പേഴ്‌സണൽ ഫിനാൻസിലെ ഏറ്റവും വലിയ മിഥ്യാധാരണകളിൽ ഒന്നാണ് പുകവലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ലഭിക്കില്ല എന്നത്. എന്നാൽ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പുകവലിക്കാർക്കും പരിരക്ഷ ഉറപ്പാക്കാറുണ്ട്. ഇവർക്ക് ചില വ്യത്യസ്ത നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും എന്നുമാത്രം. കൂടാതെ ഉയർന്ന പ്രീമിയം തുകയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കേണ്ടിയും വരും. എന്നിരുന്നാലും, പുകവലിക്കാരല്ലാത്തവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് ജീവിതശൈലി രോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യ ഇൻഷുറൻസ് ലഭിക്കാൻ ബുദ്ധിമുട്ടാണ്.
പുകവലിക്കാരന് എങ്ങനെ ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭിക്കും?
ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ഏതെങ്കിലും രൂപത്തിൽ നിക്കോട്ടിൻ ഉപയോഗിക്കുന്ന വ്യക്തികളെയാണ് പുകവലിക്കാരായി നിർവചിക്കുന്നത്. പുകവലിക്കാരെ കണ്ടെത്താനും കവറേജിനുള്ള പ്രീമിയങ്ങൾ നിർണ്ണയിക്കാനും ഉപഭോക്താവിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. നിങ്ങളുടെ രക്തം, മൂത്രം, മുടി, ഉമിനീർ എന്നിവയിൽ നിന്ന് നിക്കോട്ടിന്റെ അംശം കണ്ടെത്താൻ കഴിയും. നിങ്ങളുടെ ശരീരത്തിൽ നിക്കോട്ടിൻ തുടരുന്ന സമയ ദൈർഘ്യം അനുസരിച്ച് നിങ്ങൾ എത്ര തവണ പുകവലിക്കുന്നു, പ്രായം, പൊതു ആരോഗ്യസ്ഥിതി എന്നിവ കണ്ടെത്തുകയും ചെയ്യാം.
പരിശോധനയ്ക്ക് വിധേയരാകേണ്ടത് എപ്പോൾ?
ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി നിങ്ങൾ അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ തന്നെ കമ്പനി നിങ്ങളുടെ പുകവലി ശീലത്തെക്കുറിച്ച് ചോദിക്കും. സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ ഇവയാണ്: നിങ്ങൾ പുകവലിക്കാറുണ്ടോ? കഴിഞ്ഞ 6 മാസമായി നിങ്ങൾ പുകയില ഉപയോഗിക്കുന്നുണ്ടോ? നിങ്ങൾ പുകവലിക്കുന്ന ആളാണെന്ന് വ്യക്തമാക്കിയാൽ കമ്പനി വൈദ്യ പരിശോധന ആവശ്യപ്പെടും. കൂടാതെ നിങ്ങളുടെ പ്രായം കവറേജ് തുക എന്നിവയ്ക്ക് അനുസരിച്ചായിരിക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി വാഗ്ദാനം ചെയ്യുക.
ആരോഗ്യസ്ഥിതി
നിങ്ങളുടെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കിയാകും ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം തുക തീരുമാനിക്കുക. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ മനസ്സിലാക്കിയും പുകവലിക്കാരുടെ ഇൻഷുറൻസ് നിർണ്ണയിക്കാറുണ്ട്. ടൈപ്പ് 2 പ്രമേഹം ബാധിക്കുന്ന പുകവലിക്കാർക്ക് പോളിസികൾ കമ്പനികൾ നിരസിച്ചേക്കാം.
അപേക്ഷ നിരസിക്കുന്നത് എപ്പോൾ?
പുകവലിക്കാത്ത ആളുകൾക്ക് മിനിമം നടപടിക്രമങ്ങളിലൂടെ ആരോഗ്യ ഇൻഷുറൻസ് എളുപ്പത്തിൽ സ്വന്തമാക്കാം. ദിവസം വളരെ കുറച്ച് സിഗരറ്റുകൾ വലിക്കുന്നവർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർക്കും പദ്ധതിയിൽ വലിയ നൂലാമാലകളില്ലാതെ പദ്ധതിയിൽ ചേരാവുന്നതാണ്. എന്നാൽ ഒരു ദിവസം 20 മുതൽ 40 സിഗരറ്റിലധികം പുകവലിക്കുന്നവരുടെ നിർദേശങ്ങൾ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ഉടൻ നിരസിക്കും.
ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് എപ്പോൾ?
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രായം ആകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ ഏറ്റവും ആരോഗ്യത്തോടെയിരിക്കുന്ന യുവത്വത്തില്‍ തന്നെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചേരുന്നതാണ് നല്ലത്. കാരണം നിലവിലുള്ള അസുഖങ്ങള്‍ക്ക് മിക്ക പദ്ധതികളിലും കവറേജ് ലഭിക്കാറില്ല. മാത്രമല്ല പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് പ്രീമിയത്തിലും കുറവുണ്ടാകും. പോളിസി എടുക്കുന്ന സമയത്ത് നിലവിലുള്ള അസുഖങ്ങള്‍ക്ക് ക്ലെയിം ലഭിക്കാറില്ല.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications