ഉപയോ​ഗിക്കാത്ത ബാങ്ക് അക്കൗണ്ട് ഉള്ളവർ ജാ​ഗ്രതൈ; ക്ലോസ് ചെയ്യേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സു​ഗമമായ സാമ്പത്തിക ഇടപാടുകൾക്ക് എപ്പോഴും ഒരു ബാങ്ക് അക്കൗണ്ട് മാത്രം ഉണ്ടായിരിക്കുന്നതാണ് നല്ലത്. എന്നാൽ ഉപയോ​ഗിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ പലർക്കുമുണ്ട്. ഇവ ക്ലോസ് ചെയ്യുന്നതിനാവശ്യമായ നടപടി​ക്രമങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

 

നേരിട്ട് ബാങ്ക് ശാഖയിൽ എത്തണം

നേരിട്ട് ബാങ്ക് ശാഖയിൽ എത്തണം

അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് അക്കൗണ്ട് ഉടമ നേരിട്ട് ബാങ്ക് ശാഖയിൽ എത്തണം. തുടർന്ന് അപേക്ഷകൾ പൂരിപ്പിച്ചു നൽകുക.

ഡീ ലിങ്കിം​ഗ്

ഡീ ലിങ്കിം​ഗ്

ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഈ അക്കൗണ്ട് ഉപയോ​ഗിച്ചിരിക്കുന്നതോ ബന്ധിപ്പിച്ചിരിക്കുന്നതോ ആയ സേവനങ്ങളിൽ നിന്ന് ഡീലിങ്ക് ചെയ്യുക. പകരം നിങ്ങൾ ഉപയോ​ഗിക്കുന്ന അക്കൗണ്ട് നമ്പർ നൽകുക. ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള ഫോമിനൊപ്പം ഡീ ലിങ്കിംഗ് അക്കൗണ്ട് ഫോമും പൂരിപ്പിക്കുക.

ക്ലോസിം​ഗ് ഫോം

ക്ലോസിം​ഗ് ഫോം

അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം ബാങ്കിൽ നിന്ന് ലഭിക്കുന്നതാണ്. അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള കാരണം ഇതിൽ വ്യക്തമാക്കണം. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ എല്ലാ അക്കൗണ്ട് ഉടമകളും ഫോമിൽ ഒപ്പിടണം. ബാലൻസ് ഫണ്ട് കൈമാറ്റം ചെയ്യുന്ന അക്കൗണ്ടിന്റെ വിശദാംശങ്ങൾ നൽകുന്ന മറ്റൊരു ഫോമും പൂരിപ്പിക്കേണ്ടതാണ്.

ബാങ്കിൽ സമർപ്പിക്കേണ്ട രേഖകൾ

ബാങ്കിൽ സമർപ്പിക്കേണ്ട രേഖകൾ

ഉപയോ​ഗിക്കാത്ത ചെക്ക് ലീഫുകളും ക്രെഡിറ്റ് കാർഡും അപേക്ഷയ്ക്കൊപ്പം ബാങ്കിൽ തിരികെ ഏൽപ്പിക്കണം. ബാങ്ക് അധികൃതർ ഇത് പിന്നീട് നശിപ്പിച്ച് കളയും.

ഫീസ്

ഫീസ്

ഒരു അക്കൗണ്ട് തുറന്ന് 14 ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതല്ല. എന്നാൽ 14 ദിവസത്തിനും ഒരു വർഷത്തിനും ഇടയിലുള്ള അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിന് അക്കൗണ്ട് ക്ലോസിം​ഗ് ചാർജ് ഈടാക്കും. ഇത് ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും. എന്നാൽ ഒരു വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനും ഫീസ് ആവശ്യമില്ല.

അക്കൗണ്ടിലെ ബാക്കി തുക

അക്കൗണ്ടിലെ ബാക്കി തുക

ക്ലോസ് ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലെ ബാലൻസ് തുക 20,000 രൂപ വരെയാണെങ്കിൽ അക്കൗണ്ട് ഉടമയ്ക്ക് പണമായി കൈപ്പറ്റാവുന്നതാണ്. മറ്റ് മാർ​ഗങ്ങൾ വഴിയും പണം കൈപ്പറ്റാം. ഇതിനായുള്ള ഓപ്ഷൻ അപേക്ഷയിൽ വ്യക്തമാക്കണമെന്ന് മാത്രം.

malayalam.goodreturns.in

English summary

How to close a bank account

To maintain a bank account, one has to comply with the average quarterly balance requirements. To ensure good housekeeping of one’s finances, it is advisable to close bank accounts that are not used actively.
Story first published: Thursday, March 21, 2019, 13:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X