വിദേശത്ത് ജോലി ലഭിച്ച് സ്ഥിരതാമസമാകാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. പോകും മുമ്പ് നിങ്ങളുടെ പിഎഫ് തുക പിൻവലിക്കാനാകുമോ എന്നറിയണ്ടേ.
പിഎഫ് പിൻവലിക്കാനാകുമോ?
നിലവിലെ ഇപിഎഫ് നിയമം അനുസരിച്ച്, ഒരു വരിക്കാരന് ഇപിഎഫ് തുക പിൻവലിക്കാനാകുന്നത് 58 വയസ്സ് ആകുമ്പോഴോ ജോലിയിൽ നിന്ന് വിരമിക്കുമ്പോഴോ ആണ്. എന്നാൽ വിദേശത്തേയ്ക്ക് സ്ഥലം മാറുകയോ വിദേശത്ത് സ്ഥിരതാമസമാകുകയോ ചെയ്യുന്നവർക്ക് തുക പൂർണമായും പിൻവലിക്കാവുന്നതാണ്.
നടപടിക്രമങ്ങൾ
നിങ്ങളുടെ തൊഴിലുടമയിൽ നിന്നും ഇപിഎഫ് പിൻവലിക്കുന്നതിനുള്ള അപേക്ഷാ ഫോം ലഭിക്കുന്നതാണ്. ഇതിന് പുറമേ, ഇപിഎഫ്ഒ പോർട്ടലിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് എടുക്കുകയും ചെയ്യാം. നിങ്ങളുടെ ഇപിഎഫ് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ ആധാറുമായി ബന്ധിപ്പിച്ചുണ്ടെങ്കിൽ ആധാർ അടിസ്ഥാനമാക്കിയ പിൻവലിക്കൽ ഫോം ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ, യുഎഎൻ പോർട്ടലിലൂടെ തുക പിൻവലിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം.
ചുരുങ്ങിയ കാലത്തേക്ക് വിദേശത്തേയ്ക്ക് പോകുന്നവർ
ചെറിയ കാലയളവിലേയ്ക്കാണ് നിങ്ങൾ വിദേശ രാജ്യത്തേയ്ക്ക് പോകുന്നതെങ്കിൽ പിഎഫ് അക്കൗണ്ട് പിൻവലിക്കേണ്ട ആവശ്യമില്ല. പകരം ഇപിഎഫ്ഒയിൽ നിന്ന് സർട്ടിഫിക്കറ്റ് ഓഫ് കവറേജ് (സി.ഒ.സി) നേടേണ്ടതുണ്ട്. രണ്ടാമതായി, വിദേശ രാജ്യങ്ങളിൽ ചുരുങ്ങിയ കാലം ജോലി നോക്കിയാൽ പോലും അവിടുത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലും നിങ്ങൾ സംഭാവന നൽകേണ്ടി വരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ തുടർച്ചയായ മൂന്നു വർഷം നിക്ഷേപങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകും.
- ഇന്ത്യയുമായി സാമൂഹ്യ സുരക്ഷാ കരാറുള്ള രാജ്യങ്ങളിൽ പോകുന്നവർക്ക് മാത്രമേ സിഒസി ലഭിക്കുകയുള്ളൂ.
- ബെൽജിയം, ജർമ്മനി, സ്വിറ്റ്സർലാന്റ്, ഫ്രാൻസ്, ഡെൻമാർക്ക്, കാനഡ, ജപ്പാൻ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സാമൂഹ്യ സുരക്ഷാ കരാറുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications