ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യേണ്ട ഒരാളെ സംബന്ധിച്ച് എറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പാസ്പോർട്ട്. പാസ്പോർട്ട് ഒരു ഇന്റർനാഷണൽ ഐഡന്റിറ്റി പ്രൂഫാണ്. ഇന്ത്യയിൽ പാസ്പോർട്ടിന് 10 വർഷത്തെ സാധുതയാണുള്ളത്. 10 വർഷത്തിന് ശേഷം വീണ്ടും പാസ്പോർട്ട് പുതുക്കണം. കാലാവധി തീരുന്നതിന് മുമ്പ് പാസ്പോർട്ട് പുതുക്കിയാൽ മാത്രമേ വിദേശ യാത്രകൾക്കും മറ്റും ഇത് ഉപയോഗിക്കാനാകൂ.
പാസ്പോർട്ട് പുതുക്കേണ്ടത് എങ്ങനെ?
ഇന്ത്യാ ഗവണ്മെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയാണ് ഇപ്പോൾ
പുതിയ പാസ്പോർട്ട് ലഭിക്കുന്നതും പാസ്പോർട്ട് പുതുക്കുന്നതും. ഇതിനായി ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കണം. പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോം ഉണ്ട്. തുടർന്ന് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ആവശ്യമുള്ള എല്ലാ രേഖകളും സഹിതം അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ഇവിടെയാണ് ബാക്കി നടപടികൾ നടത്തുന്നത്.
അപ്പോയിൻമെന്റ് എടുക്കേണ്ടാത്തത് ആർക്ക്?
എമർജൻസി / മെഡിക്കൽ കേസുകൾ, മുൻകൂട്ടി അംഗീകാരം ലഭിച്ച വിഭാഗങ്ങൾ എന്നീ അവസരങ്ങളിൽ പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപ്പോയിൻമെന്റ് എടുക്കേണ്ട ആവശ്യമില്ല. പാസ്പോർട്ട് സേവാ കേന്ദ്രം ഇൻ ചാർജ് / പാസ്പോർട്ട് ഓഫീസറുടെ വിവേചനാധികാരത്തിന് അനുസരിച്ച് സേവനം ലഭ്യമാകും. അപേക്ഷ സമർപ്പിച്ച് 90 ദിവസത്തിനുള്ളിൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തിയില്ലെങ്കിൽ അപേക്ഷ വീണ്ടും സമർപ്പിക്കേണ്ടതാണ്.
അപേക്ഷാ നടപടിക്രമങ്ങൾ
അപേക്ഷ സമർപ്പിച്ച് 90 ദിവസത്തിനുള്ളിൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തിയില്ലെങ്കിൽ അപേക്ഷ വീണ്ടും സമർപ്പിക്കേണ്ടതാണ്. താഴെ പറയുന്നവയാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ.
സ്റ്റെപ് 1
- പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഓൺലൈൻ പോർട്ടലായ https://portal2.passportindia.gov.in/ തുറക്കുക
- ഹോം പേജിൽ രജിസ്റ്റർ നൗ എന്നെഴുതിയിരിക്കുന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക
- ലോഗിൻ ഐഡിയും പാസ്‌വേഡും ഉണ്ടാക്കുക
- രജിസ്റ്റർ ചെയ്ത ഇമെയിലിൽ അയച്ച ലിങ്കിൽ ക്ലിക്കു ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക
- രജിസ്റ്റർ ചെയ്ത ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പാസ്പോർട്ട് സേവാ ഓൺലൈൻ പോർട്ടലിൽ ലോഗിൻ ചെയ്യുക
- Apply for Fresh Passport/ Re-issue of Passport എന്നതിൽ ക്ലിക്ക് ചെയ്യുക
- പാസ്പോർട്ട് പുതുക്കുന്നതിനുള്ള ഫോം ഡൗൺലോഡ് ചെയ്യുക
- ആവശ്യമായ വിശദാംശങ്ങൾ നൽകി ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അപ്‍ലോഡ് ചെയ്യുക
- Pay and Schedule Appointment എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, അപ്പോയിൻമെന്റ് എടുക്കുക
- നിങ്ങളുടെ അടുത്തുള്ള പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കുക, സ്ലോട്ട് ബുക്ക് ചെയ്യുക
സ്റ്റെപ് 2
സ്റ്റെപ് 3
സ്റ്റെപ് 4
Print Application Receipt എന്ന ഓപ്ഷൻിൽ ക്ലിക്ക് ചെയ്ത് അപേക്ഷ റഫറൻസ് നമ്പർ (ARN) അല്ലെങ്കിൽ അപ്പോയിന്മെൻറ് നമ്പർ അടങ്ങിയ രസീതിന്റെ പ്രിന്റ് എടുക്കുക
പാസ്പോർട്ട് സേവാ കേന്ദ്രം അല്ലെങ്കിൽ റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിങ്ങളുടെ ഒറിജിനൽ രേഖകൾ സഹിതം അപ്പോയിൻമെന്റ് എടുത്ത സമയത്ത് എത്തുക.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications