വാട്ട്സ്ആപ്പിലൂടെ ഇനി മ്യൂച്വൽ ഫണ്ട് നിക്ഷേപവും നടത്താം; നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്ത. ഇനി നിങ്ങളുടെ വാട്ട്സ്ആപ്പ് മെസഞ്ചർ വഴി മ്യൂച്വൽ ഫണ്ട് ഇടപാടുകൾ നടത്താം. മോട്ടിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് പുതിയതും നിലവിലുള്ളതുമായ നിക്ഷേപകർക്ക് വാട്സ്ആപ്പ് ട്രാൻസാക്ഷൻ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പ് വഴി എങ്ങനെ നിക്ഷേപം നടത്താമെന്ന് പരിശോധിക്കാം.

മോട്ടിലാൽ ഓസ്വാൾ എഎംസി
 

മോട്ടിലാൽ ഓസ്വാൾ എഎംസി

മോട്ടിലാൽ ഓസ്വാൾ എഎംസിയിലെ ഏത് സ്കീമിൽ വേണമെങ്കിലും വാട്ട്സ്ആപ്പ് വഴി നിക്ഷേപം നടത്താൻ സാധിക്കും. www.motilaloswalmf.com എന്ന കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവര പ്രകാരം മ്യൂച്ചൽ ഫണ്ട് നിക്ഷേപം വേഗത്തിലും അനായാസമാക്കുന്നതിനുമുള്ള പുതിയ നിക്ഷേപ രീതിയാണിത്. മോട്ടിലാൽ ഓസ്വാൾ എംഎഫ് സ്കീമിൽ നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മുഖേനയാണ് വാട്ട്സ്ആപ്പിലൂടെ ഇടപാട് നടത്താനാകുന്നത്. +91 9372205812 എന്ന നമ്പറുമായാണ് ഇതിനായി നിങ്ങൾ ബന്ധപ്പെടേണ്ടത്.

സ്റ്റെപ് 1

സ്റ്റെപ് 1

 • +91 9372205812 എന്ന മോട്ടിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ മൊബൈൽ നമ്പർ സേവ് ചെയ്യുക
 • നിങ്ങളുടെ നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ നിന്ന് ഈ നമ്പറിലേയ്ക്ക് ഒരു ഹായ് അയയ്ക്കുക.
 • സ്റ്റെപ് 2

  സ്റ്റെപ് 2

  • മറുപടി ആയി നിങ്ങൾക്ക് ഒരു സ്വാ​ഗത സന്ദേശം ലഭിക്കും
  • അതിനൊപ്പം നിങ്ങളുടെ പാൻ നമ്പറും കമ്പനി ആവശ്യപ്പെടും
  • അതിനുശേഷം നിക്ഷേപം നടത്തേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ കമ്പനി നിങ്ങൾക്ക് കൈമാറും.
  • കമ്പനി അയയ്ക്കുന്ന പേയ്മെന്റ് ലിങ്ക് വഴി നിങ്ങൾക്ക് ഇടപാട് നടക്കാവുന്നതാണ്.
  • വെറും രണ്ട് മിനിട്ടിനുള്ളിൽ നിക്ഷേപം

   വെറും രണ്ട് മിനിട്ടിനുള്ളിൽ നിക്ഷേപം

   വാട്ട്സ്ആപ്പ് വഴിയുള്ള ഈ മ്യൂച്വൽ ഫണ്ട് നിക്ഷേപം വെറും രണ്ട് മിനിട്ടിനുള്ളിൽ നടത്താവുന്നതാണ്. ഓൺലൈൻ പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും 2 മിനിറ്റിൽ കഴിയുമെന്ന് മോത്തിലാൽ ഓസ്വാൾ മേധാവി ആശിഷ് സോമയ്യ വ്യക്തമാക്കി. എന്നാൽ കമ്പനിയുടെ ഈ സംവിധാനത്തിന് ‘വാട്സാപ് പേ'യുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു.

   മ്യൂച്വൽ ഫണ്ട് നിക്ഷേപം നേരിട്ട്

   മ്യൂച്വൽ ഫണ്ട് നിക്ഷേപം നേരിട്ട്

   ഏജന്റുമാരോ ഡിസ്ട്രിബ്യൂട്ടർമാരോ ഇല്ലാതെ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ വെബ്‌സൈറ്റിൽ എത്തി നേരിട്ട് നിക്ഷേപം നടത്തുന്നതാണ് ഏറ്റവും ലാഭകരം. നിങ്ങൾ നേരിട്ട് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ വിതരണക്കാർക്ക് കമ്മീഷൻ നൽകേണ്ട ആവശ്യമില്ല. അതിനാൽ, ആ നേട്ടം കൂടി നിങ്ങൾക്ക് തന്നെ ലഭിക്കും. മ്യൂച്വൽ ഫണ്ട് കമ്പനികളാണ് ഏജന്റുമാർക്കും ഡിസ്ട്രിബ്യൂട്ടർമാർക്കും കമ്മീഷൻ നൽകുന്നത്. കമ്മീഷൻ കഴിഞ്ഞിട്ടുള്ള തുക മാത്രമാണ് നിങ്ങളുടെ നിക്ഷേപമായി മാറുക.

malayalam.goodreturns.in

English summary

How To Invest In Mutual Fund Through Whatsapp?

Now you can make mutual fund transactions through your WhatsApp Messenger.
Story first published: Thursday, May 30, 2019, 12:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X