രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്പറേഷന് ഒട്ടേറെ ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അവയില്‍ മികച്ച പ്രൊഡക്ടുകളിലൊന്നാണ് ജീവന് ലാഭ് പോളിസി. പോളിസിയെടുത്ത ആളിന്റെ മരണത്തോടെ കാലാവധി തുകയുന്ന ടേം ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്ന് വ്യത്യസ്തമായി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്കൊപ്പം നിക്ഷേപത്തിന്റെ ഗുണങ്ങള്‍ കൂടി ലഭിക്കുന്ന എന്‍ഡോവ്മെന്റ് ഇന്‍ഷൂറന്‍സ് പോളിസിയാണ് ജീവന് ലാഭ്.
നിശ്ചിത പ്രീമിയം അടച്ചാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയോടൊപ്പം കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് സേവിംഗ്സ് ആനുകൂല്യങ്ങള്‍ കൂടി ഇതുവഴി ലഭിക്കും. പദ്ധതിയെ കുറിച്ചറിയേണ്ട പ്രധാന കാര്യങ്ങളാണ് ചുവടെ:

- കുറഞ്ഞ കാലം പ്രീമിയമടച്ച് ദീര്‍ഘകാലം ഇന്‍ഷൂറന്‍സ് സംരക്ഷണവും ഗ്യാരണ്ടീഡ് ലാഭവും ബോണസും നല്കുന്ന പദ്ധതിയാണ് ജീവന് ലാഭ്.
- പോളിസി കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഇന്‍ഷൂര്‍ തുകയും ബോണസും ഫൈനല്‍ അഡീഷണല്‍ ബോണസ് ഉണ്ടെങ്കില്‍ അതും ലഭിക്കും.
- പോളിസിയെടുത്തയാള്‍ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് മരണപ്പെടുന്ന പക്ഷം ഇന്‍ഷൂര്‍ തുകയോ വാര്‍ഷിക പ്രീമിയത്തിന്റെ 10 മടങ്ങോ നോമിനികള്‍ക്ക് ലഭിക്കും. അതോടൊപ്പം ബോണസും ഫൈനല്‍ അഡീഷണല്‍ ബോണസ്സുണ്ടെങ്കില് അതും ലഭിക്കും.

- 16, 21, 25 വര്‍ഷങ്ങളിലേക്കുള്ള പോളിസികള്‍ എല്‍ഐസിയുടെ ജീവന് ലാഭില് ലഭ്യമാണ്.
- 25വര്‍ഷ പോളിസിക്ക് 16 വര്‍ഷവും 21 വര്‍ഷ പോളിസിക്ക് 15 വര്‍ഷവും 16 വര്‍ഷ പോളിസിക്ക് 10 വര്‍ഷവും പ്രീമിയം അടച്ചാല്‍ മതി.
- ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്റെ ജീവന് ലാഭ് പോളിസി എടുക്കാനുള്ള കുറഞ്ഞ പ്രായം എട്ടു വയസ്സാണ്. 16 വര്‍ഷ പോളിസിയില്‍ 59 വയസ്സും 21 വര്‍ഷ പോളിസിയില്‍ 54 വയസ്സും 25 വര്‍ഷ പോളിസിയില്‍ 50 വയസ്സുമാണ് കൂടിയ പ്രായം.
- 2 ലക്ഷം രൂപയാണ് കുറഞ്ഞ പ്രീമിയം തുക. കൂടിയ തുകയ്ക്ക് പരിധിയില്ല.

- മൂന്നു വര്‍ഷം കൃത്യമായി പ്രീമിയം തുക അടക്കുന്നവര്‍ക്ക് പോളിസിയില്‍ നിന്ന് ലോണ്‍ എടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
- ആദായനികുതി വകുപ്പിന്റെ 80സി വകുപ്പ് പ്രകാരം പദ്ധതിയിലെ പ്രീമിയത്തിന് നികുതി ഇളവുകള്‍ ലഭിക്കും.
- പദ്ധതി പ്രീയമിയം തുകയ്ക്കു പുറമെ, കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും ആദായനികുതി ഇളവുകള്‍ ലഭിക്കും.
- ഗ്രേസ് കാലാവധിക്കുള്ളില്‍ പ്രീമിയം തുക അടച്ചുതീര്‍ക്കാതിരുന്നാല്‍ പദ്ധതി ലാപ്സാവും. അടവ് മുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ മുടങ്ങിയ തുകയും പലിശയും ഒന്നിച്ച് അടച്ചാല്‍ പോളിസി വീണ്ടെടുക്കാനാവും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
