അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന (പിഎം-എസ് വൈഎം). 2019 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി വഴി പെൻഷൻ ലഭിക്കാൻ അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
യോഗ്യതകൾ
- അസംഘടിത മേഖലയിലെ തൊഴിലാളി ആയിരിക്കണം
- പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ താഴെയോ ആയിരിക്കണം
- അപേക്ഷകർ 18നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം
- അപേക്ഷകർ ആദായ നികുതി അടയ്ക്കുന്നവർ ആയിരിക്കരുത്
- എന്‍പിഎസ്, ഇസ്‌ഐ, ഇപിഎഫ് തുടങ്ങിയ പദ്ധതികളിൽ അംഗങ്ങളാകരുത്
ആവശ്യമായവ എന്തൊക്കെ?
- സേവിങ്‌സ് ബാങ്ക് അക്കൗണ്ട് (ജന്‍ധന്‍ അക്കൗണ്ടായാലും മതി)
- ആധാര്‍ കാര്‍ഡ്
- മൊബൈൽ ഫോൺ നമ്പർ
അപേക്ഷിക്കേണ്ടത് എങ്ങനെ?
ആവശ്യമായ രേഖകളുമായി അടുത്തുള്ള കോമൺ സർവീസ് സെന്ററിൽ എത്തുക. തുടർന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോം, ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതിനുള്ള സമ്മതപത്രം എന്നിവ സമർപ്പിക്കുക. ആധാറിലെയും ബാങ്ക് പാസ്ബുക്കിലെയും വിവരങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിങ്ങളുടെ അപേക്ഷ ഫോം സ്വീകരിക്കും. കൂടാതെ, കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിക്കാനായി നിങ്ങളുടെ മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിക്കും.
പെൻഷൻ സ്കീം കാർഡ്
എൻറോൾമെൻറ് നടപടികൾ പൂർത്തിയായാൽ ഉദ്യോഗസ്ഥർ നിങ്ങളുടെ പെൻഷൻ നമ്പർ ഉൾപ്പെടുന്ന ഒരു പെൻഷൻ സ്കീം കാർഡ് നൽകും. അതിൽ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ, പെൻഷൻ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യുന്ന തുക എന്നിവയുണ്ടാകും.
നിക്ഷേപിക്കേണ്ട തുക
18 വയസ്സുള്ള ഒരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടി വരിക. പ്രായം കൂടുന്നതിനനുസരിച്ച് നിക്ഷേപ തുകയും വർദ്ധിക്കും. 50 ശതമാനം വിഹിതം സര്‍ക്കാരും നല്‍കും.
പെൻഷൻ ലഭിക്കുന്നത് എപ്പോൾ?
പദ്ധതി പ്രകാരം ഒരാള്‍ക്ക് 60 വയസ്സാകുമ്പോൾ മുതലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക. പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും. കാലാവധി പൂർത്തിയാകും മുമ്പ് വരിക്കാരന്‍ മരിച്ചാൽ ഭാര്യക്ക് പദ്ധതിയില്‍ തുടരാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്ററിലെത്തിയാണ് പദ്ധതിയില്‍ ചേരേണ്ടത്.
പദ്ധതിയിൽ നിന്ന് പിന്മാറിയാൽ?
പദ്ധതിയില്‍ ചേര്‍ന്ന് 10 വര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില്‍ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. എന്നാൽ പത്തുവര്‍ഷം കഴിഞ്ഞോ അപേക്ഷകന് 60 വയസ്സ് ആകുന്നതിന് മുമ്പോ പിന്മാറുകയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയും പലിശയും തിരികെ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
