സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന 2015 മെയ് 9ന് കല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്. 60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണിത്. അടൽ പെൻഷൻ യോജന ദേശീയ ജനാധിപത്യ (എൻ ഡി എ) സഖ്യ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി ഗവൺമെന്റ് പ്രഖ്യാപിച്ച നിരവധി പദ്ധതികളിൽ ഒന്നാണ്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയാണ്.പെൻഷൻ തുക സ്ലാബുകളുടെ അടിസ്ഥാനത്തിൽ പെൻഷൻ തുക കൂട്ടാനും കുറയ്ക്കാനും ,നിക്ഷേപകന് സാധ്യമാണ്.

ഇത് സ്കീമിന്റെ സ്വാഭാവികമായ സവിശേഷതയാണ് സ്‌കീമിൽ ചേരുമ്പോൾ തന്നെ ഇത് ചെയ്യാവുന്നതാണ് . അതനുസരിച്ചു പെൻഷൻ തുക കുറയ്ക്കുകയോ അല്ലെങ്കിൽ വർദ്ധിപ്പിക്കുകയോ ചെയ്യുമ്പോൾ വ്യത്യാസം റീഫണ്ട് ആയി നൽകണം അതല്ലെങ്കിൽ പെൻഷൻ തുക കുറയ്ക്കുകയോ അല്ലെങ്കിൽ വർദ്ധിപ്പിക്കുകയോ ചെയ്യുമ്പോൾ.സ്കീമിൽ അടയ്ക്കേണ്ടതാണ്.
അപ്ഗ്രഡേഷൻ അംഗീകാരം
30 വയസുള്ള ഒരാൾക്കു 60 വയസ്സ് മുതൽ ആയിരം രൂപ ലഭിക്കണമെങ്കിൽ അറുപത് വയസ്സ് ആകുന്നതുവരെ അയാൾ പ്രതിമാസം 116 രൂപ അടയ്‌ക്കേണ്ടതാണ് . ഇനി അദ്ദേഹത്തിന് 35 വയസ്സായപ്പോൾ പേശാൻ തുകയിലേക്കു 5000 രൂപ മാറ്റി വെക്കണം എന്ന് തോന്നുകയാണെങ്കിൽ അതിനും സ്‌കീമിൽ സൗകര്യം ഉണ്ട്. അത് പോലെ തന്നെ തുക കുറയ്ക്കാനും കഴിയുന്നതാണ് . ഇത്തരത്തിൽ ഒരു മാറ്റത്തിനായി , അത് ഡൌൺ ഗ്രേഡ് ആണെങ്കിലും അപ്ഗ്രേഡ് ആണെങ്കിലും ഒരു ഫോം പൂരിപ്പിച്ചു ബാങ്കിനെ അത് അറിയിക്കണം കൂടാതെ, ആവശ്യമായ കൂടുതൽ സംഭാവനയ്ക്ക് അപ്ഗ്രഡേഷൻ അംഗീകാരം നൽകേണ്ടതാണ്. ഡൗൺഗ്രേഡ് ആണ് ചെയ്യുന്നതെങ്കിൽ , അടല്‍ പെന്‍ഷന്‍ യോജന സ്കീമായി ബന്ധപ്പെട്ട വരിക്കാരൻറെ അക്കൗണ്ടിലേക്ക് വ്യത്യാസം വന്ന തുക റീഫണ്ട് ചെയ്യപ്പെടും . വ്യത്യസ്ത മോഡുകൾ വഴി ഈ സ്കീമിലേക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അടിസ്ഥാനത്തിൽ സംഭാവന ചെയ്യാവുന്നതാണ്. സബ്സ്ക്രൈബർമാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള ഓട്ടോ ഡെബിറ്റ് സൌകര്യത്തിലൂടെയാണ് പണം സ്കീമിലേക്കു ചേർക്കുക.
അടല്‍ പെന്‍ഷന്‍ യോജന അക്കൌണ്ട് അപ്പ്‌ഗ്രേഡ് ചെയ്യുന്നതിനും ഡൗൺഗ്രേഡ് ചെയ്യുന്നതിനും ഓൺലൈൻ, ഓഫ്ലൈൻ രീതി
അടല്‍ പെന്‍ഷന്‍ യോജന അനുസരിച്ച് പെൻഷൻ തുകയുടെ അപ്ഗ്രേഡ് അല്ലെങ്കിൽ ഡൌൺഗ്രേഡ് വർഷത്തിൽ ഒരിക്കൽ ചെയ്യാവുന്നതാണ് , ബാങ്കുകൾ ചാർജായി 25 രൂപ ഇതിനായി ഈടാക്കുന്നതാണ് , കൂടാതെ വ്യക്തിയുടെ അടല്‍ പെന്‍ഷന്‍ യോജന അക്കൌണ്ടിൽ നിന്നും സിആർഎ ചാർജായി മറ്റൊരു 25 രൂപയും ഈടാക്കുന്നതാണ് .
ഓൺലൈൻ രീതി
https://npslite-nsdl.com/CRAlite/APYUPDNGradeView.do എന്ന ലിങ്ക് സന്ദർശിക്കുക. തിരഞ്ഞെടുത്ത പെൻഷൻ തുകയുടെ അടിസ്ഥാനത്തിൽ സംഭാവന ചെയ്യുന്ന അല്ലെങ്കിൽ റീഫണ്ട് ചെയ്ത ഡീഫോൾട്ടായ തുക ഇവിടെ കാണാൻ കഴിയുന്നതാണ് .
പുതിയ പെൻഷൻ തുക എത്രയാണെന്നും നിങ്ങളുടെ സ്ഥിരം പെൻഷൻ റിട്ടയർമെന്റ് അക്കൗണ്ട് നമ്പറും (പിആർഎ) നൽകണം.
അടല്‍ പെന്‍ഷന്‍ യോജന സ്കീമിനു കീഴിൽ 60 വയസിനു ശേഷം നിങ്ങൾക്കു . 1000, രൂപ , 2000 രൂപ 3,000 രൂപ, 4,000 രൂപ, എന്നിങ്ങനെ 5000 രൂപ വരെ പെൻഷൻ സുരക്ഷ നേടാം.
അത് പോലെ തന്നെ അടല്‍ പെന്‍ഷന്‍ യോജന അക്കൌണ്ടിനെ ഡൗൺഗ്രേഡ് ചെയ്യാൻ , നിങ്ങൾ https://npslite-nsdl.com/CRAlite/APYDNGradeView.do സന്ദർശിച്ച് സ്ഥിരം പെൻഷൻ റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ PRAN നൽകുക, നിങ്ങൾ റീഫണ്ടായി ലഭിച്ചിട്ടുള്ള വ്യത്യാസം അറിയാൻ പുനപരിശോധിച്ച അല്ലെങ്കിൽ കുറച്ച പെൻഷൻ തുക നൽകുക, ശ്വേഷം കുറച്ച തുക നൽകിയാൽ റീഫണ്ടായി എത്ര തുക ലഭിക്കും എന്നറിയാൻ സാധിക്കും .
ഓഫ്‌ലൈൻ വഴി
ഓഫ്ലൈൻ രീതിയിലൂടെ പെൻഷൻ തുക പുനഃപരിശോധിക്കുന്നതിനായി, വരിക്കാരൻ ഫോം പൂരിപ്പിച്ച്, APY അക്കൌണ്ട് ഉള്ള ബാങ്കിൽ സമർപ്പിക്കണം. ഈ ലിങ്ക്( https://npscra.nsdl.co.in/nsdl/forms/Form_to_Upgrade-Downgrade_Pension_under_APY.pdf.)ഉപയോഗിച്ച് ഫോം ഡൗൺലോഡ് ചെയ്യാം.
അറുപതോ വയസിനു ശേഷം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന അപ്ഗ്രേഡ് അല്ലെങ്കിൽ ഡൗൺഗ്രേഡ് ചെയ്ത പെൻഷൻ തുക വരിക്കാരൻ വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട് .അതിനനുസരിച്ചു , സംഭാവന ബാങ്ക് നൽകുന്നതാണ് .
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
