ദില്ലി: യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ഒട്ടേറെ പുതിയ സേവനങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കായി ഓണ്‍ലൈനില്‍ എടുത്ത ഇ ടിക്കറ്റിലെ യാത്രക്കാരന്റെ പേര് മാറ്റാന്‍ സൗകര്യമൊരുക്കുന്നതാണ് പുതിയ മാറ്റങ്ങളിലൊന്ന്. നേരത്തേ നല്കിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നാലു മണിക്കൂര്‍ മുമ്പു വരെ മാറ്റം വരുത്താനുള്ള സൗകര്യവും ഉടന്‍ നിലവില്‍ വരും.
ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ അപേക്ഷയുമായി എത്തിയാല്‍ ഇ ടിക്കറ്റിലെ പേരു മാറ്റാം. റെയില്‍വേയുടെ ഇ ടിക്കറ്റിംഗ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം ഓപ്പറേഷന് (ഐആര്‍സിടിസി) ആണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ഇ ടിക്കറ്റിലെ പേരുമാറ്റത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍:
1. ഇ ടിക്കറ്റിലെ യാത്രക്കാരന്റെ പേരും ബോര്‍ഡിംഗ് സ്റ്റേഷനും മാറ്റാന്‍ റെയില്‍വേയിലെ റിസര്‍വേഷന്‍ ഓഫീസുകളില്‍ സംവിധാനമുണ്ട്.
2. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഇ ടിക്കറ്റിലെ പേരുമാറ്റാനുള്ള അപേക്ഷയുമായി തൊട്ടടുത്ത റെയില്‍വേ റിസര്‍വേഷന്‍ ഓഫീസില്‍ എത്തണം.
3. യാത്രക്കാരന്റെ ഇ ടിക്കറ്റ് അച്ഛന്, അമ്മ, സഹോദരീ സഹോദരന്മാര്, മക്കള്‍, ഭാര്യ, ഭര്‍ത്താവ് എന്നിവരില്‍ ആരുടെയെങ്കിലും പേരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും സംവിധാനമുണ്ട്.
4. അപേക്ഷയോടൊപ്പം ഇലക്ട്രോണിക് റിസര്‍വേഷന്‍ സ്ലിപ്പും പുതിയ യാത്രക്കാരന്റെ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധം കാണിക്കുന്നതിനുള്ള തെളിവും സമര്‍പ്പിക്കണം.
5. ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ ബന്ധപ്പെട്ട മേലധികാരിയുടെ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാവും. ഇത്തരം കേസുകളില്‍ ഒരു ടിക്കറ്റില്‍ ഒരു തവണ മാത്രമേ പേരുമാറ്റം സാധ്യമാവൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications