ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാല്‍ എന്തു ചെയ്യണം?- അറിയേണ്ടതെല്ലാം...

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുവെ പോക്കറ്റ് വാലറ്റിലോ വാനിറ്റി ബാഗിലോ ആണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊണ്ടുനടക്കാറ്. അതുകൊണ്ട് തന്നെ അവ മോഷ്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യതകളേറെയാണ്. ഡെബിറ്റ് കാര്‍ഡുകള്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ അപകടകരമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടുന്നത്. കാരണം അക്കൗണ്ടിലുള്ള പണ മാത്രമേ ഡെബിറ്റ് കാര്‍ഡില്‍ നിന്ന് നഷ്ടമാവൂ. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യം അങ്ങനെയല്ല. ഏതെങ്കിലും സാഹചര്യങ്ങളില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ നഷ്ടമായാല്‍ എന്തു ചെയ്യണം?

1961ലെ ആദായ നികുതി നിയമം പൊളിച്ചെഴുതുന്നു; പുതിയ പ്രത്യക്ഷ നികുതി നിയമം രണ്ടു മാസത്തിനകം1961ലെ ആദായ നികുതി നിയമം പൊളിച്ചെഴുതുന്നു; പുതിയ പ്രത്യക്ഷ നികുതി നിയമം രണ്ടു മാസത്തിനകം

കസ്റ്റമര്‍ കെയറില്‍ റിപ്പോര്‍ട്ട് ചെയ്യുക

കസ്റ്റമര്‍ കെയറില്‍ റിപ്പോര്‍ട്ട് ചെയ്യുക

ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാല്‍ ആദ്യം ചെയ്യേണ്ടത് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ വിളിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ്. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ച് കാര്‍ഡ് ഉടന്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടി കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ചെയ്തുകൊള്ളും. ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ വിളിച്ചറിയിക്കുന്നതിന് സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ നമ്മുടെ ഫോണില്‍ എളുപ്പത്തില്‍ ലഭ്യമാവുന്ന വിധത്തില്‍ സൂക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്.

ഉത്തരവാദിത്തം ബാങ്കിന്

ഉത്തരവാദിത്തം ബാങ്കിന്

ഈ രീതിയില്‍ കാര്‍ഡ് നഷ്ടമായ കാര്യം ധനകാര്യ സ്ഥാപനത്തെ അറിയിച്ചുകഴിഞ്ഞാല്‍ ഉപഭോക്താവിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. ഇതിനു ശേഷം കാര്‍ഡ് ഉപയോഗിച്ച് നടക്കുന്ന ഏത് വ്യവഹാരങ്ങള്‍ക്കും ഇയാള്‍ ഉത്തരവാദിയായിരിക്കില്ല. മറിച്ച് ധനകാര്യ സ്ഥാപനത്തിനായിരിക്കും അതിന്റെ ഉത്തരവാദിത്തം. കാരണം കാര്‍ഡ് നഷ്ടമായ വിവരം അറിഞ്ഞയുടന്‍ അത് ബ്ലോക്ക് ചെയ്യുകയെന്നത് സ്ഥാപനത്തിന്റെ ചുമതലയാണ്. ഇക്കാര്യം റിസര്‍വ് ബാങ്കിന്റെ ഫ്രോഡ്‌സ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് ബ്രാഞ്ചില്‍ രേഖാമൂലം അറിയിക്കണം

ബാങ്ക് ബ്രാഞ്ചില്‍ രേഖാമൂലം അറിയിക്കണം

കസ്റ്റമര്‍ കെയറില്‍ വിളിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്ത ശേഷം എത്രയും വേഗം തന്നെ ബാങ്കിന്റെ ലോക്കല്‍ ബ്രാഞ്ചിലെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ചെന്ന് കാര്‍ഡ് നഷ്ടപ്പെട്ട കാര്യം രേഖാമൂലം എഴുതി അറിയിക്കണം. കാര്‍ഡ് വിവരങ്ങള്‍, നഷ്ടപ്പെട്ട സമയം തുടങ്ങിയ കാര്യങ്ങള്‍ അതില്‍ വ്യക്തമാക്കിയിരിക്കണം. കാര്‍ഡ് നഷ്ടപ്പെട്ട കാര്യം നേരത്തേ തന്നെ കസ്റ്റമര്‍ കെയറില്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യവും ഇതില്‍ പ്രതിപാദിക്കണം. പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിക്കണം.

പോലിസില്‍ പരാതി നല്‍കണം

പോലിസില്‍ പരാതി നല്‍കണം

ഇതിനു ശേഷം ബാങ്കില്‍ നല്‍കിയ കത്ത് ഉള്‍പ്പെടെ ലോക്കല്‍ പോലിസില്‍ പരാതി നല്‍കുകയെന്നതാണ് അടുത്ത പടി. പോലിസ് സ്‌റ്റേഷനില്‍ ചെന്ന് പ്രഥമ വിവര റിപ്പോര്‍ട്ട് അഥവാ എഫ്‌ഐആര്‍ ഫയല്‍ ചെയ്യിക്കണം. എഫ്‌ഐആറിന്റെ പകര്‍പ്പ് ബാങ്കില്‍ നല്‍കുന്നതും നല്ലതാണ്. നഷ്മായ ശേഷവും കാര്‍ഡ് ദുരുപയോഗം നടന്നാല്‍ തന്റെ നിപരാധിത്വം തെളിയിക്കാന്‍ ഇത് സഹായകരമാവും.

English summary

Here is the necessary steps you need to take if your credit card is lost or stolen

Here is the necessary steps you need to take if your credit card is lost or stolen
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X