മാസം 3000 രൂപ പെൻഷൻ, വെറുതെ കളയേണ്ട? നിങ്ങൾ യോ​ഗ്യരാണോയെന്ന് അറിയണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനായി 2019 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന (പിഎം-എസ് വൈഎം). പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ..

 

പദ്ധതിയുടെ ലക്ഷ്യം

പദ്ധതിയുടെ ലക്ഷ്യം

അസംഘടിത മേഖലയിലെ തൊഴിലാളികളെ ലക്ഷ്യം വച്ചുള്ളതാണ് പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന എന്ന പദ്ധതി. അഞ്ചുവര്‍ഷം കൊണ്ട് അസംഘടിതമേഖലയിലെ 10 കോടി പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

യോ​ഗ്യത

യോ​ഗ്യത

  • പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ താഴെയോ ഉളളവർക്ക് മാത്രമേ പദ്ധതിയില്‍ ചേരാനാവൂ
  • അപേക്ഷകർ 18നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം
  • അപേക്ഷകർ ആദായ നികുതി അടയ്ക്കുന്നവർ ആകരുത്
  • എന്‍പിഎസ്, ഇസ്‌ഐ, ഇപിഎഫ് തുടങ്ങിയ പദ്ധതികളിൽ അംഗങ്ങളാകരുത്
പെൻഷൻ ലഭിക്കുന്നത് എപ്പോൾ?

പെൻഷൻ ലഭിക്കുന്നത് എപ്പോൾ?

പദ്ധതി പ്രകാരം ഒരാള്‍ക്ക് 60 വയസ്സാകുമ്പോൾ മുതലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക. പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും. കാലാവധി പൂർത്തിയാകും മുമ്പ് വരിക്കാരന്‍ മരിച്ചാൽ ഭാര്യക്ക് പദ്ധതിയില്‍ തുടരാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്ററിലെത്തിയാണ് പദ്ധതിയില്‍ ചേരേണ്ടത്.

ആവശ്യമായവ എന്തൊക്കെ?

ആവശ്യമായവ എന്തൊക്കെ?

  • സേവിങ്‌സ് ബാങ്ക് അക്കൗണ്ട് (ജന്‍ധന്‍ അക്കൗണ്ടായാലും മതി)
  • ആധാര്‍ കാര്‍ഡ്

നിക്ഷേപിക്കേണ്ട തുക

നിക്ഷേപിക്കേണ്ട തുക

18 വയസ്സുള്ള ഒരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടി വരിക. പ്രായം കൂടുന്നതിനനുസരിച്ച് നിക്ഷേപ തുകയും വർദ്ധിക്കും. 50 ശതമാനം വിഹിതം സര്‍ക്കാരും നല്‍കും.

പദ്ധതിയിൽ നിന്ന് പിന്മാറിയാൽ?

പദ്ധതിയിൽ നിന്ന് പിന്മാറിയാൽ?

പദ്ധതിയില്‍ ചേര്‍ന്ന് 10 വര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില്‍ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. എന്നാൽ പത്തുവര്‍ഷം കഴിഞ്ഞോ അപേക്ഷകന് 60 വയസ്സ് ആകുന്നതിന് മുമ്പോ പിന്മാറുകയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയും പലിശയും തിരികെ ലഭിക്കും.

malayalam.goodreturns.in

Read more about: pension പെൻഷൻ
English summary

Pradhan Mantri Shram yogi Mandhan Pension Yojana Details

This scheme was announced by the Central government. The PMSUM scheme was announced in February 2019 and launched in 15 February 2019 by Piyush Goyal.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X