സാധാരണക്കാരില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കി വരുന്ന പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് ദേശീയ പെന്ഷന് പദ്ധതി. ഒരു റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതിയാണിത്. കേന്ദ്ര ഏജന്‍സിയായ പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് പെന്ഷന് പദ്ധതി പ്രവര്‍ത്തിക്കുന്നത്. പദ്ധതി വരിക്കാരുടെ വിഹിതത്തിനോടൊപ്പം അതിന് തുല്യമായി സര്‍ക്കാര്‍ നല്കുന്ന തുകയും വ്യക്തിയുടെ പെന്ഷന് അക്കൗണ്ടില്‍ വരവ് വയ്ക്കപ്പെടുകയാണ് ഇവിടെ.

പോസ്റ്റ് ഓഫീസ് നാഷനല്‍ പെന്ഷന് പദ്ധതിയെ കുറിച്ചറിയാന്‍ അഞ്ച് കാര്യങ്ങള്‍ ചുവടെ-
1. മറ്റ് എന്‍പിഎസ് സ്കീമുകളില്‍ അംഗമല്ലാത്തവരും 18നും 65നും ഇടയില്‍ പ്രായമായവരുമായ ആര്‍ക്കും പോസ്റ്റ് ഓഫീസ് എന്‍പിഎസ്സില്‍ അംഗമാവാം.
2. പുതിയ എന്‍പിഎസ് എക്കൗണ്ട് തുറക്കാനും തുടര്‍ന്നുള്ള വിഹിതം അടയ്ക്കാനും പോസ്റ്റ് ഓഫീസ് പദ്ധതിയിലൂടെ സാധിക്കും. എല്ലാതരം സേവനങ്ങള്‍ക്കും അക്കൗണ്ട് ക്ലോസ് ചെയ്യാനും പണം പിന്‍വലിക്കാനുമുള്ള അപേക്ഷകള്‍ ഇവിടെ സ്വീകരിക്കും.
3. പോസ്റ്റ് ഓഫീസ് എന്‍പിഎസ്സില്‍ രണ്ട് തരം അക്കൗണ്ടുകളാണുള്ളത്. ടയര്‍-1, ടയര്‍-2. ടയര്‍-1 പെന്ഷന് അക്കൗണ്ടാണ്. അത് നിര്‍ബന്ധവുമാണ്. ഇതില്‍ നിന്ന് പണം പിന്‍വലിക്കാനാവില്ല. എന്നാല്‍ ഇതിനോടനുബന്ധിച്ച് തുടങ്ങാവുന്ന സേവിംഗ്സ് അക്കൗണ്ടാണ് ടയര്‍ -2 അക്കൗണ്ട്. ഇത് നിര്‍ബന്ധമല്ല.
4. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ചുരുങ്ങിയത് 500 രൂപ വിഹിതമായി അടച്ചിരിക്കണം. നികുതികള്‍ക്ക് പുറമെയാണിത്. തുടര്‍ന്ന് അടക്കാവുന്ന കുറഞ്ഞ വിഹിതവും 500 രൂപ തന്നെ. കൂടിയ വിഹിതത്തിന് പരിധിയില്ല. ഒരു സമ്പത്തിക വര്‍ഷത്തില്‍ ടയര്‍-1 അക്കൗണ്ടില്‍ കുറഞ്ഞത് 1000 രൂപയെങ്കിലും വിഹിതമായി അടച്ചിരിക്കണം. വര്‍ഷത്തില്‍ ഒരു പണമിടപാട് മാത്രമേ നടത്താനാവൂ. 200 രൂപയാണ് പദ്ധതിയുടെ രജിസ്ട്രേഷന് ചാര്‍ജ്. 20 രൂപയാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുക. പണമായോ ചെക്കായോ ഡിഡിയായോ വിഹിതം അടയ്ക്കാം.
5. എന്പിഎസ്സിലെ നിക്ഷേപത്തിന് 50000 രൂപ വരെ ആദായനികുതി ഇളവിന് അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യാ പോസ്റ്റ് വെബ്സൈറ്റായ indiapost.gov.inല്‍ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications