ഈ ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് കാർഡ് ഇല്ലാതെയും കാശ് എടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎം കാർഡുകളുടെ വരവോടെ ആളുകൾ കൈയിൽ പണം കൊണ്ടു നടക്കുന്നതിന് പകരം കാർഡുകളാണ് കൊണ്ടു നടക്കുന്നത്. എന്നാൽ ഇനി കാർഡും കൊണ്ടു നടക്കേണ്ട ആവശ്യമില്ല. കാർഡില്ലാതെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. താഴെ പറയുന്ന ബാങ്കുകളാണ് ഈ സേവനം നിങ്ങൾക്ക് നൽകുന്നത്.

എസ്ബിഐ യോനോ ആപ്പ്

എസ്ബിഐ യോനോ ആപ്പ്

എസ്ബിഐയുടെ എടിഎം കാര്‍ഡില്ലാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്ന എടിഎമ്മുകള്‍ യോനോ കാഷ് പോയിന്റ്‌സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. യോനോ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിൽ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഇടപാടുകള്‍ നടത്തുന്നതിനാവശ്യമായ ആറക്ക യോനോ കാഷ് പിന്‍ നമ്പര്‍ ലഭിക്കും. മൊബൈല്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന സമയത്ത് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് മറ്റൊരു ആറക്ക റഫറന്‍സ് നമ്പര്‍ എസ്എംഎസ്സായി ലഭിക്കുകയും ചെയ്യും. 30 മിനിട്ടുകള്‍ക്കകം യോനോ കാഷ് പോയിന്റില്‍ ചെന്ന് റഫറന്‍സ് നമ്പറും പിന്‍നമ്പറും നല്‍കിയാല്‍ പണം ലഭിക്കും.

പിൻവലിക്കാവുന്ന തുക

പിൻവലിക്കാവുന്ന തുക

ഒരു ഇടപാടിൽ കുറഞ്ഞത് 500 രൂപയും പരമാവധി 10,000 രൂപയുമാണ് പിൻവലിക്കാവുന്നത്. ഒരു ദിവസം പരമാവധി പിൻവലിക്കാവുന്ന തുക 20,000 രൂപയാണ്.

ഐസിഐസിഐ ബാങ്ക് എടിഎം

ഐസിഐസിഐ ബാങ്ക് എടിഎം

ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് കാർ‍ഡില്ലാതെ പണം പിൻവലിക്കണമെങ്കിൽ പിൻവലിക്കുന്നയാൾക്ക് ബാങ്കിൽ സേവിം​ഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കാൻ പാടില്ല. ഉദാഹരണത്തിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത നിങ്ങളുടെ മക്കൾക്ക് പണം ട്രാൻസ്ഫർ ചെയ്യണമെങ്കിൽ അവരുടെ മൊബൈൽ നമ്പർ മാത്രമാണ് ആവശ്യം. ഇത്തരത്തിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ ഐസിഐസിഐ ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം.

ട്രാൻസ്ഫർ ചെയ്യാവുന്ന തുക

ട്രാൻസ്ഫർ ചെയ്യാവുന്ന തുക

ഐസിഐസിഐ ബാങ്കിൽ എടിഎം ഉപയോ​​ഗിക്കാതെ പരമാവധി 10,000 രൂപ വരെ അയയ്ക്കാവുന്നതാണ്. എന്നാൽ ഒരു ദിവസം പരമാവധി 20,000 രൂപയാണ് അയയ്ക്കാവുന്നത്. പ്രതിമാസം അയയ്ക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്.

ആക്സിസ് ബാങ്ക് എടിഎം

ആക്സിസ് ബാങ്ക് എടിഎം

ആക്സിസ് ബാങ്കിൽ കാർഡില്ലാത്ത പണം പിൻവലിക്കുന്നതിന്, ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ (ഐഎംടി) സേവനമാണ് ഉപയോ​ഗിക്കേണ്ടത്. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഐഎംടി ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് 'withdraw IMT'ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഐഎംടി വിശദാംശങ്ങൾ, അയച്ചയാളുടെ കോഡ്, എസ്എംഎസ് കോഡ് എന്നിവ നൽകണം.

malayalam.goodreturns.in

English summary

These bank ATMs offer cardless cash withdrawal

Cash withdrawal through credit or debit card has made people's life quite easy. People no longer have to stand in queues of the banks to withdraw cash. Banks are constantly trying to make the cash withdrawal convenient for the people. Now people can withdraw money even without using credit or debit card.
Story first published: Tuesday, April 16, 2019, 7:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X