്‍ഡുകളുമായി രംഗത്തുവന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ചിഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകള്‍ തുടങ്ങിയവയെല്ലാം.

ഉദാഹരണമായി ഡോക്ടര്‍മാര്‍, സ്ത്രീകള്‍, പ്രൊഫഷനല്‍ സഞ്ചാരികള്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ലഭ്യമാണ്. അതോടൊപ്പം വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള സ്റ്റുഡന്റ്സ് ക്രെഡിറ്റ് കാര്‍ഡും ഇന്ന് ബാങ്കുകള്‍ നല്‍കുന്നുണ്ട്. 18 വയസ്സ് തികഞ്ഞ കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്നതാണ് ഈ ക്രെഡിറ്റ് കാര്‍ഡുകള്‍. ഇവ ഏത് സമയത്തും സാധാരണ ക്രെഡിറ്റ് കാര്‍ഡാക്കി മാറ്റാമെന്ന സൗകര്യവുമുണ്ട്.
ഇത്തരമൊരെണ്ണം തരപ്പെടുത്താന്‍ താല്പര്യമുള്ള കോളേജ് വിദ്യാര്‍ഥികളാണ് നിങ്ങളെങ്കില്‍ അറിയേണ്ട ചില കാര്യങ്ങളിതാ...
ലളിതമായ നടപടിക്രമങ്ങള്‍
വിദ്യാര്‍ഥികള്‍ക്കുള്ള ഈ ക്രെഡിറ്റ് കാര്‍ഡ് കിട്ടാനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. ആകെ വേണ്ടത് പാന്‍ കാര്‍ഡ്, അഡ്രസ് പ്രൂഫ്, ജനന സര്‍ട്ടിഫിക്കറ്റ്, കോളേജിന്റെയോ യൂനിവേഴ്സിറ്റിയുടെയോ തിരിച്ചറിയല്‍ കാര്‍ഡ് ഇത്രയും രേഖകള്‍ മാത്രം. സാധാരണഗതിയില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഐടി റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ രേഖകള്‍, തൊഴില്‍ സംബന്ധമായ രേഖകള്‍ തുടങ്ങിയവ ആവശ്യമാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് അവ വേണ്ട.
യോഗ്യത 18 വയസ്സ്
18 വയസ്സ് തികഞ്ഞ കോളേജ് വിദ്യാര്ഥിയായിരിക്കുകയെന്നതാണ് ഇത് കിട്ടാനുള്ള ഏക യോഗ്യതാ മാനദണ്ഡം. പഠിക്കുന്നത് ഏത് കോളേജിലോ യൂനിവേഴ്സിറ്റിയിലോ ആവട്ടെ, 18 തികഞ്ഞവര്‍ക്ക് സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡിനു വേണ്ടി അപേക്ഷ നല്‍കാം.
കാര്‍ഡ് എടുക്കാന്‍ ഫീസ് വേണ്ട
സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ പ്രത്യേക ഫീസുകള്‍ ഒന്നും തന്നെയില്ല. എന്നു മാത്രമല്ല, സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കാറുള്ള വാര്‍ഷിക ഫീസ് നിരക്ക് താരതമ്യേന വളരെ കുറവാണ് വിദ്യാര്‍ഥികള്‍ക്കുള്ള കാര്‍ഡില്‍.
ക്രെഡിറ്റ് പരിധി കുറവ്
സാധാരണഗതിയില്‍ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന ക്രെഡിറ്റ് പരിധി വച്ചുനോക്കുമ്പോള്‍ സ്റ്റുഡന്റ്സ് കാര്‍ഡില്‍ ഇത് കുറവാണ്. സാധാരണഗതിയില്‍ 15,000 രൂപയാണ് സ്റ്റുഡന്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റായി ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്.
കാലാവധി 5 വര്‍ഷം
സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. കാര്‍ഡ് നല്കിയതു മുതലുള്ള അഞ്ചു വര്‍ഷമാണ് പരിഗണിക്കുക. അല്ലാതെ കോളേജില്‍ ചേര്‍ന്നതു മുതലുള്ള അഞ്ചു വര്‍ഷമല്ല. സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷമാണ് കാലാവധി.
പലിശ നിരക്ക് കുറവ്
സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡില്‍ പലിശ നിരക്ക് താരതമ്യേന കുറവാണ് എന്നതാണ് മറ്റൊരു സവിശേഷത. ഉദാഹരണമായി എസ്ബിഐ നല്കുന്ന സ്റ്റുഡന്റ്സ് പ്ലസ് അഡ്വന്റേജ് കാര്‍ഡില്‍ 2.25 രൂപ മാത്രമാണ് പ്രതിമാസ പലിശയായി ഈടാക്കുന്നത്.
ട്രാവല്‍ കാര്‍ഡായും ഉപയോഗിക്കാം
സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡുകളില്‍ ചിലത് വിദ്യാര്‍ഥികള്‍ക്കുള്ള ട്രാവല്‍ കാര്‍ഡ് എന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുപയോഗിച്ച് വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസും മറ്റും അടയ്ക്കാന്‍ അവസരമുണ്ട്. ഉദാഹരണമായി ഐസിഐസിഐയുടെ സ്റ്റുഡന്റ് കാര്‍ഡില്‍ ഈ സേവനം ലഭ്യമാണ്. ഇന്ത്യയില്‍ നിന്ന് ടോപ്പപ്പ് ചെയ്യാവുന്ന വിധത്തിലാണ് ഈ കാര്‍ഡ്. ട്രാവല്‍ ഇന്‍ഷൂറന്‍സ് സൗകര്യവും ഇതില്‍ ലഭ്യമാണ്.
ആനുകൂല്യങ്ങള്‍ നിരവധി
കാര്‍ഡ് നഷ്ടമായാല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാനും എളുപ്പമാണ്. മിക്കവാറും ബാങ്കുകള്‍ സൗജന്യമായാണ് ഇത് നല്‍കുന്നത്. ചില ബാങ്കുകള്‍ നാമമാത്രമായ തുക ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനായി ഈടാക്കുന്നുണ്ട്. കാഷ്ബാക്ക് ഓഫര്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങളും സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡില്‍ ലഭ്യമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications