ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ രണ്ട് അക്കൗണ്ടിനും കൂടി ഇനി ഒരു എടിഎം കാർഡ് മതി. ഇന്ഡിസന്ഡ് ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് രണ്ട് അക്കൗണ്ടുകളുടെ കാര്‍ഡുകള്‍ ഒന്നില്‍ തന്നെ സജീകരിച്ച് നല്‍കുന്നത്. കൂടുതൽ വിവരങ്ങൾ ഇതാ..
Duo കാര്‍ഡുകള്‍
2018 ഒക്ടോബറിലാണ് ഇന്‍ഡസിന്‍ഡ് ബാങ്ക് 'Duo' കാര്‍ഡുകള്‍ പുറത്തിറക്കിയത്. ഓരേ കാർഡിൽ രണ്ട് ചിപ്പുള്ള സംവിധാനമാണിത്. വിസ കാർഡുമായി സഹകരിച്ചാണ് ഇന്ഡിസന്ഡ് ബാങ്ക് രണ്ട് ചിപ്പുള്ള ഇത്തരം കാര്‍ഡ് പുറത്തിറക്കിയത്.
Combo കാര്‍ഡ്
2018 നവംബറിലാണ് യൂണിയന് ബാങ്ക് കോംമ്പോ കാർഡ് പുറത്തിറക്കിയത്. റുപെയുമായി സഹകരിച്ചാണ് കാർഡ് നിർമ്മിച്ചത്. മറ്റ് ബാങ്കുകളും രണ്ട് ചിപ്പുള്ള ഇത്തരം കാര്‍ഡുകള്‍ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ, റുപെ പ്രതിനിധികള്‍ വ്യക്തമാക്കി.
രണ്ട് ചിപ്പുള്ള കാർഡുകളുടെ പ്രത്യേകതകൾ
സാധാരണ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളെപ്പോലെ തന്നെയാണ് ഇത്തരം കാര്‍ഡുകള്‍ പ്രവർത്തിക്കുന്നത്. കാര്‍ഡിന്റെ രണ്ട് അറ്റങ്ങളിലായാണ് ചിപ്പുകള്‍ ഘടിപ്പിക്കുന്നത്. ഉപഭോക്താവിന്റെ താത്പര്യ പ്രകാരം ഏത് ചിപ്പുള്ള ഭാഗമാണ് സ്വൈപ്പ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാം. ഡെബിറ്റ് കാര്‍ഡും ക്രഡിറ്റ് കാര്‍ഡും ഒന്നില്‍ തന്നെ നല്കുന്ന കാർഡുകളുമുണ്ട്.
Duo കാര്‍ഡിന്റെ നേട്ടങ്ങൾ
കാര്‍ഡിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി റിവാര്‍ഡ് പോയന്റുകളും അപകട ഇന്‍ഷുറന്‍സും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ കാര്‍ഡുപയോഗിച്ച് പര്‍ച്ചെയ്സ് ചെയ്യുമ്പോള്‍ ഓരോ 150 രൂപയ്ക്കും ഒരു റിവാര്‍ഡ് പോയന്റ് ലഭിക്കും. രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറൻസ് പരിരക്ഷയുമുണ്ട്.
Combo കാര്‍ഡിന്റെ ആനുകൂല്യങ്ങൾ
യൂണിയന് ബാങ്കിന്റെ Combo കാര്‍ഡിലും മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാണ്. കാര്‍ഡിനോടൊപ്പം നാലുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സാണ് ലഭിക്കുക.
Combo കാര്‍ഡിന്റെ ഫീസ്
Combo കാര്‍ഡ് നല്കുമ്പോള് ഒറ്റത്തവണയായി 200 രൂപ മാത്രമാണ് യൂണിയന് ബാങ്ക് ഫീസായ് ഈടാക്കുക. Combo കാര്‍ഡിന് വാര്‍ഷിക ഫീസ് ഇല്ല.
Duo കാര്‍ഡിന്റെ ഫീസ്
ഇന്ഡിസന്ഡ് ബാങ്ക് രണ്ട് തരം കാര്‍ഡുകളാണ് പുറത്തിറക്കിയിട്ടുള്ളത്. പ്ലസ് കാര്‍ഡിന് ഒറ്റത്തവണയായി 1500 രൂപ നൽകണം. പ്രീമിയര്‍ കാര്‍ഡിന് 3000 രൂപയാണ് ഈടാക്കുക. കൂടാതെ വാര്‍ഷിക ഫീസായി 799 രൂപയും നല്‍കണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications