ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്കും ഇനി എടിഎം കാർഡ് വേണ്ട; കാർഡില്ലാതെ കാശെടുക്കാം
എസ്ബിഐയുടെ യോനോ ആപ്പിന് പിന്നാലെ കാർഡില്ലാതെ കാശ് പിൻവലിക്കാവുന്ന സംവിധാനവുമായി ആക്സിസ് ബാങ്കും രംഗത്ത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ബെനിഫിഷ്യറിക്കാണ് ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാവുന്നത്. ബാങ്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് പണം പിൻവലിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കാം.
സ്റ്റെപ് 1
- ആക്സിസ് ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് അക്കൗണ്ട് തുറക്കുക
- തുടർന്ന് ഫണ്ട് ട്രാൻസ്ഫർ തിരഞ്ഞെടുക്കുക
- ഗുണഭോക്താവിന്റെ പേര്, മൊബൈൽ നമ്പർ, വിലാസം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക
- ഇത് പൂർത്തിയായതിന് ശേഷം ഗുണഭോക്താവിന് അയയ്ക്കാൻ ആഗ്രഹിക്കുന്ന തുക കീയിൽ അമർത്തുക
- കൂടാതെ ഒരു സെൻഡേഴ്സ് കോഡും സജ്ജീകരിക്കുക
- ഗുണഭോക്താവ് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഐഎംടി ഓപ്ഷൻ തിരഞ്ഞെടുക്കുക
- തുടർന്ന് 'withdraw IMT'ഓപ്ഷൻ തിരഞ്ഞെടുക്കുക
- തുടർന്ന് ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഐഎംടി വിശദാംശങ്ങൾ, അയച്ചയാളുടെ കോഡ്, എസ്എംഎസ് കോഡ് എന്നിവ നൽകുക
- കാർഡില്ലാതെ പണം പിൻവലിക്കാൻ ആക്സിസ് ബാങ്ക് എടിഎം അല്ലാതെ ലക്ഷ്മി വിലാസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മുകളും ഉപയോഗിക്കാവുന്നതാണ്.
- പണം പിൻവലിക്കുന്ന ഗുണഭോക്താവിന് ആക്സിസ് ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കാനും പാടില്ല.
സ്റ്റെപ് 2
സ്റ്റെപ് 3
സ്റ്റെപ് 4
പണം അയയ്ക്കുന്നയാളും ഗുണഭോക്താവും നൽകുന്ന എല്ലാ വിശദാംശങ്ങളും ശരിയായി പരിശോധിച്ച് ബാങ്കിന് ബോധ്യപ്പെട്ടാൽ എടിഎം മെഷീനിൽ നിന്നും പണം ലഭിക്കും.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
പിൻവലിക്കൽ പരിധി
ഐഎംടി ഓപ്ഷൻ ഉപയോഗിച്ച് ഒരു ദിവസം പരമാവധി 10000 രൂപ മാത്രമേ പിൻവലിക്കാവൂ. ഒരു മാസം പിൻവലിക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്. 25 രൂപയാണ് ഇത്തരത്തിലുള്ള ഒരു ഇടപാടിന് ബാങ്ക് ഈടാക്കുന്ന ഫീസ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
