ശക്തവും ആരോഗ്യകരവുമായ വിരമിക്കൽ കോർപ്പസ് കെട്ടിപ്പടുക്കുക എന്നത് ഒരു നിസാര കാര്യമല്ല. എന്നാൽ കൃത്യമായ പ്ലാനിങ്ങോട് കൂടി കുറച്ചു പണം റിട്ടയർമെൻറ് കാലത്തേക്കായി മാറ്റി വെച്ചാൽ,അത് നിങ്ങളുടെ വാർധക്യ കാലം സുവർണ്ണ കാലമാക്കാൻ സഹായിക്കുന്നതാണ്.

റിട്ടയർമെൻറ് പ്ലാൻ തയ്യാറാക്കുന്ന സമയത്ത്, നിങ്ങളുടെ ദൈനംദിന ചിലവുകൾ നടന്നു പോകാനുള്ള പണം ബാക്കി ആകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. നിങ്ങളുടെ ജീവിത ശൈലിയിൽ വിട്ടു വീഴ്ച ചെയ്യുകയും വേണ്ടി വരരുത് .
നിക്ഷേപത്തിൽ നിന്നും ഉള്ള റിട്ടേൺ നാണയപ്പെരുപ്പത്തേക്കാൾ കൂടുതലാകണം
റിട്ടയര്മെന്റിനായി പണം മാറ്റി വെക്കുക എന്നത് ഒരു ദീർഘകാല സാമ്പത്തിക ലക്ഷ്യം ആണ്. ഈ ആവശ്യത്തിനായി നിക്ഷേപിക്കുമ്പോൾ, മൂലധനം കൈമോശം വരുന്നതിൽ നിന്നും നിക്ഷേപത്തേ എങ്ങനെ സംരക്ഷിക്കാം എന്നതാണ് പലപ്പോഴും ആളുകൾ നേരിടുന്ന വെല്ലുവിളി. ഒരു നിശ്ചിത കാലയളവിൽ നിങ്ങളുടെ സമ്പത്തിന്റെയും നിക്ഷേപങ്ങളുടെയും മൂല്യത്തിനെതിരെ പണപ്പെരുപ്പം സ്ഥിരമായി പ്രവർത്തിക്കുന്നു. ഒരുദാഹരണം പറയാം , ഒരു മാസത്തേക്ക് നിങ്ങളുടെ ജീവിതനിലവാരം നിലനിർത്താൻ നിങ്ങൾക്ക് ഒരു ലക്ഷം രൂപ ആവശ്യമാണെങ്കിൽ,ഈ കാലയളവിൽ പണപ്പെരുപ്പം ആറ് ശതമാനത്തിൽ തുടരുകയാണെങ്കിൽ 20 വര്ഷങ്ങള്ക്കു ശേഷം ഒരു മാസത്തേക്ക് നിങ്ങള്ക്ക് 3.27 ലക്ഷം രൂപ ആവശ്യമായി വന്നേക്കാം.
നാണയപ്പെരുപ്പനിരക്ക് നിലവാരത്തേക്കാൾ ഉയർന്ന വരുമാനം ഉണ്ടാക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കുക. . ഉദാഹരണത്തിന്, സിപിഐ (ഉപഭോക്തൃ വില സൂചിക) നിലവിലെ പണപ്പെരുപ്പ നിരക്ക് ഏതാണ്ട് അഞ്ച് ശതമാനമാണ്. നിങ്ങൾ ഇപ്പോൾ നിക്ഷേപിക്കാൻ പദ്ധതിയുണ്ടെങ്കിൽ, പോസ്റ്റ്-ടാക്സ് റിട്ടേൺ അഞ്ച് ശതമാനത്തേക്കാൾ ഉയർന്നതാണ്. നിലവിൽ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് 6.5 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ 30 ശതമാനം നികുതി നിങ്ങൾ നൽകേണ്ടി വന്നാൽ , പ്രതിവർഷ വരുമാനം 4.55 ശതമാനമായിരിക്കും. നിലവിലെ പണപ്പെരുപ്പ തോതിനെക്കാൾ വളരെ കുറവാണ് അത് . ഇത് ദീർഘകാലത്തെ മൂലധന അസ്വാസ്ഥ്യത്തിലേക്ക് നയിക്കും.
ഒരു നിക്ഷേപകന് ഇപ്പോഴും തന്റെ നിക്ഷേപ പോർട്ട്ഫോളിയോ സ്ഥിരമായി പരിശോധിക്കേണ്ടതാണ് . നിലവിലെ പണപ്പെരുപ്പ നിരക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്താനും ഉയർന്ന തോതിലുള്ള വരുമാനം നേടാനും മതിയായ മാർജിൻ മനസിലാക്കി നാണയ പെരുപ്പം തടയാനും ഇത് സഹായകമാകും .
മതിയായ പെൻഷൻ വരുമാനം ലക്ഷ്യമിടുക
നിങ്ങളുടെ എല്ലാ ആശ്രിതർക്കും പര്യാപ്തമായ പെൻഷൻ വരുമാനം ലഭിക്കുന്ന വിധത്തിൽ നിങ്ങളുടെ റിട്ടയർമെന്റ് തുക എത്രയെന്നു പ്ലാൻ ചെയ്യുക. നിങ്ങളുടെ മരണം സംഭവിച്ചാൽ പോലും നിങ്ങളുടെ ആശ്രിതർക്ക് പെൻഷൻ വരുമാനം ലഭിച്ചിരിക്കണം . നിങ്ങളുടെ നികുതിയിളവുകൾക്ക് ശേഷം ലഭിക്കുന്ന തുക നിങ്ങളുടെ ചെലവുകൾക്ക് മതിയാകുമോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
അനുമോദപരമായ നിക്ഷേപ ആനുകൂല്യങ്ങൾ അവഗണിക്കരുത്
ഒരു റിട്ടയർമെൻറ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, അത് വാഗ്ദാനം ചെയ്യുന്ന ആഡ്-ഓൺ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കുക. പ്രൊപ്പോസർ / പോളിസി ഉടമയുടെ മരണം സംഭവിച്ചാല് പ്രീമിയം ആനുകൂല്യങ്ങൾ നോമിനിക്ക് ലഭിക്കുന്ന പദ്ധതികൾ നിലവിലുണ്ട്. അപകട സാധ്യത, ഗുരുതരമായ അസുഖങ്ങൾ മുതലായവയ്ക്ക് ഉയർന്ന കവറേജ് പോലുള്ള ആനുകൂല്യങ്ങൾ ലഭ്യമാണോ എന്നും പരിശോധിക്കാം.
സൗകര്യപ്രദമായ നിക്ഷേപം
നിങ്ങളുടെ റിട്ടയർമെന്റ് ഫോക്കസ് നിക്ഷേപങ്ങൾ ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ ജീവിത മാറ്റങ്ങൾക്കനുസരിച്ച് ക്രമീകരിക്കാവുന്നതാണ്. നിങ്ങൾക്കു ഒരു ബോണസ് ലഭിക്കുമെന്ന് കരുതുക, അപ്പോൾ നിങ്ങളുടെ പദ്ധതി വഴി ഒരു വലിയ തുക നിക്ഷേപിക്കാൻ അനുവദിക്കുന്നതാണ് . അതേ സമയം ഒരു ഫണ്ട് നിയന്ത്രണം ഉണ്ടെങ്കിൽ നിങ്ങൾക്കു പതിവായി നിക്ഷേപ തുക കുറയ്ക്കാനും സാധിക്കുന്നതാണ് . അതുപോലെ, തന്നെ റിട്ടയർമെന്റ് നിക്ഷേപങ്ങൾ എളുപ്പത്തിൽ തുടങ്ങാനും , അവസാനിപ്പിക്കാനും സാധ്യമാണ് , അതിനാൽ നിക്ഷേപകന് പ്രതികൂല വിപണിയുടെ സാഹചര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. ദീർഘ കാല നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മാറ്റങ്ങൾ അനുവദിക്കുന്ന പദ്ധതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications