തപാൽ വകപ്പിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ഏറ്റവും ലാഭകരമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ്. മികച്ച പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഏറ്റവും വലിയ ആകർഷണം. ഇന്ത്യയിലുള്ള 1.5 മില്യൻ പോസ്റ്റ് ഓഫീസുകളിൽ ഉപഭോക്താക്കൾക്ക് നിക്ഷേപം നടത്താവുന്നതാണ്. എന്നാൽ പോസ്റ്റ് ഓഫീസിൽ പോകാതെ തന്നെ വീട്ടിലിരുന്ന് നിക്ഷേപം നടത്താനുള്ള മാർഗങ്ങളുമുണ്ട്. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് പരിശോധിക്കാം.
ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ലഭിക്കാൻ ആവശ്യമായവ
ഇന്ത്യാ പോസ്റ്റ് ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ലഭിക്കണമെങ്കിൽ ഉപഭോക്താവിന് ഒരു ആക്ടീവ് സിംഗിൾ അല്ലെങ്കിൽ ജോയിന്റ് സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം. തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ആവശ്യമായ കെവൈസി രേഖകളും ബാങ്കിൽ നൽകണം, ആക്ടീവ് ഡിഒപി എ.ടി.എം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉണ്ടായിരിക്കണം, സാധുവായ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) എന്നിവ ഉണ്ടായിരിക്കണം.
ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്തൊക്കെ?
പോസ്റ്റ് ഓഫീസ് ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങൾ താഴെ പറയുന്നവയാണ്.
- ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേക്ക് ഉപഭോക്താക്കൾക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.
- ഇന്റർനെറ്റ് ബാങ്കിംഗ് വഴി പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും റിക്കറിംഗ് ഡിപ്പോസിറ്റിലേയ്ക്കും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലേയ്ക്കും പണം നിക്ഷേപിക്കാൻ സാധിക്കും.
- അക്കൗണ്ട് ഉടമകൾക്ക് ഇന്ത്യ പോസ്റ്റ് ഇൻറർനെറ്റ് ബാങ്കിംഗ് സൗകര്യം വഴി ഒരു ആർ.ഡി അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) അക്കൗണ്ടുകൾ എന്നിവ തുറക്കാനും ക്ലോസ് ചെയ്യാനും ഇടപാടുകൾ നടത്താനും സാധിക്കും.
- ആദ്യമായി ഉപഭോക്താവ് അക്കൗണ്ട് തുറന്ന പോസ്റ്റ് ഓഫീസിലെത്തി ഇന്റർനെറ്റ് ബാങ്കിംഗ് സേവനത്തിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കണം.
- ആവശ്യമുള്ള രേഖകൾ സഹിതമാണ് അപേക്ഷാ ഫോം സമർപ്പിക്കേണ്ടത്.
- അപേക്ഷാ നടപടികൾ പൂർത്തിയായാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് അലേർട്ട് ലഭിക്കും.
- എസ്എംഎസ് വഴി ലഭിക്കുന്ന യു.ആർ.എൽ ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിംഗ് സേവനത്തിനായുള്ള വെബ് പേജ് തുറക്കാവുന്നതാണ്.
- തുടർന്ന് "New User Activation" എന്ന ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ചതിന് ശേഷം ഇന്റർനെറ്റ് ബാങ്കിംഗിനായുള്ള യൂസർ നെയിനും പാസ്‍വേർഡും ക്രമീകരിക്കുക.
- സുരക്ഷാ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകി ലോഗിൻ ചെയ്ത് നിങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നെറ്റ് ബാങ്കിംഗിലൂടെ നടത്താവുന്നതാണ്.
നടപടി ക്രമങ്ങൾ
പോസ്റ്റ് ഓഫീസ് ഇൻറർനെറ്റ് ബാങ്കിംഗ് സൗകര്യത്തിനായി രജിസ്റ്റർ ചെയ്യുന്നതിന് ഉപഭോക്താക്കൾ ചെയ്യേണ്ട നടപടിക്രമങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
സ്റ്റെപ് 1
സ്റ്റെപ് 2
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications