ആദായ നികുതി വകുപ്പ് നൽകുന്ന പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ്. വലിയ തുകകൾ കൈമാറ്റം ചെയ്യുന്നതിനും ആദായ നികുതി റീഫണ്ടുകൾ നടത്തുന്നതിനും മറ്റ് അനവധി സേവനങ്ങൾക്കും പാൻ കാർഡ് ഇന്ന് ആവശ്യമാണ്. ശരിയായി പൂരിപ്പിച്ച പാൻ അപേക്ഷാ ഫോം സമർപ്പിക്കുന്നതിന് പ്രായ പരിധിയില്ല.
അപേക്ഷാ ഫോം
'ഫോം 49 എ' ആണ് പാൻ അലോട്ട്മെന്റിന് അപേക്ഷിക്കുന്നതിനുള്ള ഫോം. അപേക്ഷാ ഇംഗ്ലീഷ് ബ്ലോക്ക് ലെറ്റേഴ്സിൽ കറുത്ത മഷി ഉപയോഗിച്ചാണ് പൂരിപ്പിക്കേണ്ടത്. കൃത്യമായി പൂരിപ്പിച്ച് അപേക്ഷാ ഫോമിൽ അപേക്ഷന്റെ ഏറ്റവും പുതിയ ഫോട്ടോയും പതിക്കണം. അപേക്ഷയിൽ തിരുത്തിയെഴുതുകയോ ഒരു തവണ എഴുതിയതിന്റെ മുകളിൽ എഴുതുകയോ ചെയ്യരുത്. അപേക്ഷാ ഫോമിൽ പതിക്കുന്ന ഫോട്ടോ പിൻ ചെയ്യാനും പാടില്ല.
ആവശ്യമായ രേഖകൾ
താഴെ പറയുന്നവയാണ് അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ മറ്റ് രേഖകൾ
- ഐഡി പ്രൂഫ്
- വിലാസം തെളിയിക്കുന്ന രേഖ
- ജനന തീയതി തെളിയിക്കുന്ന രേഖ കൂടാതെ ടെലിഫോൺ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ കാര്യങ്ങൾ അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തുകയും വേണം. പിൻ കോഡ് സഹിതം പൂർണ്ണമായ പോസ്റ്റൽ വിലാസവും അപേക്ഷകയിൽ എഴുതണം.
- 50,000 രൂപയില്‍ അധികം എല്‍ഐസി പ്രീമിയം അടയ്ക്കുന്നതിന്
- അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം വാങ്ങുന്നതിന്
- ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോള്‍ വാടക 25,000 രൂപയില്‍ കൂടുതല്‍ ആയാല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കണം.
- പുതിയ ടെലിഫോണ്‍ കണക്ഷന്‍ എടുക്കുന്നതിന്
ഒപ്പിടുമ്പോൾ ശ്രദ്ധിക്കുക
ഒപ്പ് രേഖപ്പെടുത്തേണ്ട കോളത്തിൽ ഒപ്പ് മാത്രം ഇടുക. അധിക വിവരങ്ങളായ തീയതി, ഡെസിഗ്നേഷൻ തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തേണ്ട ആവശ്യമില്ല. പിതാവിന്റെ പേര് രേഖപ്പെടുത്താൻ ആവശ്യപ്പെടുന്ന ഭാഗത്ത് പിതാവിന്റെ പേര് തന്നെ രേഖപ്പെടുത്തണം. അവിടെ ഭർത്താവിന്റെ പേര് രേഖപ്പെടുത്താൻ പാടില്ല.
ഓണ്‍ലൈൻ അപേക്ഷ
ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ സൈറ്റിലുള്ള പാന്‍ കാര്‍ഡിനു വേണ്ടിയുള്ള അപേക്ഷ പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷകര്‍ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും ചേര്‍ത്ത് അപേക്ഷ അപ് ലോഡ് ചെയ്യാം. ഫോം സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന രസീത് നമ്പര്‍ ഉപയോഗിച്ച് അപേക്ഷകന് നിലവിലെ അപേക്ഷയുടെ സ്ഥിതി ട്രാക്ക് ചെയ്യാനും സാധിക്കും.
പാന്‍ കാർഡ് ആവശ്യമുള്ള സേവനങ്ങൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
