2018 ൽ ഡിഗ്രി പൂർത്തിയാക്കി മികച്ച തൊഴിലവസരങ്ങൾക്കായി നാട്ടിൽ നിന്നും ഇന്ത്യയിലെ വലിയൊരു നഗരത്തിലേക്ക് മാറുന്ന ഒരു 21 ക്കാരനെയോ 21 കാരിയെയോ സംബന്ധിച്ചെടുത്തോളം സാമ്പത്തിക കാര്യങ്ങളിൽ വലിയ ആശങ്കകൾ ഉണ്ടായേക്കാം . കാരണം അത്രയും നാളത്തെ ഒരു മസത്തെ ചിലവ് , അതായതു പഠനത്തിനും , മറ്റു താമസ സൗകര്യങ്ങൾക്കുമായി വേണ്ടിയിരുന്ന പതിനായിരം മുതൽ ഇരുപതിനായിരം വരെയുള്ള തുക തനിക്കായി ചിലവഴിച്ചതു വീട്ടുകാരാണ്.

പഠനം പൂർത്തിയാക്കി ഒരു ജോലിയിലേക്ക് പ്രവേശിക്കുമ്പോൾ , ചിലവിനായുള്ള തുക വീട്ടുകാരോട് വാങ്ങുക എന്നത് ഇനി കഴിയില്ല. എന്നിരുന്നാലും സാമ്പത്തിക കാര്യങ്ങൾ , അതായത് വരവ് എത്ര ? ചിലവ് എത്ര ? എന്നത് ഒരു ജോലി ലഭിച്ചു ശമ്പളം കിട്ടി തുടങ്ങിയാൽ ആരെയും ബോധിപ്പിക്കേണ്ടതില്ല. അതായതു നിങ്ങൾ സാമ്പത്തികമായി സ്വതന്ത്രനായി . ഫിനാൻഷ്യൽ അഡ്വൈസറി ഫൌണ്ടേഷനായ InvestOnline.in ന്റെ സ്ഥാപകനായ അഭിനിവ് ആൻഗീർ പറയുന്നത് , ചെറിയ പ്രായത്തിൽ തന്നെ , നിങ്ങൾ റിയടയർമെന്റിലേക്കു എന്തെങ്കിലും മാറ്റി വെക്കണം എന്നാണ് . അതിനു വേണ്ടി നിങ്ങൾ നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോ , മറ്റു കാര്യങ്ങളോ മാറ്റി വെക്കേണ്ടതില്ല.
റിസ്ക് അടങ്ങിയ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാതിരിക്കുക
വലിയ റിട്ടേൺ പ്രതീക്ഷിച്ചുകൊണ്ട് , മിക്ക യുവാക്കളും ഏറ്റവും റിസ്ക് അടങ്ങിയ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചു അപകടം വിളിച്ചു വരുത്താറുണ്ട്.
നിങ്ങൾക്ക് എത്ര വലിയ റിസ്ക് വരെ താങ്ങാൻ കഴിയും എന്ന് വിലയിരുത്തുക. അതായത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകർക്കാത രീതിയിൽ ഉള്ള റിസ്കുകൾ അതിനു ശേഷം നിങ്ങളുടെ , ഹ്രസ്വകാല / ദീർഘകാല ലക്ഷ്യങ്ങൾ തിരിച്ചറിയുക, തുടർന്ന് നിങ്ങളുടെ നിക്ഷേപ പദ്ധതി ഏതെന്നു തിരഞ്ഞെടുക്കുക. അപകടസാധ്യതയുള്ള ഓപ്ഷനുകളിലേക്ക് തിരിയുന്നതിനു മുൻപ് നന്നായി റിസേർച്ച് ചെയ്യേണ്ടതാണ് .
20 തുകളിൽ നിങ്ങൾ കഷ്ടപ്പെടേണ്ടതില്ല, എങ്കിലും കുറച്ചു പണം നാളത്തേക്ക് മാറ്റി വക്കുക
ആദ്യത്തെ തൊഴിൽ ആരംഭിച്ച ശേഷം മാസവരുമാനത്തിൽ നിന്ന് എത്ര രൂപ മാറ്റി വെക്കണമെന്നോ ഏതു നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കണമെന്നോ , പലപ്പോഴും യുവാക്കൾക്ക് അറിയില്ല. അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എത്ര സമയം വേണമെന്ന് ചിന്തിക്കുക പോലുമില്ല പലരും. ഒരു സാമ്പത്തിക ലക്ഷ്യം നേടിയെടുക്കുക പദ്ധതിയിടുമ്പോൾ , പണപ്പെരുപ്പം എന്നഗാടകം പരിഗണിക്കേണ്ടതാണ് . ഉദാഹരണത്തിന്, ഏഴ് വർഷത്തിന് ശേഷം 5 ലക്ഷം രൂപ ചിലവാക്കി ഒരു കാർ വാങ്ങാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, 7% പണപ്പെരുപ്പം കണക്കാക്കിയാൽ നിങ്ങൾക്ക് 8 ലക്ഷം രൂപ ഏഴു വർഷത്തിന് ശേഷം ആവശ്യമാണ്
അടിസ്ഥാന സാമ്പത്തിക പദ്ധതി ഉണ്ടായിരിക്കണം
അടിസ്ഥാന സാമ്പത്തിക പദ്ധതിയിൽ, ഒരു 20 തുകളിൽ ഉള്ള ഒരാൾക്ക് ആറുമാസത്തെ ശരാശരി ചിലവുകൾക്ക് തുല്യമായ അടിയന്തര കോർപസ് ഉണ്ടായിരിക്കണം . നിങ്ങളുടെ ഇഎംഐകൾ (എന്തെങ്കിലുമുണ്ടെങ്കിൽ), ഇൻഷുറൻസ് പ്രീമിയം, യൂട്ടിലിറ്റി ബില്ലുകൾ, മറ്റു വീട്ടു ചിലവുകൾ ജീവിത ചിലവുകൾ , എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കണം.
നിങ്ങളുടെ റിസ്ക് മാനേജ്മെന്റ് കവർ ചെയ്തു എന്ന് ഉറപ്പു വരുത്തണം അതായത് ലൈഫ് ഇൻഷുറൻസ് പ്ലാൻ , നിങ്ങളെ ആശ്രയിച്ചാണ് , മാതാപിതാക്കൾ ജീവിക്കുന്നതെങ്കിൽ , അവരുടെ വായ്പ്പകളും മറ്റു കടങ്ങളും , ആരോഗ്യ ഇൻഷുറൻസ് പ്ലാൻ, കൂടാതെ നികുതി ബാധ്യത കുറയ്ക്കാൻ നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ തുടങ്ങിയവ.
നിക്ഷേപത്തിനായി സ്റ്റെപ്പ് അപ്പ് നിക്ഷേപ തന്ത്രം ഉപയോഗിക്കുക
20 തുകളിൽ ശമ്പളം വാങ്ങി തുടങ്ങുന്നവർക്ക് സാമ്പത്തിക അച്ചടക്കം ഉണ്ടാവുകയില്ല. കൂടാതെ വരുമാനം ഉയരുന്നതിനനുസരിച്ചു നിക്ഷേപം ഉയർത്താനും അവർക്കു സാധിക്കുകയില്ല. അത്തരം നിക്ഷേപകർക്ക് ഒരു നിക്ഷേപ നിക്ഷേപ തന്ത്രം സാമ്പത്തിക ഉപദേഷ്ടാക്കൾ ശുപാർശ ചെയ്യുന്നു. ഒരു സ്റ്റെപ്പ് അപ്പ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജി, നിക്ഷേപകർ തങ്ങളുടെ നിക്ഷേപം അവരുടെ വരുമാനം പ്രതീക്ഷിക്കുന്ന വളർച്ചയുമായി സമന്വയിപ്പിക്കാൻ സഹായിക്കുന്നു . ഇത് നിക്ഷേപകരെ കൂട്ടിയിണക്കുന്നതിനുള്ള അധികാരം മുതൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുന്നതിനും സഹായിക്കുന്നു.
സ്റ്റെപ്പ് അപ്പ് നിക്ഷേപ തന്ത്രം നടപ്പിലാക്കാനുള്ള ഏറ്റവും നല്ല മാർഗം സ്റ്റെപ്പ് അപ്പ് എസ.ഐ.പി തിരഞ്ഞടുക്കുക എന്നതാണ് . ആനുകാലിക ഇടവേളകളിൽ SIP തുകയുടെ യാന്ത്രിക വർധന സാമ്പത്തിക അച്ചടക്കവും സ്ഥിര നിക്ഷേപവും ഉറപ്പാക്കും. നിശിത ഇടവേളകളിൽ SIP തുകയുടെ വർധന സാമ്പത്തിക അച്ചടക്കവും സ്ഥിര നിക്ഷേപവും ഉറപ്പാക്കും.
നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുക
20-കളുടെ തുടക്കത്തിൽ ഒരു വ്യക്തിക്ക് ഭാര്യയുടെ കാര്യങ്ങളോ , മക്കളുടെ വിദ്യാഭ്യാസ ചിലവ് വഹിക്കേണ്ടി വരുകയോ ഇല്ല. അത് കൊണ്ട് തന്നെ അവനവന്റെ സാമ്പത്തിക ചിലവ് നന്നായി വിലയിരുത്താൻ കഴിയും. മാസാവസാനം കുറഞ്ഞത് 30 മുതൽ 50 ശതമാനം വരെ പ്രതിമാസ വരുമാനത്തിൽ നിന്നും ഏതെങ്കിലും നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുക. ബാക്കി വരുന്ന തുക കൊണ്ട് ഒരു മാസത്തെ നിങ്ങളുടെ ചിലവുകളും , മറ്റു ഇ. എം . ഐ കാലും അടയ്ക്കാവുന്നതാണ് .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications