ഇന്ത്യയിലെ പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിലൊന്നാണ് പാൻ കാർഡ്. ആദായ നികുതി വകുപ്പാണ് പാൻ കാർഡ് നൽകുന്നത്. തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവകളായും പാൻ കാർഡ് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ പാൻ കാർഡ് വളരെ പ്രധാനപ്പെട്ട രേഖകളിലൊന്നാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പാൻ കാർഡ് എങ്ങനെ സ്വന്തമാക്കാം എന്ന് പരിശോധിക്കാം.
പാൻ കാർഡ് ആവശ്യമുള്ളത് ആർക്കൊക്കെ?
നികുതിദായകർക്കും ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടവർക്കും പാൻ കാർഡ് വളരെ അത്യാവശ്യമാണ്. വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും പാൻ കാർഡുകൾ ആവശ്യമാണ്. എന്നാൽ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ നേടുന്നതും കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമാണ്. പതിനായിരം രൂപ വരെ പിഴ ഈടാക്കുന്ന കുറ്റമാണിത്.
പാൻ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?
നിങ്ങൾ ഫോം 49 A അല്ലെങ്കിൽ ഫോം 49AA പൂരിപ്പിച്ച് നിങ്ങൾക്ക് പാൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്. www.tin-nsdl.com എന്ന എൻഎസ്ഡിഎൽ വെബ്സൈറ്റിലൂടെ ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. കൂടാതെ നിങ്ങൾക്ക് ഏതെങ്കിലും NSDL TIN- ഫെസിലിറ്റേഷൻ സെന്ററിൽ നിന്ന് പാൻ അപേക്ഷാ ഫോം ലഭിക്കുകയും ചെയ്യും. ഇത് പൂരിപ്പിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ആവശ്യമായ രേഖകൾ
വെളുത്ത പശ്ചാത്തലത്തിലുള്ള നിങ്ങളുടെ രണ്ട് ഫോട്ടോകൾ (വലിപ്പം 3.5 സെന്റിമീറ്റർ x 2.5 സെന്റിമീറ്റർ) ഫോമിൽ പതിപ്പിക്കണം. കൂടാതെ നിങ്ങളുടെ ഐഡി പ്രൂഫ്, വിലാസം തെളിയിക്കുന്ന രേഖകൾ, ജനനതീയതി തെളിയിക്കുന്ന രേഖകൾ എന്നിവയും അപേക്ഷാ ഫോമിനിനൊപ്പം സമർപ്പിക്കണം. ഇതിനു പുറമെ, നിങ്ങളുടെ മൊബൈൽ നമ്പറും ഇ- മെയിൽ വിലാസവും നൽകണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ ഒപ്പും ഡിജിറ്റലായി നൽകണം.
തെറ്റില്ലാതെ അപേക്ഷ സമർപ്പിക്കുക
നിങ്ങളുടെ പാൻ കാർഡ് ആപ്ലിക്കേഷനിൽ നൽകുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ സമർപ്പിക്കുക. ഫീസ് അടച്ച ശേഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഫിസിക്കൽ കാർഡ് അല്ലെങ്കിൽ ഇ-പാൻ കാർഡ് തിരഞ്ഞെടുക്കാവുന്നതാണ്.
48 മണിക്കൂറിനുള്ളിൽ പാൻ കാർഡ്
അപേകേഷാ ഫോം വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ 15-അക്ക നമ്പറുള്ള ഒരു അക്നോളജ്മെന്റ് രസീത് ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ പാൻ കാർഡിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ കഴിയും. നിങ്ങൾ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പാൻ കാർഡ് 2 ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications