ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും സുരക്ഷിതമായി ബാങ്കുകളിൽ സൂക്ഷിക്കുന്ന സംവിധാനമാണ് ലോക്കറുകൾ. ഒരാൾക്ക് ഒറ്റയ്ക്കോ ജോയിന്റ് ആയോ ബാങ്കിൽ ലോക്കറുകളെടുക്കാവുന്നതാണ്. ലോക്കർ ആരംഭിക്കുമ്പോൾ തന്നെ നോമിനിയെയും വയ്ക്കാവുന്നതാണ്. ഉടമയുടെ മരണ ശേഷം നോമിനിയ്ക്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ പുറത്തെടുക്കാവുന്നതാണ്. നടപടിക്രമങ്ങൾ പരിശോധിക്കാം.
ആവശ്യമായ രേഖകൾ
ഒരാളുടെ സ്വന്തം ലോക്കറാണെങ്കിൽ ആ ലോക്കർ ഉടമയുടെ മരണം ശേഷം നോമിനിയ്ക്ക് ലോക്കർ കൈകാര്യം ചെയ്യാം. താഴെപ്പറയുന്ന പ്രമാണങ്ങൾക്കൊപ്പം നോമിനി ബാങ്കിൽ അപേക്ഷ സമർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
- ലോക്കർ ഉടമയുടെ മരണ സർട്ടിഫിക്കറ്റിൻറെ പകർപ്പ്
- കെവൈസി മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം നോമിനിയുടെ ഫോട്ടോ സഹിതമുള്ള രേഖകൾ
- അക്നോളജ്മെന്റ് ഫോം
ജോയിന്റ് ലോക്കർ
ലോക്കറിന്റെ പ്രവർത്തന രീതി ജോയിന്റ് ആണെങ്കിൽ, ഒരു ഉടമയുടെ മരണ ശേഷം അടുത്ത ഉടമയ്ക്കും ലോക്കർ കൈകാര്യം ചെയ്യാം. ലോക്കറിലുള്ള വസ്തുക്കൾ തിരിച്ചെടുക്കുന്നതിന് മുകളിൽ പറഞ്ഞ രേഖകൾ അപേക്ഷയ്ക്കൊപ്പം ബാങ്കിൽ സമർപ്പിക്കണം. ഒരു ലോക്കർ ഉടമ ജീവിച്ചിരിക്കുമ്പോൾ നോമിനിയ്ക്ക് ലോക്കർ കൈകാര്യം ചെയ്യാൻ സാധിക്കില്ല. രണ്ട് ലോക്കർ ഉടമകളു മരിച്ചാൽ മാത്രമാണ് നോമിനിയ്ക്ക് ലോക്കർ കൈകാര്യം ചെയ്യാനാകൂ.
നടപടിക്രമങ്ങൾ
ലോക്കറിലുള്ള വസ്തുക്കൾ നോമിനിയോ അതി ജീവിക്കുന്നയാളോ പിൻവലിക്കുന്നതിന് മുമ്പ് ബാങ്കിന്റെ ലോക്കർ കസ്റ്റോഡിയൻ നോമിനിയുടെയോ അതിജീവിക്കുന്ന ഹോൾഡറുടെയോ സാന്നിദ്ധ്യത്തിൽ ലോക്കറിലുള്ള വസ്തുക്കളുടെ കൃത്യമായ കണക്കും വിവരങ്ങളും വിശദമായി പരിശോധിക്കും. ഉടമയുടെ മരണ ശേഷം ലോക്കർ കൈകാര്യം ചെയ്യുന്നതിന് നോമിനിയെ വയ്ക്കുന്നതാണ് എപ്പോഴും നല്ലത്. ഇല്ലെങ്കിൽ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാകും.
ലോക്കർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
പ്രൈവറ്റ് ബാങ്കുകളെക്കാൾ നാഷണലൈസ്ഡ് ബാങ്കുകൾ ലോക്കറിനായി തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. ലോക്കർ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബാങ്കിന്റെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പരിശോധിക്കുക. വളരെ വലിസ തുക ലോക്കറിന് ഈടാക്കുന്ന ബാങ്കുകൾക്ക് പകരം, നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ലോക്കറുകൾ തിരഞ്ഞെടുക്കുക.
ലോക്കർ പരിശോധിക്കുക
ലോക്കർ തുറന്നു നിങ്ങളുടെ വില പിടിപ്പുള്ള വസ്തുക്കൾ ലോക്കറിൽ സൂക്ഷിച്ചു കഴിഞ്ഞാൽ ജോലി കഴിഞ്ഞു എന്ന് കരുതരുത്. മാസത്തിൽ ഒരിക്കലെങ്കിലും ബാങ്കിൽ എത്തി നിങ്ങളുടെ ലോക്കർ പരിശോധിക്കുക. ആറുമാസത്തിലൊരിക്കൽ അല്ലെങ്കിൽ ഒരു വർഷത്തിൽ ചുരുങ്ങിയത് 15 തവണ എങ്കിലും ലോക്കർ പരിശോധിക്കണമെന്ന് ചില ബാങ്കുകൾ ഉപഭോക്താക്കളോട് ആവശ്യപ്പെടാറുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
