ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം വെറും ഒരു മിനിട്ടിൽ; ഗൂഗിൾ പേ വഴിയുള്ള ബുക്കിംഗ് ഇങ്ങനെ
ട്രെയിൻ ടിക്കറ്റുകൾ ഇനി വെറും ഒരു മിനിട്ടു കൊണ്ട് ബുക്ക് ചെയ്യാം. അതും ഗൂഗിൾ പേ വഴി. ഐആർസിടിസിയും ഗൂഗിൾ പേയും ഇത് സംബന്ധിച്ച ധാരണകളിൽ എത്തിക്കഴിഞ്ഞു. ഗൂഗിൾ പേ വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.
സ്റ്റെപ് 1
- ഗൂഗിൾ പേ തുറന്നതിന് ശേഷം ട്രെയിൻ ഓപ്ഷൻ തിരഞ്ഞെടുക്കുക
- തുടർന്ന് ബുക്ക് ട്രെയിൻ ടിക്കറ്റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 2
തുറന്നു വരുന്ന ബോക്സിൽ സ്റ്റേഷൻ, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകുക
അപ്പോൾ ആ റൂട്ടിലുള്ള ട്രെയിനുകളുടെ പട്ടിത തുറന്നു വരും
സ്റ്റെപ് 3
- സീറ്റ് തിരഞ്ഞെടുത്തതിന് ശേഷം യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങൾ നൽകുക
- പേര്, പ്രായം, ജെൻഡർ എന്നിവ നൽകിയ ശേഷം ബുക്കിംഗ് വിവരങ്ങൾ സ്ഥിരീകരിക്കുക
സ്റ്റെപ് 4
- പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
- ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
ക്യാൻസൽ ചെയ്യാനും എളുപ്പം
ഗൂഗിൾ പേയുടെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഇതുവഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതിനും ഗൂഗിൾ പേ തന്നെ ഉപയോഗിക്കാം. ഇതിനായുള്ള നടപടിക്രമങ്ങളും വളരെ എളുപ്പമാണ്. എത്ര സീറ്റുകൾ ഉണ്ട്, വിവിധ സ്റ്റേഷനുകളിലേയ്ക്ക് എത്താനുള്ള സമയം തുടങ്ങിയ കാര്യങ്ങളും ഗൂഗിൾ പേ വഴി അറിയാനാകും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
